Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അവര്‍ക്കറിയേണ്ടത്‌ ബോട്ടിന്റെയും വലയുടെയും അളവുകള്‍ പിന്നെ ഈ തൊഴിലിന്റെ ലാഭനഷ്ടങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2013, 09:26 pm IST
inErnakulam

കൊച്ചി: കേരള ഫിഷറീസ്‌ സമുദ്രപഠന സര്‍വകാലാശാല (കുഫോസ്‌) കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ചേര്‍ന്ന്‌ സംഘടിപ്പിക്കുന്ന രാജ്യാന്തര ശില്‍പശാലയുടെ ഭാഗമായൊരുക്കിയ ഫീല്‍ഡ്‌ ട്രിപ്പ്‌ വിദേശപ്രതിനിധികള്‍ക്ക്‌ നവ്യാനുഭവമായി. മുനമ്പം മത്സ്യത്തുറമുഖത്താണ്‌ സന്ദര്‍ശനം നടത്തിയത്‌. കേരളത്തില്‍ ഇന്ന്‌ അവലംബിക്കുന്ന മത്സ്യബന്ധനരീതികളെക്കുറിച്ച്‌ അവര്‍ മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്തി.

ഇന്ത്യന്‍ മഹാസമുദ്രതീരം പങ്കിടുന്ന ടാന്‍സാനിയ, മൊസാമ്പിക്‌, മഡഗാസ്കര്‍, ശ്രീലങ്ക, യെമന്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍നിന്നുമുള്ള പ്രതിനിധികളാണ്‌ മുനമ്പം മത്സ്യത്തുറമുഖം സന്ദര്‍ശിച്ചത്‌.

യെമനില്‍ നിന്നുള്ള സഹമന്ത്രി (പ്ലാനിങ്‌ ആന്‍ഡ്‌ ഫിഷറീസ്‌ പ്രോജക്ട്‌ സെക്ടര്‍) അബ്ബാസ്‌ ഈസ അബൂബക്കര്‍ മത്സ്യബന്ധനത്തിനുള്ള ലൈസന്‍സ്‌ സംവിധാനത്തെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട്‌ ഇന്ത്യയിലെ നിയമങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. മത്സ്യലഭ്യതയുടെ തോതും തൊഴിലാളികളുടെ ലാഭവരുമാനങ്ങളും അദ്ദേഹം ചോദിച്ചു മനസ്സിലാക്കി. അദ്ദേഹത്തൊടൊപ്പം വന്ന ഫിഷറീസ്‌ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൂടിയായ അബ്ദുള്ള അവാദ്‌ മത്സ്യത്തൊഴിലാളികള്‍ക്ക്‌ സര്‍ക്കാറില്‍ നിന്ന്‌ ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും ചീനവലകളുടെ പ്രവര്‍ത്തനരീതിയെക്കുറിച്ചും അന്വേഷിച്ചു.
ടാന്‍സാനിയയില്‍ നിന്ന്‌വന്ന ഹമീഷി നികുലായിരുന്നു വിവരങ്ങള്‍ ചോദിച്ചറിയാന്‍ കൂടുതല്‍ ഉല്‍സാഹം കാണിച്ചത്‌. മത്സ്യബന്ധനത്തിന്‌ അനുവദിക്കപ്പെട്ട മേഖലയുടെ ദൂരപരിധിയും ബോട്ടിന്റെ അളവും അന്വേഷിച്ചറിഞ്ഞ ഹമീഷി, വിദേശമത്സ്യബന്ധനയാനങ്ങളുടെ അനിയന്ത്രിത കടന്നുകയറ്റത്തെക്കുറിച്ചും തൊഴിലാളികളോട്‌ അന്വേഷിച്ചു. ചെറുകിട-വന്‍കിട മത്സ്യത്തൊഴിലാളികള്‍ക്കിടയിലെ കിടമത്സരങ്ങളെക്കുറിച്ചും വംശനാശം നേരിടുന്ന മത്സ്യയിനങ്ങളെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു.

ബോട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന എഞ്ചിനെക്കുറിച്ചറിയാനായിരുന്നു മൊസാമ്പിക്കില്‍ നിന്ന്‌ വന്ന പ്രതിനിധി ഗ്രാസ ലൂസിയ ഏലിയാസിന്‌ താല്‍പര്യം ശ്രിലങ്കയില്‍ നിന്ന്‌വന്ന സുജീവ അത്തുക്കൂറലയ്‌ക്ക്‌ ബോട്ടുകളുടെ രജിസ്ട്രേഷന്‍ വ്യവസ്ഥകളെക്കുറിച്ചാണ്‌ അറിയ്യിരുന്നത്‌. മത്സ്യപ്രജനനകാലത്തെ ട്രോളിംഗ്‌ നിരോധനത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെക്കുറിച്ചും സുജീവ ചോദിച്ചറിഞ്ഞു. പിന്നീട്‌, ബോട്ടിനുള്ളിലേക്കിറങ്ങി മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്ന സംവിധാനവും മനസ്സിലാക്കി. മത്സ്യങ്ങളുടെ പേരുവിവരങ്ങളും വിലനിലവാരവും ചോദിച്ചറിയാനും അവര്‍ മറന്നില്ല.

മത്സ്യബന്ധനവലകള്‍ ഉപയോഗിക്കുന്ന രീതികളെക്കുറിച്ച്‌ മത്സ്യത്തൊഴിലാളികള്‍ പ്രതിനിധികള്‍ക്ക്‌ വിശദീകരിച്ചുകൊടുത്തു. അവരുടെ സംശയങ്ങള്‍ക്ക്‌ മറുപടി നല്‍കുന്നതിന്‌ പുറമെ, കേരളതീരങ്ങളില്‍ കാണപ്പെടുന്ന മത്സ്യയിനങ്ങള്‍, കടലുമായി ബന്ധപ്പെട്ട ശാസ്ത്രീയവിവരങ്ങള്‍ എന്നിവ കുഫോസ്‌ സ്കൂള്‍ ഓഫ്‌ ഓഷ്യന്‍ സ്റ്റഡീസ്‌ ആന്‍ഡ്‌ ടെക്നോളജി ഡയറക്ടറും ശില്‍പശാലയുടെ കണ്‍വീനറുമായ പ്രൊഫ. കെ.വി. ജയചന്ദ്രന്‍ വിശദീകരിച്ചു.

കേരളത്തിലെ മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരിട്ട്‌ മനസ്സിലാക്കാനും മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്താനുള്ള അവസരങ്ങളൊരുക്കുന്നതിനുമാണ്‌ ശില്‍പശാലയില്‍ ഫീല്‍ഡ്‌ ട്രിപ്പ്‌ ഉള്‍പ്പെടുത്തിയതെന്ന്‌ അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 21 വരെ നീണ്ടുനില്‍ക്കുന്ന ശില്‍പശാലയില്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ വേറെയും ഉള്‍പ്പെടുത്തിയിട്ടുന്‍ന്മ്‌ പ്രൊഫ. ജയചന്ദ്രന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീ സീ ബീനിന്റെ ആത്മഹത്യാക്കുറിപ്പ് ആരും കണ്ടിട്ടില്ല; അന്ന് ഗ്യാനേഷിനെ പിന്തുണച്ച കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് വെറും രാഷ്‌ട്രീയലക്ഷ്യം

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

Entertainment

ദുബായിലെ മുസ്ലീങ്ങളെ ഇഷ്ടമാണല്ലോ , എന്നിട്ടെന്തുകൊണ്ടാണ് നമുക്ക് പാകിസ്ഥാനിലെ മുസ്ലീങ്ങളെ ഇഷ്ടമല്ലാത്തത് ? മിക്ക സിംഗ്

Kerala

അയ്യപ്പനിന്ദക്കെതിരെ ന്യൂയോർക്ക് അയ്യപ്പ സേവാ സംഘം പ്രമേയം പാസാക്കി; പരാതിയുൾപ്പെടെ നടപടികൾക്കായി കേരള, കേന്ദ്ര സർക്കാരുകൾക്കയച്ചു

News

അസമിലെ സിൽച്ചർ കോർപ്പറേഷനിലെ ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

യെമൻ ഹൂതികൾക്കെതിരേ പാക്-സൗദി-തുർക്കി ‘മക്ക’ സൈനിക സഖ്യം; പുതിയ യുദ്ധമുഖമോ?

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

നഗോയ ഗെയിംസ് പറയുന്നത്‌

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.