Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വായ്‌പ വാഗ്ദാനം ചെയ്ത്‌ പണം തട്ടിയ സ്ത്രീ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2013, 11:00 pm IST
in Ernakulam

മരട്‌: കെഎസ്‌എഫ്‌ഇയില്‍ നിന്നും വായ്‌പ വാഗ്ദാനം ചെയ്ത്‌ പണം തട്ടിയ കേസില്‍ സ്ത്രീ അറസ്റ്റില്‍. പുതുപ്പറമ്പില്‍ ജീവന്റെ ഭാര്യ നിജു ജീവന്‍ (44)നെയാണ്‌ എറണാകുളം സൗത്ത്‌ എസ്‌ഐ വി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്‌. തേവരേ പിആന്റ്ടി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഇന്ദിരയാണ്‌ തട്ടിപ്പിനിരയായത്‌. സംഭവത്തെക്കുറിച്ച്‌ പോലീസ്‌ വിവരണം ഇങ്ങനെ: കഴിഞ്ഞ ഏപ്രില്‍ 27 നാണ്‌ സംഭവം നടന്നത്‌.

കെഎസ്‌എഫ്‌ഇ ചിട്ടിയുടെ ക്യാന്‍വാസിംഗ്‌ ഏജന്റാണെന്നും സ്ഥാപനത്തില്‍ നിന്നും ലോണ്‍ വാങ്ങിത്തരാമെന്ന്‌ വാഗ്ദാനം ചെയ്ത്‌ അറസ്റ്റിലായവര്‍ ഇന്ദിരയെ സമീപിക്കുകയായിരുന്നു. ഇതിനായി 1,65,000 രൂപ അഡ്വാന്‍സായി അടക്കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു.

എറണാകുളം ടൗണ്‍ സൗത്ത്‌ പോലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ്‌ പല പ്രാവശ്യം ഇവരെ പറ്റി അന്വേഷിച്ചുവെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. പോലീസ്‌ അന്വേഷിക്കുന്നുവെന്നതിനെ പ്രതി ഇതിനിടെ വീണ്ടും പരാതിക്കാരിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന്‌ പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കിവരവെയാണ്‌ പ്രതിയെ നായരമ്പലത്തുനിന്നും ഇന്നലെ വൈകിട്ട്‌ 5 മണിക്ക്‌ അറസ്റ്റ്‌ ചെയ്തത്‌.

എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ (ഇക്കണോമിക്‌) കോടതി മുന്‍പാകെ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ്‌ ചെയ്തു. പ്രതിയെ അറസ്റ്റ്‌ ചെയ്ത സംഘത്തില്‍ എസ്‌ഐ ദാസന്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ ജോസ്‌ അഗസ്റ്റിന്‍, റോബര്‍ട്ട്‌ വനിതാ പോലീസ്‌ ഓഫീസര്‍ റാണി എന്നിവരുമുണ്ടായിരുന്നു. പ്രതി സമാനരീതിയിലുള്ള തട്ടിപ്പുകള്‍ നടത്തിയിട്ടുമുണ്ടായെന്ന്‌ പരിശോധിച്ചുവരികയാണെന്ന്‌ സബ്‌ ഇന്‍സ്പെക്ടര്‍ വി.ഗോപകുമാര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശന്റെ മംഗലാപുരം യാത്ര വിവാദത്തില്‍; എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച: പ്രതിഷേധവുമായി എഡിസിപിഐ

Kerala

പിണറായി വിജയന്റെ പേരില്‍ ക്ഷേത്രത്തിൽ പ്രത്യേക വിഷ്ണുപൂജ; ഫലം വരും മുമ്പ് വഴിപാട്

Samskriti

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയുടെ പ്രാധാന്യം

Editorial

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

Main Article

ഉള്‍നാടന്‍ ജലപാതകളിലൂടെ വികസനത്തിലേക്കൊരു പ്രയാണം

പുതിയ വാര്‍ത്തകള്‍

ഗണപതി ഹോമത്തിന്റെ പ്രസാദത്തിന്റെ പ്രത്യേകത

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.