Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സങ്കല്‍പ്പം സാക്ഷാത്കരിക്കാതെ തമ്പുരാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2013, 08:43 pm IST
in Vicharam

നാടുനീങ്ങിയ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ യെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കുമ്പോള്‍, വഞ്ചിഭൂമിപതേ ചിരം സഞ്ചിതാഭം ജയിക്കേണം എന്ന പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ട്‌ എല്‍പി സ്കൂള്‍ വിദ്യാഭ്യാസം നടത്തിയ എനിക്ക്‌ രാജവാഴ്ചക്കാലത്തെ തിരുവിതാംകൂര്‍ ജീവിതാനുഭവങ്ങളാണ്‌ ഓര്‍മവരുന്നത്‌. തിരുവനന്തപുരത്ത്‌ കോളേജ്‌ വിദ്യാഭ്യാസത്തിനെത്തിയപ്പോള്‍ രാജവാഴ്ചയവസാനിപ്പിച്ച്‌ സ്വതന്ത്രഭരണം നേടാന്‍ വിപ്ലവപാര്‍ട്ടികള്‍ നടത്തുന്ന സമരങ്ങള്‍ പലതും കണ്ടിട്ടുണ്ടെങ്കിലും ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ്‌ പ്രതിദിനം, പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കവടിയാര്‍ കൊട്ടാരത്തിലേക്കുപോകുന്നത്‌ വഴിയോരത്തുനിന്നു കണ്ടിട്ടുണ്ട്‌. ക്ഷേത്രത്തിലേക്കും തിരിച്ചുമുള്ള യാത്രയിലും വയലറ്റ്‌ കാര്‍ കടന്നുപോയാല്‍ രണ്ടുവശത്തും ജനങ്ങള്‍ ഭക്ത്യാദരവോടെ മാറിനില്‍ക്കുകയും, തമ്പുരാന്‍ തൊഴുകയ്യോടെ കാറില്‍ കടന്നുപോകുന്നതുകണ്ട്‌ എല്ലാവരും കൈകൂപ്പുകയും ചെയ്യുന്നത്‌ പതിവായിരുന്നു.

എന്നാല്‍ രാജവാഴ്ച അവസാനിപ്പിച്ചുവെന്നഭിമാനിക്കുകയും സ്വതന്ത്രഭരണം കയ്യടക്കുകയും തമ്മില്‍പ്പോരു നടത്തുകയും ചെയ്യുന്ന രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ സമരഭരണം കണ്ടുമടുത്ത ജനങ്ങള്‍ സ്വാഭാവികമായി രാജവാഴ്ചയെ പ്രശംസിക്കാന്‍ തുടങ്ങി. ചിത്തിര തിരുനാളിനുശേഷം ബാംഗ്ലൂരില്‍ താമസിച്ചിരുന്ന ഉത്രാടം തിരുനാള്‍ മടങ്ങിവന്ന്‌ പിന്മുറക്കാരനായപ്പോഴും തിരുവനന്തപുരത്തുകാര്‍ രാജാക്കന്മാരോടുള്ള ആദരവ്‌ തുടര്‍ന്നുപോന്നു.

ആ ആദരവിനനുസരിച്ച്‌ മാര്‍ത്താണ്ഡവര്‍മ, പത്മനാഭസ്വാമി ക്ഷേത്രഭരണത്തിനൊപ്പവും ജനങ്ങളുടെ താല്‍പ്പര്യത്തിനൊപ്പവും ഉയരുകയും ഹൈന്ദവ സാംസ്ക്കാരിക കാര്യങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തു. ഇത്‌ സംസ്കാര പ്രിയരായ പ്രസ്ഥാനങ്ങള്‍ക്കും പ്രചോദനമായി. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ വിവിധ പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക്‌ വേണ്ടുവോളം സഹകരണം അദ്ദേഹത്തില്‍നിന്നു ലഭിച്ചിരുന്നു. പരമേശ്വര്‍ജി തിരുവനന്തപുരം കേന്ദ്രമായി വിചാരകേന്ദ്രം തുടങ്ങുകയും വ്യക്തമായ ഒരു സ്ഥാപനം രൂപം കൊള്ളുകയും ചെയ്തശേഷം മാര്‍ത്താണ്ഡവര്‍മയുമായുള്ള ബന്ധം ദൃഢമായി.

അതിനിടയിലാണ്‌ ബാലഗോകുലം പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന്റെ താല്‍പ്പര്യം വര്‍ധിച്ചത്‌. 2008 ല്‍ എനിക്ക്‌, കല്‍ക്കട്ട യില്‍ നിന്ന്‌ ഒരു വിവേകാനന്ദ പുരസ്ക്കാരം ലഭിച്ചതില്‍ അനുമോദിക്കാന്‍ തിരുവനന്തപുരത്ത്‌ പ്രിയദര്‍ശിനി ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അദ്ദേഹം മറ്റു വിശിഷ്ടാതിഥികളോടൊപ്പം എത്തിച്ചേര്‍ന്ന്‌ ബാലഗോകുലത്തിനും എനിക്കും അനുഗ്രഹം ചൊരിഞ്ഞതും അഭിമാനത്തോടെയോര്‍ക്കുന്നു. കൂടാതെ പ്രശസ്ത കവി പി.നാരായണക്കുറുപ്പിന്‌ ജന്മാഷ്ടമി പുരസ്ക്കാരം നല്‍കാന്‍ അദ്ദേഹം നെടുമങ്ങാടെത്തിച്ചേരുകയും സംഭാഷണ മദ്ധ്യേ കൊട്ടാരത്തിലേക്ക്‌ ചെല്ലണമെന്ന്‌ എന്നെ ക്ഷണിക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ പട്ടം പാലസില്‍ സുഹൃത്തുക്കളോടൊപ്പം പോയി കാണാനവസരം ലഭിച്ചതും ബാലഗോകുലം കൊടകരയില്‍ സ്ഥാപിക്കാന്‍ പോകുന്ന അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ താന്‍ ശേഖരിച്ചു വച്ചിട്ടുള്ള ശ്രീകൃഷ്ണ ചിത്രങ്ങളുടെ ഒരു വലിയ ശേഖരത്തെക്കുറിച്ചും അവയെല്ലാം സമാഹരിച്ച്‌ ഒരു മ്യൂസിയവും സ്ഥാപിക്കാനാഗ്രഹമുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. അദ്ദേഹം തയ്യാറാക്കിയ ഒരു രാസക്രീഡാ ചിത്രം എനിക്ക്‌ സമ്മാനമായി തരുകയും ചെയ്തു.

ശ്രീകൃഷ്ണന്റെ പേരില്‍ കൊടകരയില്‍ സ്ഥാപിക്കാന്‍ പോകുന്ന കേന്ദ്രത്തില്‍ ശ്രീകൃഷ്ണ ക്ഷേത്രം പണിയാനുള്ള ഭൂമി അദ്ദേഹം വാങ്ങിത്തരാമെന്നും സ്ഥലം കാണാന്‍ വരാമെന്നും ആ പദ്ധതിയുടെ രക്ഷാധികാരിയായിരിക്കാമെന്നും സസന്തോഷം സമ്മതിച്ചു. അദ്ദേഹത്തെ രക്ഷാധികാരിയാക്കി കമ്മറ്റി രൂപീകരിക്കുകയും പ്രവര്‍ത്തനം മുന്നോട്ടുപോവുകയും ചെയ്തുവെങ്കിലും തമ്പുരാനില്‍ നിന്നും സഹായം തേടാന്‍ കഴിഞ്ഞില്ലെന്ന്‌ മാത്രമല്ല, ബാലഗോകുലത്തിന്റെ സങ്കല്‍പ്പ പദ്ധതി നേരില്‍ കാണാന്‍ കഴിയാതെ തമ്പുരാന്‍ തിരോധാനവും ചെയ്തിരിക്കുന്നു. സനാതനധര്‍മ സംരക്ഷണ സംരംഭങ്ങള്‍ക്കെല്ലാം മുന്നില്‍നിന്ന മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ നഷ്ടം നികത്താനാവാത്തതാണ്‌.

എം.എ.കൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍
Football

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി
Football

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പുതിയ വാര്‍ത്തകള്‍

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.