Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നാള്‍വഴികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2013, 09:13 pm IST
in Vicharam

1918: ദക്ഷിണാഫ്രിക്കയിലെ ചെറുഗ്രാമമായ മെവ്സോയില്‍ ജനനം. യഥാര്‍ത്ഥ പേര്‌ റോലിഹ്ലാല മണ്ടേല. ഏഴാമത്തെ വയസില്‍ ടീച്ചറാണ്‌ പേരിനൊപ്പം നെല്‍സണ്‍ എന്ന്‌ ചേര്‍ത്തത്‌.

1938: ഫോര്‍ട്ട്‌ ഹെയര്‍ സര്‍വകലാശാലയില്‍ ഉപരിപഠനത്തിന്‌ പ്രവേശിച്ചുവെങ്കിലും ഒരു സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പുറത്താക്കി. തുടര്‍ന്ന്‌ ജോഹന്നാസ്ബര്‍ഗിലേക്ക്‌ പോയി.

1941: കറസ്പോണ്ടന്‍സ്‌ കോഴ്സ്‌ വഴി ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം നിയമബിരുദമെടുക്കാനായി വിറ്റ്‌വാട്ടര്‍സാന്റ്‌ സര്‍വകലാശാലയില്‍ ചേര്‍ന്നു.

1944: ഈവ്ലിന്‍ നോകോ മേസിനെ വിവാഹം ചെയ്തു. ഇതില്‍ നാല്‌ മക്കള്‍. ഇതേവര്‍ഷംതന്നെ മണ്ടേല, ഒലിവര്‍ ടാബോ, വാള്‍ട്ടര്‍ സിസിലു എന്നിവര്‍ക്കൊപ്പം ചേര്‍ന്ന്‌ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യൂത്ത്‌ ലീഗിന്‌ രൂപംനല്‍കി. യൂത്ത്ലീഗ്‌ ഒരു ബഹുജന സംഘടനയായി മാറി. സംഘടനയുടെ മാനിഫെസ്റ്റോ വെള്ളക്കാരുടെ എതിര്‍പ്പിനിടയാക്കി.

1948: നാഷണല്‍ പാര്‍ട്ടി അധികാരത്തിലേറുകയും വെള്ളക്കാര്‍ക്ക്‌ ആധിപത്യമുള്ള വര്‍ണവിവേചന ഭരണത്തിന്‌ കളമൊരുങ്ങുകയും ചെയ്തു. മണ്ടേല എഎന്‍സിയുടെ നാഷണല്‍ സെക്രട്ടറിയാവുകയും 1950 ല്‍ പ്രസിഡന്റാവുകയും ചെയ്തു.

1952: എഎന്‍സി പ്രക്ഷോഭത്തിന്‌ തുടക്കംകുറിച്ച മണ്ടേലയും 51 പേരും നിരോധനാജ്ഞ ലംഘിച്ചു. വര്‍ണവിവേചനത്തിനെതിരായ ആദ്യസമരമായിരുന്നു ഇത്‌.

1956: രാജ്യദ്രോഹക്കുറ്റം ആരോപിച്ച്‌ മണ്ടേലയെയും 156 പേരെയും അറസ്റ്റുചെയ്തു. ആഫ്രിക്കയുടെ രാഷ്‌ട്രീയചരിത്രത്തില്‍ വഴിത്തിരിവ്‌ സൃഷ്ടിച്ച സംഭവമായിരുന്നു ഇത്‌.

1958: സാമൂഹ്യപ്രവര്‍ത്തകയായ വിന്നിയെ മണ്ടേല വിവാഹം ചെയ്തു.

1960: ഷാര്‍പ്പെവില്ലയില്‍ കറുത്തവര്‍ഗക്കാര്‍ നടത്തിയ പ്രകടനത്തിന്‌ നേര്‍ക്ക്‌ പോലീസ്‌ നടത്തിയ വെടിവെപ്പില്‍ 69 പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന്‌ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും എഎന്‍സിയെ നിരോധിക്കുകയും ചെയ്തു.

1961: നാല്‌ വര്‍ഷം നീണ്ട വിചാരണക്കുശേഷം മണ്ടേലക്കും മറ്റുമെതിരായ രാജ്യദ്രോഹക്കുറ്റം റദ്ദാക്കി. തുടര്‍ന്ന്‌ 17 മാസക്കാലം മണ്ടേല ഒളിവുജീവിതം നയിച്ചു. ഇതിനിടെ സായുധസംഘത്തിന്‌ രൂപംനല്‍കി.

1962: വിദേശസന്ദര്‍ശനം കഴിഞ്ഞ്‌ ദക്ഷിണാഫ്രിക്കയിലേക്ക്‌ മടങ്ങിവരികയായിരുന്ന മണ്ടേല അറസ്റ്റുചെയ്യപ്പെട്ടു. നിയമവിരുദ്ധമായി രാജ്യം വിട്ടു എന്ന കുറ്റമാരോപിച്ച്‌ അഞ്ച്‌ വര്‍ഷം ജയിലിലടച്ചു.

1964: മണ്ടേലക്കും മറ്റ്‌ ഏഴുപേര്‍ക്കുമെതിരെ ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ചു. മണ്ടേലയെ റോബന്‍ ഐലന്റ്‌ ജയിലിലേക്ക്‌ മാറ്റി. ഇവിടെ അദ്ദേഹം 18 വര്‍ഷം കഴിച്ചുകൂട്ടി.

1976: കറുത്തവര്‍ഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ നേര്‍ക്ക്‌ പോലീസ്‌ നടത്തിയ വെടിവെപ്പില്‍ 570 ലേറെ പേര്‍ മരിച്ചു. വര്‍ണവിവേചനത്തിനെതിരായ വഴിത്തിരിവായാണ്‌ ഈ സംഭവം വിലയിരുത്തപ്പെടുന്നത്‌.

1982: മണ്ടേലയെ സ്വതന്ത്രനാക്കണമെന്ന്‌ യുഎന്‍ രക്ഷാസമിതി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന്‌ ‘മണ്ടേലയെ മോചിപ്പിക്കൂ’ എന്ന രാജ്യാന്തര പ്രചാരണത്തിന്‌ തുടക്കമിട്ടു. മണ്ടേലയെയും സിസുലുവിനെയും റോബന്‍ ഐലന്റില്‍നിന്നും കേപ്ടൗണിലെ പോള്‍സ്മൂര്‍ ജയിലിലേക്ക്‌ മാറ്റി.

1985: അക്രമത്തിന്റെ പാത ഉപേക്ഷിക്കുകയാണെങ്കില്‍ മണ്ടേലക്ക്‌ മാപ്പ്‌ നല്‍കാമെന്ന്‌ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്‌ ബോത്ത വാഗ്ദാനം നല്‍കി. മണ്ടേല ഇത്‌ നിരസിച്ചു. വര്‍ണവിവേചനം അവസാനിപ്പിക്കുകയും രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക്‌ പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കുകയുമാണ്‌ വേണ്ടതെന്ന്‌ ആവശ്യപ്പെട്ടു.

1988: മണ്ടേലയുടെ എഴുപതാം ജന്മദിനം വര്‍ണവിവേചവിരുദ്ധദിനമായി ലോകമെമ്പാടും ആചരിക്കപ്പെട്ടു. ദക്ഷിണാഫ്രിക്കയില്‍ പൊതുയോഗങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തി.

1989: മണ്ടേലയ്‌ക്ക്‌ നിയമബിരുദം സമ്മാനിക്കപ്പെട്ടു. പ്രസിഡന്റ്‌ ബോത്ത കേപ്ടൗണിലേക്ക്‌ മണ്ടേലയെ 45 മിനിറ്റ്‌ ചര്‍ച്ചക്ക്‌ വിളിച്ചു. ചര്‍ച്ചയില്‍ മണ്ടേല പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ പ്രക്ഷേപണം ചെയ്തു.

1989: സിസുലു ഉള്‍പ്പെടെ മണ്ടേലയുടെ അഞ്ച്‌ വിശ്വസ്തരെ ഡി ക്ലെര്‍ക്ക്‌ ഭരണകൂടം ജയില്‍മോചിതരാക്കി. ബോത്തയ്‌ക്ക്‌ ശേഷം രാജ്യത്തിന്റെ പ്രസിഡന്റായ ആളാണ്‌ ക്ലെര്‍ക്ക്‌.

1990: എഎന്‍സി ഉള്‍പ്പെടെ 60 സംഘടനകളെ നിയമവിധേയമാക്കിയ ക്ലെര്‍ക്ക്‌ രാഷ്‌ട്രീയ തടവുകാരെ മോചിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. വധശിക്ഷ നടപ്പാക്കുന്നത്‌ അനിശ്ചിതമായി നീട്ടിവെച്ചു. തുടര്‍ന്ന്‌ ഫെബ്രുവരി പതിനൊന്നിന്‌ 27 വര്‍ഷക്കാലം തടവനുഭവിച്ച മണ്ടേലയെ 71-ാ‍മത്തെ വയസില്‍ മോചിപ്പിച്ചു.

1991: രാഷ്‌ട്രീയസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലുള്ള ഭരണഘടനയ്‌ക്ക്‌ രൂപംനല്‍കാന്‍ ശ്രമം ആരംഭിച്ചു. എഎന്‍സിയുടെ ഒളിപ്പോര്‍ അവസാനിപ്പിക്കുന്നില്ലെന്ന്‌ മണ്ടേലയെ പ്രസിഡന്റ്‌ കുറ്റപ്പെടുത്തിയപ്പോള്‍ ജനാധിപത്യത്തെക്കുറിച്ച്‌ ക്ലെര്‍ക്കിന്‌ യാതൊരു ധാരണയുമില്ലെന്ന്‌ മണ്ടേല തിരിച്ചടിച്ചു.

1993: വര്‍ണവിവേചനം സമാധാനപരമായി അവസാനിപ്പിച്ചതിന്‌ മണ്ടേലയും ഡി ക്ലെര്‍ക്കും സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നേടി. തുടര്‍ന്ന്‌ വര്‍ണവിവേചനം അവസാനിപ്പിച്ചതായി ഔദ്യോഗികമായ പ്രഖ്യാപനം വന്നു. തെരഞ്ഞെടുപ്പില്‍ മണ്ടേല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

1998: വിന്നി മണ്ടേലയില്‍നിന്ന്‌ വിവാഹമോചനം നേടിയ മണ്ടേല രണ്ട്‌ വര്‍ഷം കഴിഞ്ഞപ്പോള്‍ എണ്‍പതാമത്തെ വയസ്സില്‍ മൂന്നാമതും വിവാഹിതനായി.

2004: പൊതുജീവിതത്തില്‍നിന്നും വിരമിക്കുകയാണെന്ന്‌ മണ്ടേല പ്രഖ്യാപിച്ചു.

2013: ജൂണ്‍ എട്ടിന്‌ ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന്‌ മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബര്‍ 5 ന്‌ 95-ാ‍മത്തെ വയസ്സില്‍ മണ്ടേല ലോകത്തോട്‌ വിട പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

Kerala

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

India

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

Kerala

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

India

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലാദന്റെ കഥ ളാ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.