കോട്ടയം: വനം വകുപ്പിലെ ജീവനക്കാരുടെ കായികശേഷി പരിപോഷിപ്പിച്ച് കാര്യക്ഷമത കൂട്ടുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന 24-ാമത് സംസ്ഥാന വനം കായികമേള ജനുവരി എട്ടു മുതല്‍ 10 വരെ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കും.
പരിപാടിയോടനുബന്ധിച്ച് ജനുവരി ഒന്‍പതിന് രാവിലെ എട്ടിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനം വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. സുരേഷ് കുറുപ്പ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് കെ.പി. തോമസ് വിശിഷ്ടാതിഥിയായിരിക്കും. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ജോര്‍ജ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം രഞ്ജിത്ത് ജോര്‍ജ്, ഗ്രാമപഞ്ചായത്തംഗം വിനോയി സേവ്യര്‍ എന്നിവര്‍ പങ്കെടുക്കും. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജരാജ വര്‍മ്മ സ്വാഗതവും അഡീഷണല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഐ.എച്ച്.ആര്.ഡി) അമര്‍നാഥ് ഷെട്ടി നന്ദിയും പറയും. രാവിലെ ഒന്പതുമുതല് കായികമത്സരങ്ങളും വൈകുന്നേരം ഏഴു മുതല്‍ കലാസന്ധ്യയും നടക്കും.
ജനുവരി 10ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം ജസ്റ്റിസ് കെ.റ്റി. തോമസ് ഉദ്ഘാടനം ചെയ്യും. വിജയകള്‍ക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി അധ്യക്ഷത വഹിക്കും. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ ബാനര്‍ജി, ജില്ലാ പഞ്ചായത്തംഗം സാലി ജോര്‍ജ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം രഞ്ജിത്ത് ജോര്‍ജ്, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി. ഗോപിനാഥന്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ദക്ഷിണമേഖല) ജുപ്പിഡി പ്രസാദ് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: