Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വ്യാജപട്ടയം ഉപയോഗിച്ച്‌ പട്ടികജാതിക്കാരിയുടെ ഭൂമി തട്ടിയതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2013, 09:13 pm IST
in Ernakulam

കൊച്ചി: വ്യാജപട്ടയം ഉണ്ടാക്കി പട്ടികജാതിക്കാരിയുടെയും കുടുംബത്തിന്റെയും ഭൂമി തട്ടിയെടുത്തതായി പരാതി. മുളവുകാട്‌ സ്വദേശിനിയായ സൈന ഓജിയാണ്‌ പരാതിക്കാരി. തിരു-കൊച്ചി നിയമസഭാംഗമായിരുന്ന കെ പി വള്ളോന്റെ ചെറുമകളും മുളവുകാട്‌ പഞ്ചായത്ത്‌ അംഗവുമായ സൈനയുടെ അമ്മ സുകേശിനിയുടെ പേരിലുള്ള സ്ഥലമാണ്‌ തട്ടിയെടുത്തത്‌.

1978ല്‍ പട്ടികജാതിക്കാരായ 14 പേര്‍ക്കും ജനറല്‍ വിഭാഗത്തിലുള്ള മൂന്നുപേര്‍ക്കുമായി സര്‍ക്കാര്‍ ഭൂമി പതിച്ച്‌ നല്‍കയിരുന്നു. കെ പി വള്ളോന്റെ മകന്‍ കൊലോട്ട്‌ വീട്ടില്‍ കെ വി രാജന്‍, ഭാര്യ സുകേശിനി, സുകേശിനിയുടെ സഹോദരന്‍ ദുര്‍ഗ്ഗാദാസ്‌ എന്നിവരുടെ പേരിലായി 2.41 ഏക്കര്‍ സ്ഥലമാണ്‌ ലഭിച്ചത്‌.

1997ല്‍ രാജന്റെയും ദുര്‍ഗ്ഗാദാസിന്റെയും പേരിലുള്ള 171 സെന്റ്‌ സ്ഥലം ഞാറയ്‌ക്കല്‍ മാളിയേക്കല്‍ വീട്ടില്‍ ലീസണ്‍ പൗലോസിന്റെ പേരില്‍ മുക്തിയാര്‍ നല്‍കുകയും പണം കൈപ്പറ്റുകയും ചെയ്തിരുന്നു. ബാക്കിയുള്ള സ്ഥലം സുകേശിനിയുടെ പേരില്‍ തന്നെ നിലനിര്‍ത്തുകയായിരുന്നു. 2010 വരെ സുകേശിനിയുടെ പേരില്‍ കരം അടയ്‌ക്കുകയും ചെയ്തിരുന്നു. അതിനുശേഷം ജോര്‍ജ്ജ്‌ എന്നയാള്‍ സുകേശിനിയെ സമീപിച്ച്‌ ആധാരത്തില്‍ ഒപ്പിട്ട്‌ കൊടുക്കണമെന്നും ആവശ്യപ്പെട്ടു. രാജന്‍ ഭൂമി വിറ്റു എന്ന്‌ പറഞ്ഞാണ്‌ ആധാരത്തില്‍ ഒപ്പിടീക്കാനെത്തിയത്‌. എന്നാല്‍ ഭര്‍ത്താവ്‌ ഭൂമി വിറ്റു എന്നതിന്‌ രേഖകള്‍ കാണിച്ചാല്‍ ഒപ്പിട്ട്‌ തരാമെന്ന്‌ അവര്‍ വ്യക്തമാക്കിയതാണ്‌. അതിനുശേഷം 2012 ല്‍ കരം അടയ്‌ക്കാന്‍ വില്ലേജ്‌ ഓഫീസിലെത്തിയപ്പോഴാണ്‌ ഭൂമി വ്യാജമായി കടവന്ത്ര കറുകപ്പിള്ളി വീട്ടില്‍ ജോര്‍ജ്ജിന്റെ ഭാര്യയുടെയും മകളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്തയായി അറിയുന്നത്‌.

ഭൂമി രജിസ്ട്രേഷന്‍ നിയമത്തില്‍ ഭൂമി വില്‍ക്കണമെങ്കില്‍ സ്ഥലം ഉടമയുടെ വിരലടയാളവും ഒപ്പും നിര്‍ബന്ധമാക്കിയിട്ടുണ്ട്‌. എന്നാല്‍ സ്ഥലം ഉടമയായ സുകേശിനിക്ക്‌ സുഖമില്ലാത്തതിനാല്‍ ഒപ്പും വിരലടയാളവും നല്‍കാന്‍ സാധ്യമല്ലെന്ന സത്യവാങ്മൂലം നല്‍കിയാണ്‌ രജിസ്ട്രേഷന്‍ നടത്തിയിട്ടുള്ളത്‌. ഭൂമി നഷ്ടപ്പെട്ട വിവരം അറിഞ്ഞ സുകേശിനി രണ്ടു ദിവസത്തിനുള്ളില്‍ ഹൃദയാഘാതം മൂലം മരണമടയുകയായിരുന്നു. ഇതേ തുടര്‍ന്ന്‌ സുകേശിനിയുടെ മക്കള്‍ കേസില്‍ കക്ഷി ചേരുകയും ആധാരത്തിന്റെ രജിസ്ട്രേഷന്‍ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഭൂമി തട്ടിയെടുത്തവരുടെ പേരില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും സ്ഥലം വിട്ടുകിട്ടണമെന്നുമാണ്‌ മക്കളുടെ ആവശ്യം. വാര്‍ത്താസമ്മേളനത്തില്‍ സൈന ഓജി, സഹോദരി സജിത, സാമൂഹ്യപ്രവര്‍ത്തക സില്‍വി സുനില്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.