Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലിവര്‍’പൂള്‍’ വറ്റിച്ച്‌ സിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2013, 10:00 pm IST
in Football

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്‍ മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ഉശിരന്‍ തിരിച്ചുവരവ്‌. സ്വന്തം തട്ടകത്തില്‍ ലിവര്‍പൂളിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക്‌ പരാജയപ്പെടുത്തിയ സിറ്റി (38) പോയിന്റ്‌ ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക്‌ കയറി. വിന്‍സന്റ്‌ കോംപാനി, അല്‍വാരൊ നെഗ്രെഡോ എന്നിവര്‍ സിറ്റിയുടെ സ്കോറര്‍മാര്‍. ഫിലിപ്പെ കൗട്ടീഞ്ഞൊ ലിവറിന്റെ ഗോള്‍ കണ്ടെത്തി. തോല്‍വിയോടെ ലിവര്‍പൂള്‍ (36 പോയിന്റ്‌) തലപ്പത്തു നിന്ന്‌ നാലാമതേക്കു വീണു. വെസ്താമിനെ 3-1ന്‌ കീഴടക്കി ആഴ്സനല്‍ (39) പ്രഥമ സ്ഥാനത്ത്‌ തിരിച്ചെത്തുകയും ചെയ്തു. ഈഡന്‍ ഹസാര്‍ഡിന്റെ സ്ട്രൈക്കിലൂടെ സ്വാന്‍സിയെ തോല്‍പ്പിച്ച്‌ ചെല്‍സി (37) മൂന്നാമതും നിലയുറപ്പിച്ചു.

ഹോം ഗ്രൗണ്ടിലെ ആധികാരികത സിറ്റി ഒരിക്കല്‍ക്കൂടെ നിലനിര്‍ത്തിയപ്പോള്‍ ലിവര്‍പൂള്‍ തലകുനിച്ചു മടങ്ങി. സൂപ്പര്‍ താരം ലൂയി സുവാരസ്‌ നിറഞ്ഞു കളിച്ചിട്ടും ലിവര്‍പൂളിനു വിജയം നേടാനായില്ല. എത്തിഹാദ്‌ സ്റ്റേഡിയത്തിലെ ഗ്യാലറിയെ ത്രസിപ്പിച്ച്‌ നന്നായി തുടങ്ങിയത്‌ സിറ്റിയായിരുന്നു. പക്ഷേ, ആദ്യം വെടിപോട്ടിച്ചത്‌ സന്ദര്‍ശകരും. 24-ാ‍ം മിനിറ്റില്‍ ജോര്‍ഡന്‍ ഹെന്‍ഡേഴ്സന്റെ പാസ്‌ മനോഹരമായ ഒരു ടച്ചിലൂടെ സുവാരസ്‌ സ്റ്റര്‍ലിങ്ങിന്‌ മറിച്ചു നല്‍കി. സിറ്റി ഗോളി ജോ ഹാര്‍ട്ടിനെ വകഞ്ഞുമാറി സ്റ്റര്‍ലിങ്‌ നല്‍കിയ പന്ത്‌ കാലില്‍ കൊരുക്കുമ്പോള്‍ കൗട്ടീഞ്ഞോയ്‌ക്കു മുന്നില്‍ ഒഴിഞ്ഞ വല. അങ്ങനെ ലിവര്‍പൂള്‍ മുന്നില്‍ (1-0). ഏഴു മിനിറ്റുകള്‍ക്കുശേഷം സിറ്റി തിരിച്ചടിച്ചു. ഡേവിഡ്‌ സില്‍വയുടെ കോര്‍ണറിനു തലവെച്ച്‌ കോംപാനി ടീമിനു സമനില നല്‍കി (1-1). 45-ാ‍ം മിനിറ്റില്‍ ഭാഗ്യത്തിന്റെ ബലത്തില്‍ സിറ്റി ലീഡ്‌ കൈക്കലാക്കി. നെഗ്രെഡോയുടെ ടൈമിങ്‌ തെറ്റിയ ഷോട്ടിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ ലിവര്‍പൂള്‍ ഗോള്‍ കീപ്പര്‍ സൈമണ്‍ മിഗ്നോലട്ടിനു പിഴച്ചു, പന്ത്‌ വരകടന്നു പോയി (2-1). രണ്ടാം പകുതിയില്‍ സുവാരസും കൂട്ടരും ആത്മവിശ്വാസത്തോടെ പന്തു തട്ടി. അവസരങ്ങള്‍ തുറന്നെടുക്കാനും ലിവറിനായി.എന്നാല്‍ സമനില ഗോള്‍ മാത്രം വന്നില്ല.

തിയോ വാല്‍കോട്ടിന്റെ ഡബിള്‍ സ്ട്രൈക്കിന്റെ ബലത്തിലാണ്‌ വെസ്താമിനെ ആഴ്സനല്‍ തുരത്തിയത്‌. ലൂക്കാസ്‌ പൊഡോള്‍സ്കി ഗണ്ണേഴ്സിന്റെ ഇതര സ്കോറര്‍. കാള്‍ട്ടന്‍ കോള്‍ വെസ്റ്റ്‌ ഹാമിന്റെ ആശ്വാസ ഗോളിനുടമ. കഴിഞ്ഞ ദിവസം നടന്ന മറ്റുമത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ്‌ ആസ്റ്റണ്‍ വില്ലയെയും (1-0) സതാമ്പ്ടന്‍ കാര്‍ഡിഫ്‌ സിറ്റിയെയും (3-0) സണ്ടര്‍ലാന്റ്‌ എവര്‍ട്ടനെയും (1-0) ന്യൂകാസില്‍ സ്റ്റോക്‌ സിറ്റിയെയും (5-1) ഫുള്‍ഹാം നോര്‍വിച്ചിനെയും (2-1) മറികടന്നു. ടോട്ടനവും ബെസ്റ്റ്‌ ബ്രോമും ഓരോ ഗോള്‍ വീതമടിച്ച്‌ സന്ധി ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.