Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പൂയംകുട്ടിയിലെ ആദിവാസി സമൂഹം പ്രക്ഷോഭത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2014, 11:18 pm IST
in Ernakulam

കോതമംഗലം: പൂയംകുട്ടി വാരിയം ഉറിയംപെട്ടി പ്രദേശങ്ങളിലെ ആദിവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കണ്ടംപാറയിലും പരിസരപ്രദേശത്തുമായി താമസിക്കുന്ന ആദിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട്‌ നിരവധി വര്‍ഷങ്ങളായി ഇവര്‍ സര്‍ക്കാരിന്റെയും ഫോറസ്റ്റ്‌ ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റുകളുടെയും കരുണയ്‌ക്കായി ഓഫീസുകളില്‍ കയറിയിറങ്ങുന്നു. മുമ്പ്‌ താമസിച്ചിരുന്ന വാരിയം ഉറിയംപെട്ടി മേഖലയില്‍ അഞ്ച്‌ മുതല്‍ പതിനെട്ട്‌ ഏക്കര്‍ വരെ ഭൂമിയില്‍ കൃഷി ചെയ്തും വനവിഭവങ്ങള്‍ ശേഖരിച്ചുമാണ്‌ ഇവര്‍ ജീവിച്ചിരുന്നത്‌. വന്യജീവികളുടെ ശല്യം മൂലം കൃഷി ചെയ്യുവാനോ ചെയ്ത കൃഷിയില്‍നിന്നും ആദായം എടുക്കുവാനോ പറ്റാത്ത സാഹചര്യമാണ്‌ ഇപ്പോഴുള്ളത്‌.

അടിസ്ഥാന സൗകര്യങ്ങളായ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സൗകര്യങ്ങളൊരുക്കുന്നതിന്‌ സര്‍ക്കാരിനും സാധിക്കുന്നില്ല. കൊടിയ പട്ടിണിയും ദാരിദ്ര്യവും രോഗങ്ങളും കൂടിയപ്പോള്‍ ജോലിതേടി കണ്ടംപാറയിലും പരിസരത്തുമായി താമസം തുടങ്ങിയവരാണേറെയും. കുടിവെള്ളത്തിനോ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനോ ഉള്ള സൗകര്യങ്ങളില്ലാതെ കഷ്ടത അനുഭവിച്ചും ബുദ്ധിമുട്ടിയുമാണ്‌ ഇവരുടെ ജീവിതം. റേഷനല്ലാതെ മറ്റൊരു സഹായവും തങ്ങള്‍ക്ക്‌ ലഭിക്കുന്നില്ലെന്നാണിവരുടെ പരാതി.

പ്രകൃതിസൗന്ദര്യം ആസ്വദിക്കുവാന്‍ വരുന്ന ടൂറിസ്റ്റുകളുടെ ശല്യംനിമിത്തം കുടിലിലുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കുടിലിന്‌ പുറത്തിറങ്ങുവാന്‍ പോലും പറ്റാത്ത സാഹചര്യവുമാണ്‌. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുമായി നടന്ന ചര്‍ച്ചയുടെ ഫലമായി വാരിയം, മാപ്പിളപ്പാറ, മീന്‍കുളം, ചേമ്പുംകണ്ടം, കൂടല്ലാര്‍, വെട്ടിവര, മാനിക്കുടി, കണ്ടത്തിക്കുടി, തുമ്പിമേട്‌, ഉറിയംപെട്ടി തുടങ്ങിയ പ്രദേശത്ത്‌ താമസിച്ചിരുന്ന 218 കുടുംബങ്ങളുടെ കൈവശമിരുന്ന 939 ഏക്കര്‍ ഭൂമി ഫോറസ്റ്റിന്‌ വിട്ടുകൊടുത്തു. ഈ ഭൂമിക്ക്‌ പകരമായി ആവാസയോഗ്യമായ പ്രദേശത്ത്‌ തതുല്യമായ ഭൂമി നല്‍കാമെന്നും അവിടെ പ്രാഥമിക ആരോഗ്യകേന്ദ്രവും വിദ്യാഭ്യാസ സൗകര്യങ്ങളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കി നല്‍കാമെന്നും ധാരണയുണ്ടായിരുന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉരുളന്‍തണ്ണിയിലെ 545 ഏക്കര്‍ സ്ഥലം അനുവദിക്കാന്‍ ധാരണയായി. തേക്കുംപ്ലാന്റേഷനിലെ മരങ്ങള്‍ മുറിച്ചുമാറ്റി ആറ്‌ മാസത്തിനുള്ളില്‍ ഓരോരുത്തര്‍ക്കും അവകാശപ്പെട്ട ഭൂമി നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഇപ്പോള്‍ ഈ സ്ഥലത്തിന്മേല്‍ വനംവകുപ്പ്‌ അവകാശം ഉന്നയിച്ചിരിക്കുകയാണ്‌. തീരുമാനങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ശക്തമായ സമരപരിപാടികള്‍ക്ക്‌ രൂപം കൊടുത്തിട്ടുണ്ട്‌. ആദ്യപടിയായി ഇന്ന്‌ രാവിലെ 10ന്‌ കളക്ടറേറ്റിന്‌ മുന്നില്‍ നടക്കുന്ന ധര്‍ണ്ണാ സമരം ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്‌.ബിജു ഉദ്ഘാടനം ചെയ്യും. വനവാസി കല്യാണ ആശ്രമം സംസ്ഥാന ഹിത രക്ഷാപ്രമുഖ്‌ പി.കൃഷ്ണന്‍, സംസ്ഥാന കമ്മറ്റി അംഗം എം.പി.അപ്പു, അംഗം ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ്‌, കെ.രാധാകൃഷ്ണന്‍, ഇ.ടി.നടരാജന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

Football

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

Football

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

Football

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌
Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.