Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

എന്റെ വീട്‌; മനസ്സിലും ഭൂമിയിലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2013, 06:29 pm IST
in Varadyam

നിങ്ങള്‍ക്ക്‌ സ്വന്തമായി ഒരു വീടുണ്ടോ? നിങ്ങള്‍ ഇക്കാലത്തിനിടയില്‍ എത്രയെത്ര വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്‌? എത്ര വീടുകളെ നിങ്ങള്‍ സ്നേഹിച്ചിട്ടുണ്ട്‌? ഒരുപക്ഷേ നിങ്ങള്‍ക്ക്‌ ഒാ‍ര്‍മയുണ്ടാവില്ല. മരം ചാടിനടക്കുന്ന കുരങ്ങനൊഴികെ മേറ്റ്ല്ലാ ജീവജാലങ്ങള്‍ക്കുമുണ്ട്‌ ഒരു വീട്‌. കാട്ടാനപോലും പതിവായി തങ്ങാന്‍ ഒരു താവളം കണ്ടെത്തിയിട്ടുണ്ടാകും. അതാണതിന്റെ വീട്‌. ഉറുമ്പ്‌ കെട്ടിയുണ്ടാക്കുന്ന വീടുകള്‍ എത്രയെത്ര. കുരങ്ങന്റെ കഥ മറ്റൊന്നാണ്‌. ഓരോ മഴക്കാലത്തും നനഞ്ഞുകുളിച്ച്‌ ഏതെങ്കിലും മരച്ചുവട്ടിലോ ഇലക്കൂട്ടങ്ങളുടെ തണലിലോ ഭാര്യയേയും കുഞ്ഞുങ്ങളേയും ചേര്‍ത്തുപിടിച്ച്‌ തണുത്തുവിറച്ചിരിക്കുമ്പോള്‍ തന്തക്കുരങ്ങ്‌ പറയുമത്രേ. അടുത്ത മഴയ്‌ക്കുമുമ്പ്‌ നമുക്കൊരു വീടുവയ്‌ക്കണം. പക്ഷേ അടുത്ത വര്‍ഷത്തെ മഴതുടങ്ങുമ്പോഴേ പിന്നെ വീടിനെക്കുറിച്ച്‌ ഓര്‍മവരൂ. അപ്പോഴേക്കും പഴയ പല്ലവി പാടാന്‍ മാത്രമേ കഴിയാറുള്ളു.

പക്ഷേ, ഇപ്പോള്‍ നിങ്ങള്‍ താമസിക്കുന്നത്‌ സ്വന്തം വീട്ടിലാണെങ്കില്‍കൂടി ഒന്നാലോചിച്ചുനോക്കൂ. ഇത്തരം ഒരു വീടുവയ്‌ക്കാനാണോ നിങ്ങള്‍ സ്വപ്നം കണ്ടിരുന്നത്‌? അഥവാ നിങ്ങള്‍ ഒരു വീടുവയ്‌ക്കുന്ന കാര്യം എപ്പോഴെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ? നുണ പറയരുതേ. അറിഞ്ഞും അറിയാതെയും എത്രയെത്ര വീടുകള്‍ നിങ്ങള്‍ മനസ്സില്‍ നിര്‍മിച്ചിട്ടുണ്ടാകണം. ഉണ്ടാവും ഒരു പക്ഷേ എണ്ണാന്‍ പറ്റാത്തത്ര. എനിക്കുറപ്പുണ്ട്‌ എന്നേക്കാള്‍ കൂടുതല്‍ വീടുകള്‍ നിങ്ങള്‍ നിര്‍മിച്ചിട്ടുണ്ടാവുമെന്ന്‌.

കളിവീടുകളുണ്ടാക്കാത്ത ബാല്യങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. കുട്ടിക്കാലത്തെ വീടുണ്ടാക്കിക്കളിക്കല്‍ ഒരു വിനോദം തന്നെയായിരുന്നു. നിങ്ങള്‍ക്കുമുണ്ടാകാം അത്തരമനുഭവങ്ങളും ഓര്‍മകളും. ഒളിച്ചുകളിയും കണ്ണുപൊത്തിക്കളിയും പോലെ വീടുണ്ടാക്കി, അതില്‍ അച്ഛനുമമ്മയുമായി കളിക്കുമ്പോള്‍ ആരും ഭാവിയിലെ എന്റെ വീടെങ്ങനെയായിരിക്കണമെന്ന്‌ സങ്കല്‍പ്പിച്ചിട്ടുണ്ടാവില്ല. പക്ഷേ കുലവെട്ടിയെടുത്ത വാഴയുടെ പിണ്ടിതുണ്ടാക്കി, ഇല മേല്‍ക്കൂരയാക്കി, വാഴപ്പോളകൊണ്ട്‌ ചുവരുണ്ടാക്കി വീടുവെച്ച ബാല്യകാലം, മണ്ണിന്‍ കൂനകളില്‍ വരച്ചും മണല്‍ക്കൂട്ടിവച്ചും നിര്‍മിച്ച ഒറ്റമുറി വീടുകള്‍, കടല്‍ക്കരയില്‍ കാറ്റുകൊള്ളാന്‍ പോയ മുതിര്‍ന്നവര്‍ക്കൊപ്പം നിന്ന്‌ അവരുടെ ലോകത്തുനിന്നകന്ന്‌ കെട്ടിപ്പൊക്കിയ മണല്‍വീടുകള്‍, തീപ്പെട്ടിക്കോലും കാലിപ്പെട്ടിയും കൊണ്ട്‌ നിര്‍മിച്ച ചതുരക്കളങ്ങളിലെ വീടുകള്‍, സിഗരറ്റ്‌ പാക്കറ്റിലെ മിനുക്കുപേപ്പര്‍കൊണ്ട്‌ നിര്‍മിച്ച മനോഹരമായ വാതിലുകളുള്ള വീടുകള്‍… അങ്ങനെ എത്രയെത്ര വീടുകളുണ്ടാക്കിയിട്ടുണ്ട്‌ നിങ്ങളും. ഒന്നോര്‍മിച്ചുനോക്കൂ…

കുഞ്ഞിക്കൗതുകത്തില്‍നിന്ന്‌ കുട്ടിക്കാലത്തേക്കുയര്‍ന്നപ്പോള്‍, രക്ഷിതാക്കള്‍ക്കൊപ്പം മറ്റു വീടുകളില്‍പോയ വേളയില്‍ സ്വന്തം വീടും ആ വീടുകളും തമ്മില്‍ ഒത്തുനോക്കിയപ്പോഴെല്ലാം നമ്മളോരോരുത്തരും ഓരോ വീടുപണിയുകയായിരുന്നുവല്ലോ. മനസില്‍ നിര്‍മിച്ച എത്രയെത്ര വിചിത്രമായ വീടുകളുടെ കഥ നമുക്ക്‌ ഓരോരുത്തര്‍ക്കും പറയാനുണ്ടാകും. പാഠപുസ്തകത്തിലും മറ്റ്‌ വായനാപുസ്തകങ്ങളിലും കണ്ട വര്‍ണചിത്രങ്ങള്‍ വീടുകളാണെങ്കില്‍ ഉടന്‍ നമ്മുടെ മനസും മറ്റൊന്നു നിര്‍മിക്കുകയായിരുന്നു. നമ്മള്‍ അറിയാതെയെങ്കിലും. പിന്നെ എപ്പോഴാണ്‌ നിങ്ങള്‍ ഒരു വീട്‌ വയ്‌ക്കുന്നത്‌. എങ്ങനെയായിരിക്കണമെന്ന്‌ ഗൗരവമായി ആലോചിച്ചതെന്ന്‌ ഓര്‍മിച്ചെടുക്കാനാവുമോ. അതായത്‌, കല്ലും സിമന്റും കമ്പിയും മണ്ണും തടിയും മറ്റും മറ്റും കൊണ്ട്‌ നിര്‍മിക്കേണ്ട ഒരു വീടിനെക്കുറിച്ച്‌, നിങ്ങളുടെ വീടിനെക്കുറിച്ച്‌ ആലോചിച്ചത്‌. ആദ്യം ആ വീടിന്റെ രൂപമെന്തായിരുന്നു? വീട്‌ നിര്‍മിച്ചുകഴിഞ്ഞപ്പോള്‍ അത്‌ നിങ്ങളുടെ സ്വപ്നവീടുതന്നെയായിരുന്നോ. സഫലമായത്‌ സ്വപ്നം തന്നെയാണോ. നിങ്ങളുണ്ടാക്കിയ നിങ്ങളുടെ വീടിനെ ഓര്‍ത്ത്‌ നിങ്ങള്‍ സംതൃപ്തനാണോ.

രസകരമായിരിക്കും ഈ ചിന്ത. ഞാന്‍ താമസിക്കുന്നത്‌ ആരുടെ വീട്ടില്‍ എന്നൊരു ചോദ്യം ചോദിച്ചാല്‍ സ്വന്തം വീട്ടില്‍ എന്ന്‌ മറുപടി പറയാനാവുമോ എന്നാണ്‌ ചോദ്യം. നിര്‍മിക്കാനോ വാങ്ങാനോ പണം മുടക്കിയതുകൊണ്ട്‌ ഒരു വീട്‌ സ്വന്തമാകുമോ? പഞ്ചായത്തിലെ രേഖയില്‍ ഉള്ളതുകൊണ്ട്‌ വീട്‌ സ്വന്തമാകുമോ? നമ്മള്‍ താമസിച്ചതുകൊണ്ട്‌ ഒരു വീട്‌ സ്വന്തമാകുമോ? നമ്മള്‍ താമസിക്കുന്ന വീടിന്റെ ഓരോ ഇഞ്ചും നമ്മുടെ സങ്കല്‍പത്തിനനുസരിച്ചാണെങ്കിലേ അത്‌ എന്റെ സ്വന്തം വീട്‌ എന്ന്‌ പറയാനാകൂ, നിങ്ങള്‍ക്ക്‌ അങ്ങനെ തോന്നുന്നുണ്ടോ?

പുറത്ത്‌ മനോഹര കാഴ്ചയുള്ള പല വീടുകളിലും ഉള്ളില്‍ കാണുമ്പോള്‍ വീട്ടുകാരന്‍ പറയും ഇവിടെ ഈ മൂലയില്‍ ഇങ്ങനെയല്ല ഞാന്‍ ആഗ്രഹിച്ചത്‌. പക്ഷേ സൗകര്യം ഇതുപോലെയേ സാധിച്ചുള്ളൂ. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ അത്‌ സ്വന്തം വീടാണോ. ആഗ്രഹിച്ചതുപോലെ അണുവിട തെറ്റാതെ നിര്‍മിക്കാനാകാത്തതുകൊണ്ട്‌ തന്റെ വീട്‌ ഇനി സ്വന്തം വീടാകാതെ പോകുമോ. ആലോചിക്കാന്‍ രസമുണ്ട്‌, അല്ലെ. വീടുവയ്‌ക്കുമ്പോള്‍ സര്‍ക്കാരിന്റെ കെട്ടിട നിര്‍മാണച്ചട്ടം മുതല്‍ നമ്മുടെ സ്വപ്നവീടിനെ പ്രതിരോധിക്കാന്‍ തുടങ്ങും. പിന്നെ വീട്ടുകാര്‍..’സ്വപ്നങ്ങളും ദുഃഖഭാരങ്ങളും’ പങ്കുവയ്‌ക്കാമെന്ന സിനിമാ ഗാനം കേള്‍ക്കാനും പാടാനും രസമുണ്ട്‌. പക്ഷേ അടുക്കളക്കാര്യത്തില്‍ ഞാനാണവസാനവാക്കെന്നെങ്കിലും പിടിവാശികാണിക്കാത്ത ജീവിതപങ്കാളികള്‍ അപൂര്‍വമാണ്‌. അതോടെ അടുത്ത സ്വപ്നവ്യതിയാനമായി. പിന്നീട്‌ ഡിസൈനര്‍, എഞ്ചിനീയര്‍, കോണ്‍ട്രാക്ടര്‍, അയല്‍പക്കക്കാര്‍, സുഹൃത്തുക്കള്‍, വഴിപോക്കര്‍ തുടങ്ങി ആരാരെല്ലാം നിങ്ങളുടെ ഭവനസ്വപ്നത്തെ തടസ്സപ്പെടുത്താനുണ്ടെന്നോ. ആ പട്ടികനിരത്തിയാല്‍ തീരില്ല. കടല്‍പ്പുറത്ത്‌ മണ്ണുകുഴച്ചുണ്ടാക്കിയ വീടിനും കയ്യില്‍ കിട്ടിയതുകൊണ്ട്‌ തറവാടു തൊടിയില്‍ കെട്ടിപ്പൊക്കിയ മാളികയ്‌ക്കും ഉണ്ടായിരുന്ന ഫിനിഷിംഗ്‌ ഒരുപക്ഷേ സ്വപ്നഭവനം യാഥാര്‍ത്ഥ്യമാകുമ്പോള്‍ കാണാറില്ല. അത്‌ ആരുടെയും അനുഭവമാണ്‌. എന്നാല്‍ ഒരു സ്വപ്നവീടില്ലാത്തവരുണ്ടോ.

കുഞ്ഞുന്നാളില്‍ ടാര്‍സന്‍ ചിത്രകഥകള്‍ വായിക്കുമ്പോള്‍ മരത്തിനു മുകളില്‍ വീടുവെക്കണമെന്ന്‌ ഞാന്‍ ആഗ്രഹിച്ചു. മാന്‍ഡ്രേക്കു കഥകള്‍ വായിച്ച്‌ സംസാരിക്കുന്ന ഗേറ്റും 8 എന്ന ആകൃതിയിലുള്ള വീടും സ്വന്തമാക്കുന്നത്‌ സങ്കല്‍പ്പിച്ചു. രാജകൊട്ടാരങ്ങള്‍ കാണുമ്പോള്‍ പക്ഷേ എന്തിനാണിത്ര വലിയ ആഡംബരം എന്നും തോന്നിയിരുന്നു. കുറച്ചുകൂടി വലുതായപ്പോള്‍ സിനിമകളില്‍ ബഹുനിലക്കെട്ടിടവും മറ്റും കാണുമ്പോള്‍ അവയിലൊക്കെ കമ്പം ജനിച്ചു. യാത്രാവേളകളില്‍ കണ്ടിരുന്ന ചേരികളും കുടിലുകളും കാണുമ്പോള്‍ ഇവര്‍ക്കെന്തുകൊണ്ട്‌ മെച്ചപ്പെട്ട വീടു വെച്ചുകൂടാ എന്നു ചിന്തിച്ചിട്ടുണ്ട്‌. അതിനു വേണ്ടുന്ന പണച്ചെലവിനെക്കുറിച്ച്‌ ചിന്തിക്കാന്‍ പ്രായമായിരുന്നില്ല അന്ന്‌.

ജോലികള്‍ മാറിമാറി ചേര്‍ന്നതിനൊപ്പം വാടക വീടുകള്‍ അന്വേഷിച്ചുപോയപ്പോഴെല്ലാം ഇതൊന്നുമല്ലല്ലോ എന്റെ വീടെന്നു തോന്നിയിട്ടുണ്ട്‌. ഒരു പുഴയുടെ തീരത്ത്‌, പുഴയിലേക്കിറങ്ങി നില്‍ക്കുന്ന, തടികള്‍കൊണ്ട്‌ തീര്‍ത്ത, ഏറെ കിളിവാതിലുകളുള്ള, ചതുരത്തിലുള്ള ഒരു വീട്‌ എപ്പോഴോ മനസില്‍ രൂപം കൊണ്ടിരുന്നു. പിന്നെ ഒരിക്കല്‍ പുറത്തുനിന്നു നോക്കിയാല്‍ ഒരു സ്തംഭംപോലെ മാത്രം തോന്നിക്കുന്ന, അകത്ത്‌ എല്ലാ സൗകര്യങ്ങളുമുള്ള ഒരു വീടിനെ മോഹിച്ചു.

പക്ഷേ വളരെ വൈകിയാണ്‌ സ്വന്തമായി വീടെന്ന ആശയം പ്രാവര്‍ത്തികമാകുന്ന ലക്ഷണം കണ്ടുതുടങ്ങിയത്‌. അപ്പോള്‍ ജന്മനാടുംവിട്ട്‌ കേരളത്തിന്റെ മറ്റൊരു കോണില്‍ എത്തിപ്പെട്ടു. തിരുവിതാംകൂറില്‍നിന്ന്‌ വള്ളുവനാട്ടിലേക്ക്‌. അപ്പോഴും ഭാരതപ്പുഴയുടെ തീരത്തു പാര്‍ക്കാനായില്ല. കെട്ടിട നിര്‍മാണച്ചട്ടവും എഞ്ചിനീയറും കോണ്‍ട്രാക്ടറും സാഹചര്യങ്ങളുമെല്ലാംകൂടി ചേര്‍ത്തുണ്ടാക്കി തന്നത്‌ ഇരുനില കോണ്‍ക്രീറ്റുകെട്ടിടം. ഒരു അണുകുടുംബത്തിന്‌ അതു ധാരാളം. പക്ഷേ ആദ്യമാദ്യം ഏതുമൂലയിലും അസംതൃപ്തിയായിരുന്നു. അവിടെ മറ്റൊന്നാകാമായിരന്നു, ഇവിടെ ഞാനിങ്ങനെയല്ല ഉദ്ദേശിച്ചത്‌ എന്നൊക്കെ തോന്നാതിരുന്ന മുഹൂര്‍ത്തങ്ങളില്ല. പക്ഷേ, ഇപ്പോള്‍ ഞാനെന്റെ വീടിനെ സ്നേഹിക്കുകയാണ്‌, ഓരോ നിമിഷവും എന്റെ സ്വന്തം വീടെന്ന വികാരമാണുണ്ടാകുന്നത്‌. ഇവിടെ ഇപ്പോള്‍ നിര്‍മാണച്ചട്ടങ്ങള്‍ എനിക്ക്‌ പ്രശ്നമുണ്ടാക്കിയതായി തോന്നാറില്ല. എഞ്ചിനീയറേയും കോണ്‍ട്രാക്ടറേയും ഞാന്‍ കുറ്റം പറയാറില്ല.

അടുത്തിടെ ഞാനൊരു കുഞ്ഞാറ്റക്കിളിക്കൂട്‌ വിലയ്‌ക്കു വാങ്ങി ഉമ്മറത്തു തൂക്കി. അതിന്റെ ഓരോ ചികിരിയും നാരും സ്വയം സംഘടിപ്പിച്ച്‌ സ്വയം മെനഞ്ഞുണ്ടാക്കുന്ന കൂടുകള്‍ ആ കുഞ്ഞാറ്റകള്‍ക്കെത്ര പ്രിയംകരമായിരിക്കും. അതേപോലെയാണ്‌ എനിക്കിപ്പോള്‍ എന്റെ വീടിനെക്കുറിച്ചും പ്രിയം. സ്വപ്നമാണോ സഫലമായതെന്ന്‌ എനിക്കറിയില്ല, പക്ഷേ ഞാനിവിടെയിരുന്നു പുതിയ സ്വപ്നങ്ങള്‍ കാണാറുണ്ട്‌-എന്റെ സങ്കല്‍പ്പത്തില്‍ ഇനിയൊരു വീട്‌…..

ഗായത്രീ ദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

Kerala

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.