Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കള്ളനോട്ട്‌: അന്വേഷണം ഊര്‍ജ്ജിതമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2014, 09:20 pm IST
in Ernakulam

അങ്കമാലി: അങ്കമാലിയിലെ പഴയ മാര്‍ക്കറ്റ്‌ റോഡില്‍ കള്ളനോട്ട്‌ മാറാന്‍ ശ്രമിച്ച സംഭവത്തില്‍ അനേഷ്വണം പോലീസ്‌ ശക്തമാക്കി. പിടികൂടിയ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പൂക്കാട്ടുപടി കൊഴുവേലിപടിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 29 കള്ളനോട്ടുകളും 25000 രൂപയും പിടിച്ചെടുത്തു. പിടിയിലായ സമയത്ത്‌ 16 കള്ളനോട്ടുകള്‍ ഇവരില്‍നിന്നും പിടിക്കൂടിയിരുന്നു. ബംഗാളില്‍നിന്നും 2 ലക്ഷം രൂപയോളം ആയിരത്തിന്റെ നോട്ടുകള്‍ എറണാകുളം ജില്ലയില്‍ വിതരണം ചെയ്യുന്നതിനായി എത്തിച്ചതായി ഇവരെ ചോദ്യം ചെയ്തതില്‍നിന്നും വ്യക്തമായിട്ടുണ്ട്‌.

ബംഗാളില്‍നിന്നും നോട്ടുകള്‍ എറണാകുളത്ത്‌ എത്തിച്ച്‌ അന്യസംസ്ഥാന തൊഴിലാളികള്‍ വഴി കേരളത്തില്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളെ കുറിച്ചും പോലീസിന്‌ വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്‌. എസ്പി സതീഷ്‌ ബിനു, ഇന്റേരിയണ്‍സ്‌ ഡിവൈഎസ്പി അജിത്ത്‌, സ്റ്റേറ്റ്‌ സെപ്ഷ്യല്‍ ബ്രാഞ്ച്‌ ഡിവൈഎസ്പി സാബു മാത്യു, ആലുവ ഡിവൈഎസ്പി സനല്‍കുമാര്‍ എന്നിവര്‍ അങ്കമാലിയില്‍ എത്തി കള്ളനോട്ട്‌ വിതരണം ചെയ്തതില്‍ പിടിയിലായ അന്യസംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്യുന്നുണ്ട്‌.

അങ്കമാലി പഴയ മാര്‍ക്കറ്റ്‌ റോഡിലുള്ള കടകളില്‍ കള്ളനോട്ട്‌ മാറാന്‍ ശ്രമിച്ച മൂന്ന്‌ അന്യസംസ്ഥാന തൊഴിലാളികളെയാണ്‌ വ്യാഴാഴ്ച വൈകീട്ട്‌ 5 മണിയോടെ പിടികൂടിയത്‌. ആയിരം രൂപയുടെ 16 നോട്ടുകളായിരുന്നു പ്രതികളുടെ കൈവശം ഉണ്ടായിരുന്നത്‌. ഓരോ കടകളിലും ആയിരത്തിന്റെ നോട്ട്‌ കൊടുത്ത്‌ പണി ആയുധനങ്ങളും സോപ്പ്‌ ഉള്‍പ്പെടെയുള്ള സാധനങ്ങളും വാങ്ങുകയായിരുന്നു.

വെസ്റ്റ്‌ ബംഗാള്‍ മൂര്‍ഷിദാബാദ്‌ ജില്ലയിലെ ദൗലത്താബാദ്‌ സ്വദേശികളായ ജോയ്ത്‌ ഷേക്‌ മകന്‍ മുകള്‍ ഷേയ്‌ക്‌ (26), മുഹറം ഷേയ്ഖ്‌ മകന്‍ നജ്മല്‍ ഷേയ്ഖ്‌ (26), ജാഫര്‍ അലി ഷേയ്ഖ്‌ മകന്‍ മിറാജ്ജൂല്‍ (27) എന്നിവരെയാണ്‌ അങ്കമാലി പോലീസ്‌ പിടികൂടിയത്‌. ഇവരെ പോലീസ്‌ കോടതിയില്‍ ഹാജരാക്കി. 25 ആയിരത്തിന്റെ നോട്ടുകള്‍ ഇവരുടെ കൈവശമുണ്ടായിരുന്നു. 9 നോട്ടുകള്‍ ഇവര്‍ കടകളില്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി മാറിയിരുന്നു. ഇവരുടെ പക്കല്‍ കണ്ട ആയിരത്തിന്റെ നോട്ടില്‍ സംശയം തോന്നിയ പഴയ മാര്‍ക്കറ്റ്‌ റോഡിലെ ചുമട്ട്‌ തൊഴിലാളികള്‍ നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ്‌ ഇവരെ പിടിക്കൂടാന്‍ കഴിഞ്ഞത്‌. 4ഡിപി സീരിയല്‍ നമ്പറുകളിലുള്ള നോട്ടുകളാണ്‌ കള്ളനോട്ടുകളായി ഇറങ്ങിയിട്ടുള്ളത്‌. പിടിക്കൂടി കള്ളനോട്ടുകള്‍ അങ്കമാലി സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറില്‍ പോലീസ്‌ പരിശോധിച്ചതിനുശേഷമാണ്‌ പിടിക്കൂടിയ നോട്ടുകള്‍ കള്ളനോട്ടുകളാണെന്ന്‌ സ്ഥിരീകരിച്ചത്‌. ഒറ്റയടിക്ക്‌ യഥാര്‍ത്ഥനോട്ടുകളെന്ന്‌ തോന്നിപ്പിക്കുന്നവിധം വളരെ സാമ്യമുള്ള നോട്ടുകളായിരുന്നു പിടികൂടിയ കള്ളനോട്ടുകള്‍.

കള്ളനോട്ട്‌ ചെലവാക്കി കഴിഞ്ഞാല്‍ നോട്ട്‌ നല്‍കിയവര്‍ ഓരോ നോട്ടിനും 200 രൂപ വച്ച്‌ നല്‍കാമെന്ന്‌ പറഞ്ഞതായി പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്‌. പണം നല്‍കിയ സ്രോതസ്സ്‌ പോലീസ്‌ അന്വേഷിച്ചു വരികയാണ്‌. പിടിയിലായ അന്യസംസ്ഥാന തൊഴിലാളികള്‍ അങ്കമാലി, ആലുവ, എറണാകുളം പ്രദേശങ്ങളില്‍ നിര്‍മ്മാണമേഖലയില്‍ ജോലി ചെയ്യുന്നവരാണ്‌. കള്ളനോട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള സീരിയല്‍ നമ്പറുകളെക്കുറിച്ചുള്ള വിശദ വിവരം പോലീസ്‌ പുറത്തുവിട്ടിട്ടുണ്ട്‌. ഈ സീരിയല്‍ നമ്പറില്‍ പെട്ട നോട്ടുകള്‍ ലഭിക്കുന്നവര്‍ അങ്കമാലി പോലീസ്‌ സ്റ്റേഷനില്‍ നേരിട്ടോ അല്ലാതെയോ അറിയിക്കേണ്ടതാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

Kerala

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

Kerala

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

India

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

Kerala

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.