Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നടുവൊടിക്കുന്ന റബര്‍ വിലയിടിവ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2013, 09:01 pm IST
in Vicharam

മലയോര കാര്‍ഷിക മേഖല റബര്‍ വിലയിടവിനെതിരെ വന്‍ പ്രതിഷേധത്തി നൊരുങ്ങുകയാണ്‌. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന റബറിന്റെ 80 ശതമാനവും കേരളത്തില്‍ നിന്നുള്ളതാണ്‌. റബര്‍ വില കിലോയ്‌ക്ക്‌ 280 രൂപയായിരുന്നത്‌ ഇപ്പോള്‍ 145 രൂപയായാണ്‌ കുറഞ്ഞത്‌. ഒരു കിലോ റബറിന്റെ ഇറക്കുമതി ഡ്യൂട്ടി വെറും 20 രൂപയാണ്‌ എന്നതാണ്‌ ഇറക്കുമതി വര്‍ധിക്കാനും റബറിന്റെ വിലയിടിയുവാനും പ്രധാന കാരണമായത്‌. റബര്‍ വില തകര്‍ച്ച കാര്‍ഷിക കേരളത്തെ വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌. ഇറക്കുമതി ഡ്യൂട്ടി 20 ശതമാനമായെങ്കിലും വര്‍ധിപ്പിക്കണം എന്ന ആവശ്യം കേരളം ഉയര്‍ത്തിയിട്ടും ഇപ്പോള്‍ അതിന്റെ ആവശ്യമില്ലെന്ന നിഷേധാത്മക നിലപാടാണ്‌ കേന്ദ്രധനമന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്‌. റബര്‍ ഇറക്കുമതി നിര്‍ത്തണമെന്നും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ എകപക്ഷീയമായി നടപ്പാക്കരുതെന്ന്‌ ആവശ്യപ്പെട്ടും കേരള കോണ്‍ഗ്രസ്‌ സമരത്തിനൊരുങ്ങുകയാണ്‌. കേരളത്തില്‍ റബര്‍ ഉല്‍പ്പാദിപ്പിക്കുന്നവരില്‍ ഭൂരിഭാഗവും ഇടത്തര-താഴെക്കിട കര്‍ഷകരാണ്‌. ഇവര്‍ ടാപ്പിംഗ്‌ ചാര്‍ജ്‌ വര്‍ധനയാലും ടാപ്പിംഗിന്‌ ആളെ കിട്ടാതെയും വലയുന്ന പശ്ചാത്തലത്തിലാണ്‌ വിലയിടിവ്‌. കേരളത്തിലെ റബര്‍ ഉല്‍പ്പാദനത്തെ മരങ്ങളുടെ ഇലകൊഴിച്ചിലും മഴക്കെടുതിയും ബാധിപ്പിച്ചിരുന്നു. രാജ്യത്ത്‌ ആവശ്യത്തിലധികം റബര്‍ സ്റ്റോക്ക്‌ ഉണ്ടായിരുന്നിട്ടും കേന്ദ്രം റബര്‍ ഇറക്കുമതി ചെയ്തതാണ്‌ വിലയിടിയാന്‍ പ്രധാന കാരണം.

റബര്‍ ഉല്‍പ്പാദന മേഖല കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളാണ്‌. ഇവിടെയുള്ള ചെറുകിട കര്‍ഷകരെയാണ്‌ ഇത്‌ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്‌. ഒരു ക്വിന്റല്‍ റബറിന്റെ വില 18,113 രൂപയില്‍നിന്നും 15900 ആയാണ്‌ കുറഞ്ഞത്‌. അതായത്‌ ഉല്‍പ്പാദന ചെലവ്‌ പോലും ദുഷ്ക്കരമാക്കുന്നു എന്നാണ്‌ അവരുടെ വാദം. അതേസമയം, ഉല്‍പ്പാദന ചെലവ്‌ വര്‍ധിക്കുകയും ചെയ്യുന്നു. ഈ 22 ശതമാനം വിലക്കുറവിന്‌ പ്രധാന കാരണം റബര്‍ ഇറക്കുമതിയും പ്രാദേശികമായി റബര്‍ വാങ്ങാന്‍ ആളില്ലാത്തതുമാണ്‌. റബറിന്റെ വില ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തില്‍ തകര്‍ച്ച നേരിടുകയാണ്‌. ചൈന വാങ്ങാന്‍ തയ്യാറായിരുന്ന 2,00,000 ടണ്‍ റബര്‍ ഇപ്പോള്‍ വേണ്ടെന്ന്‌ വച്ചിരിക്കുന്നു. ഇപ്പോഴത്തെ റബര്‍ വിലയിടിവ്‌ 2,00,000 ടണ്‍ റബര്‍ ഉല്‍പ്പാദിപ്പിക്കുന്ന തായ്‌ലന്റിനെയും ബാധിച്ചിട്ടുണ്ട്‌. കേരളം ഉല്‍പ്പാദിപ്പിക്കുന്ന സാധനങ്ങള്‍ വിലയിടിവ്‌ നേരിടുകയും അതേസമയം നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയും ചെയ്യുന്നതാണ്‌. സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്നത്‌. ഈ പശ്ചാത്തലം പ്രയോജനകരമായിത്തീരുന്നത്‌ ടയര്‍ ലോബിക്കാണ്‌. ടയര്‍ ലോബി റബര്‍ സംഭരിച്ചിരിക്കുകയാണ്‌. അതോടൊപ്പം ഇറക്കുമതി ചെയ്ത റബറും അവര്‍ക്കുണ്ട്‌. ഈ സാഹചര്യത്തില്‍ ടയര്‍ വില കുറയ്‌ക്കാനും ടയര്‍ ലോബി ആലോചിക്കുന്നുണ്ടത്രെ. യഥാര്‍ത്ഥത്തില്‍ ടയര്‍ ലോബിയെ സഹായിക്കാനാണോ കേന്ദ്രം ഈ കര്‍ഷക ദ്രോഹനയത്തിന്‌ തുനിഞ്ഞത്‌ എന്ന സംശയം പോലും ഉയരുന്നു. സ്വാഭാവിക റബര്‍ ആണ്‌ ടയറില്‍ 40 ശതമാനം.

വില ഉയരുമെന്ന പ്രതീക്ഷയില്‍ സംഭരിച്ചിരുന്ന റബര്‍ ഉല്‍പ്പാദകര്‍ റബറും വില ഉയരാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ വിപണിയിലിറക്കിയിരിക്കുകയാണ്‌. ഇതും വിലിയിടിവിന്‌ ഒരു കാരണമായി തീര്‍ന്നു. ഇപ്പോള്‍ ടാപ്പിംഗ്‌ സീസണ്‍ തുടങ്ങുകയുമാണ്‌. ഇതും വിലയിടിവിന്‌ ഒരു കാരണമായിത്തീര്‍ന്നു. ഇപ്പോള്‍ ടാപ്പിംഗ്‌ സീസണ്‍ തുടങ്ങുകയുമാണ്‌. അതോടെ കൂടുതല്‍ റബര്‍ മാര്‍ക്കറ്റില്‍ എത്തും. കേന്ദ്രം ഇറക്കുമതി നയം തിരുത്തണമെന്നും തീരുവ ഇരുപതു രൂപയില്‍നിന്നും 20 ശതമാനമാക്കണെന്നും കേരള ധനമന്ത്രി റബര്‍ കര്‍ഷകരെ പ്രതിനിധീകരിച്ച്‌ ആവശ്യപ്പെട്ടു. കൂടുതല്‍ റബര്‍ സംസ്ക്കരണ യൂണിറ്റുകള്‍ സ്ഥാപിക്കണമെന്നും മൂല്യവര്‍ധനവിനായി പദ്ധതികള്‍ തയ്യാറാക്കണമെന്നു കൂടി അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്‌. റബര്‍ വിലയിടിവ്‌ വിഷയത്തില്‍ കേന്ദ്ര ധനമന്ത്രി ചിദംബരത്തിന്റെ നിഷേധാത്മക നിലപാടും പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്‌. കേന്ദ്രം കേരളത്തോട്‌ കാണിക്കുന്ന അവഗണനാ മനോഭാവത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ റബര്‍ വില തകര്‍ച്ച. ഉപഭോഗ സംസ്ഥാനമായ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നത്‌ റബറും കാപ്പിയും തേയിലയും കുരുമുളകും മറ്റുമാണ്‌. വിദേശ നാണ്യം നേടിത്തരുന്ന ഉല്‍പ്പാദന വസ്തുക്കളായിട്ടുപോലും കേന്ദ്രം കേരളത്തോട്‌ അവഗണനാ മനോഭാവം തുടരുന്നതിനാലാണ്‌ കിലോയ്‌ക്ക്‌ ഇരുപത്‌ രൂപ ഡ്യൂട്ടി എന്നത്‌ 20 ശതമാനമായി ഉയര്‍ത്തണം എന്ന റബര്‍ കര്‍ഷകരുടെ ആവശ്യം അവഗണിക്കപ്പെടുന്നത്‌. പ്രശ്നം പാര്‍ലമെന്റില്‍ ഉയര്‍ത്തി റബര്‍ കര്‍ഷകരുടെ പ്രശ്നം പരിഹരിക്കാന്‍ കേരളത്തിലെ എംപിമാരും ഔത്സുക്യം കാണിക്കുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍
Football

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി
Football

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പുതിയ വാര്‍ത്തകള്‍

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.