കോട്ടയം: ശിവപഞ്ചാക്ഷരി മന്ത്രത്താല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ തിരുനക്കര ക്ഷേത്രത്തിലെ ഉപദേവതയായ ഭഗവതിയുടെ അല്‍പ്പശി ഉത്സവത്തിന് കൊടിയിറങ്ങി. ക്ഷേത്രക്കുളത്തിലെ വിശേഷാല്‍ പൂജകള്‍ക്കും നിവേദ്യത്തിനും ശേഷം ക്ഷേത്രസങ്കേതത്തിലേക്കുള്ള ഭഗവതിയുടെ ആറാട്ടെഴുന്നെഴുന്നെള്ളിപ്പ് ഭക്തിനിര്‍ഭരമായിരുന്നു. പ്രവേശന കവാടത്തില്‍ തിങ്ങിനിറഞ്ഞ ജനങ്ങള്‍ കര്‍പ്പൂരം കത്തിച്ച് വരവേറ്റു. തുടര്‍ന്ന് കൊടിമരച്ചുവട്ടില്‍ നടന്ന പൂജകള്‍ക്കുശേഷം മംഗലം കേശവന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ കൊടിയിറങ്ങി. കീഴ്ശാന്തി കേശവന്‍ നമ്പൂതിരി പുറംശാന്തി ശങ്കരന്‍ നമ്പൂതിരി തുടങ്ങിയവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.
ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സി.എന്‍.സുഭാഷ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രാധികാദേവി, സെക്രട്ടറി ബാബു തടത്തുംകുഴി, വൈസ് പ്രസിഡന്റ് മോഹന്‍ കെ.നായര്‍, ജോയിന്റ് സെക്രട്ടറി മോനി കാരാപ്പുഴ, ജനറല്‍ കണ്‍വീനര്‍ പി.ജെ.ഹരികുമാര്‍, എന്‍.ബി.നാരായണന്‍ നായര്‍, കണ്ണന്‍ മന്നക്കുന്നത്ത്, മനോജ് പൈ, സന്‍ജു തോട്ടത്തില്‍ചിറയില്‍, വിനോദ്കുമാര്‍, രാജേഷ് ജി.നായര്‍, പി.ദാസപ്പന്‍ നായര്‍, ടി.സി.വിജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
















