Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

‘വന്‍’മുന്നേറ്റങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2013, 10:24 pm IST
inFootball

മാഡ്രിഡ്‌: ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്ബോളില്‍ വമ്പന്‍മാര്‍ക്ക്‌ നല്ല നാള്‍. ബാഴ്സലോണയുടെയും ചെല്‍സിയുടെയും പാത പിന്തുടരാതെ കരുത്തരെല്ലാം വിജയം പിടിച്ചെടുത്തു. റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ യുണൈറ്റഡും പിഎസ്ജിയും ഉശിരന്‍ ജയങ്ങളോടെ പ്രീ-ക്വാര്‍ട്ടറിലേക്ക്‌ മുന്നേറി. നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിച്ചും ഇംഗ്ലീഷ്‌ പട മാഞ്ചെസ്റ്റര്‍ സിറ്റിയും വിജയാമൃതം നുണഞ്ഞു.

സ്വന്തം തട്ടകമായ സാന്റിയാഗോ ബര്‍ണബ്യൂവിലെ ഗ്രൂപ്പ്‌ ബി മുഖാമുഖത്തില്‍ തുര്‍ക്കി ടീം ഗലാറ്റസരയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കു മുക്കിയായിരുന്നു സ്പാനിഷ്‌ ജൈന്റ്സ്‌ റയലിന്റെ മുന്നേറ്റം. ഗരാത്‌ ബെയ്‌ല്‌ (37-ാ‍ം മിനിറ്റ്‌), അല്‍വാരൊ അര്‍ബലോവ (51), എയ്ഞ്ചല്‍ ഡി മരിയ (63), ഇസ്കോ (80) എന്നിവരെല്ലാം റയലിനുവേണ്ടി ലക്ഷ്യം കണ്ടു. ഗലാറ്റസരയുടെ ആശ്വാസ ഗോള്‍ ഉമുത്‌ ബുലൂട്ടിന്റെ (38) വക. ഇതോടെ റയലിനു അഞ്ച്‌ മത്സരങ്ങളില്‍ നിന്ന്‌ 13 പോയിന്റായി. സെര്‍ജിയോ റാമോസ്‌ ഒന്നാം പകുതിയില്‍ ചുവപ്പുകാര്‍ഡ്‌ കണ്ടു പുറത്തായതോടെ പത്തുപേരായി ചുരുങ്ങിയിട്ടും ഉജ്ജ്വല ജയം ഉറപ്പിക്കാനായത്‌ റയലിനെ സംബന്ധിച്ചിടത്തോളം നേട്ടമായി. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവം ബാധിച്ചില്ലെന്നതും റയലിന്റെ ജയത്തിന്റെ മാറ്റേറ്റി. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ എഫ്സി കോപ്പന്‍ഹേഗനെ 3-1ന്‌ തോല്‍പ്പിച്ച ഇറ്റാലിയന്‍ സംഘം യുവന്റസ്‌ (6 പോയിന്റ്‌) നോക്കൗട്ട്‌ പ്രതീക്ഷ നിലനിര്‍ത്തി.

ഗ്രൂപ്പ്‌ എയില്‍ ഇംഗ്ലീഷ്‌ സൂപ്പര്‍ ക്ലബ്ബ്‌ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്‌ ജര്‍മ്മന്‍ പോരാളികളായ ബയര്‍ ലെവര്‍കൂസനെ മറുപടിയില്ലാത്ത അഞ്ച്‌ ഗോളുകള്‍ക്കു നിലംപരിശാക്കിക്കളഞ്ഞു. മാന്‍.യുവിന്റെ ഭൂരിഭാഗം ഗോളുകള്‍ക്കും പിന്നിലെ സൂത്രധാരന്‍ വെയ്ന്‍ റൂണിയായിരുന്നു. 27-ാ‍ം മിനിറ്റില്‍ അന്റോണിയെ വലെന്‍സിയ യുണൈറ്റഡിന്‌ ലീഡ്‌ നല്‍കി. എമിര്‍ സ്പാഹിക്കിന്റെ സെല്‍ഫ്‌ ഗോളും ഡേവിഡ്‌ മോയെസിന്റെ ടീമിന്റെ ലീഡ്‌ വര്‍ധിപ്പിച്ചു. പിന്നെ ജോണി ഇവാന്‍സ്‌ (65), ക്രിസ്‌ സ്മാളിങ്‌ (77), നാനി (88) എന്നിവരുടെ സ്ട്രൈക്കുകള്‍കൂടി ചേര്‍ന്നപ്പോള്‍ ലെവര്‍കൂസന്‍ ചിത്രത്തിലേ ഇല്ലാതായി. അഞ്ചു മത്സരങ്ങള്‍ പിന്നിടുമ്പോള്‍ മാന്‍.യു (11 പോയിന്റ്‌) ഗ്രൂപ്പിലെ ഒന്നാമന്‍. സ്പെയിനില്‍ നിന്നുള്ള റയല്‍ സോഷിഡാഡിനെ 4-0ത്തിനു പരാജയപ്പെടുത്തിയ ഉക്രൈന്‍ സാന്നിധ്യം ഷാക്തര്‍ (8 പോയിന്റ്‌) രണ്ടാമതു നിലയുറപ്പിച്ചു.

ഒളിംപ്യാക്കോസിനുമേലുള്ള ജയമാണ്‌ ഗ്രൂപ്പ്‌ സിയില്‍ നിന്ന്‌ ഫ്രഞ്ച്‌ ക്ലബ്ബ്‌ പാരീസ്‌ സെയ്ന്റ്‌ ജര്‍മെയ്ന്റെ പ്രയാണം സുഗമമാക്കിയത്‌. ഏഴാം മിനിറ്റില്‍ സ്റ്റാര്‍ പ്ലേയര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിലൂടെ മുന്നില്‍ക്കയറിയ പിഎസ്ജിയെ കോണ്‍സ്റ്റാന്റിനോസ്‌ മനോലാസിന്റെ സ്ട്രൈക്കിലൂടെ ഒളിംപ്യാക്കോസ്‌ ഒപ്പംപിടിച്ചു. എന്നാല്‍ അവസാന നിമിഷം എഡിന്‍സണ്‍ കവാനിയുടെ ഗോള്‍ പിഎസ്ജിയെ മുന്നോട്ടു നയിച്ചു. പരാജയപ്പെട്ടെങ്കിലും ഏഴു പോയിന്റുമായി ഒളിംപ്യാക്കോസ്‌ രണ്ടാം സ്ഥാനത്തു വാണു. ബെല്‍ജിയത്തില്‍ നിന്നുള്ള ആന്‍ഡര്‍ലെഷിനെ മറികടന്ന പോര്‍ച്ചുഗീസ്‌ കൂട്ടം ബെന്‍ഫിക്ക തൊട്ടു പിന്നാലെയുണ്ട്‌ (3-2). 7 പോയിന്റ്‌ ബെന്‍ഫിക്കയുടെയും സമ്പാദ്യം.

ഗ്രൂപ്പ്‌ ഡിയില്‍ നിന്ന്‌ ഇതിനകം അടുത്ത റൗണ്ട്‌ ഉറപ്പിച്ച ബയേണ്‍ റഷ്യന്‍ ടീം സിഎസ്കെഎ മോസ്കോയെ തുരത്തി ചാമ്പ്യന്‍സ്‌ ലീഗില്‍ പത്തു തുടര്‍ ജയങ്ങളെന്ന റെക്കോര്‍ഡ്‌ സ്ഥാപിച്ചു. 2002ല്‍ സ്പാനീഷ്‌ പടക്കുതിരകളായ ബാഴ്സലോണ കുറിച്ച 9 ജയങ്ങളുടെ റെക്കോര്‍ഡാണ്‌ ബയേണ്‍ മറികടന്നത്‌.

ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു മത്സരത്തില്‍ ബയേണിന്റെ ജയം. ആര്യന്‍ റോബനും മരിയോ ഗോട്ട്സെയും തോമസ്‌ മുള്ളറും അവര്‍ക്കുവേണ്ടി സിഎസ്കെഎയുടെ വലയില്‍ പന്തടിച്ചു കയറ്റി. കീസുകെ ഹോണ്ട പരാജിതരുടെ ഏക സ്കോറര്‍. 15 പോയിന്റുകള്‍ ബയേണിന്റെ അക്കൗണ്ടിലെത്തിക്കഴിഞ്ഞു. സെര്‍ജിയോ അഗ്യൂറോ, സമീര്‍ നസൃ, നെഗ്രേഡൊ, എഡിന്‍ സെക്കോ എന്നീ വന്‍ തോക്കുകള്‍ തീതുപ്പിയ ദിനത്തില്‍ ചെക്ക്‌ ക്ലബ്ബ്‌ വിക്റ്റോറിയ പ്ലെസനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക്‌ അതിജീവിച്ച മാഞ്ചെസ്റ്റര്‍ സിറ്റിയും (12 പോയിന്റ്‌) അപ്രമാദിത്വം കാത്തു. ഇതോടെ ഡിസംബര്‍ 11ലെ ബയേണുമായുള്ള മുഖാമുഖത്തില്‍ ജയിച്ചാല്‍ സിറ്റിക്ക്‌ ഗ്രൂപ്പ്‌ ഡിയിലെ ജേതാക്കളാകാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.