Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ടാറിംഗിനു പിന്നാലെ വാട്ടര്‍ അതോറിട്ടി റോഡ് വെട്ടിപ്പൊളിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2013, 10:07 pm IST
in Kottayam

എരുമേലി: വാട്ടര്‍ അതോറിട്ടിയുടെ പതിവു പരിപാടികള്‍ക്ക് മുടക്കമില്ല. ടാറിംഗിനു തൊട്ടുപിന്നാലെ റോഡ് വെട്ടിപ്പൊളിച്ചു. എരുമേലി കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. എരുമേലി- റാന്നി സംസ്ഥാന പാതയുടെ ഹെവിമെയിന്റനന്‍സ് അടക്കമുളള നടപടികള്‍ ഉണ്ടാകുന്നതിനാല്‍ പൈപ്പുകളുടെ ലീക്കും മറ്റു പണികളും ചെയ്യണമെന്നാവശ്യപ്പെട്ട് മൂന്നുമാസം മുമ്പ് മരാമത്ത് വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടാണ് വാട്ടര്‍ അതോറിട്ടി മുക്കിയത്.

കഴിഞ്ഞദിവസം രാത്രിയില്‍ കുഴിക്കാനെത്തിയ പണിക്കാരെ നാട്ടുകാര്‍ തടഞ്ഞതോടെയാണ് റോഡ് വെട്ടിപ്പൊളിക്കുന്ന വിവരം മരാമത്ത് വകുപ്പുപോലും അറിയുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തിനിടെ രാത്രിയില്‍ റോഡ് വെട്ടിപ്പൊളിക്കാനുള്ള അനുവാദംചോദിക്കാനുള്ള വാട്ടര്‍ അതോറിട്ടിയുടെ ശ്രമവും മരാമത്ത് വകുപ്പ് തള്ളി. ഇതോടെ വാട്ടര്‍ അതോറിട്ടിക്കെതിരെ പ്രതിഷേധം ശക്തമായി.

എരുമേലി റോഡില്‍ കരിങ്കല്ലുമൂഴിയില്‍ പൈപ്പ് പൊട്ടിയതുമൂലം ടാറിംഗ് ഒഴിവാക്കിയ ഭാഗവും പൊപ്പ് പൊട്ടി ടാറിംഗ് തകര്‍ന്ന ഭാഗവും നന്നാക്കാതെയാണ് കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ വീണ്ടും റോഡ് വെട്ടിപ്പൊളിച്ചത്. മൂക്കന്‍പെട്ടി റോഡിലെ ഒരു പൈപ്പ് മാറാന്‍ റോഡ് വെട്ടിപ്പൊളിക്കാനുള്ള അനുവാദത്തിന്റെ മറവിലാണ് എരുമേലി റോഡില്‍ പണി പൂര്‍ത്തിയാക്കിയ റോഡ് വെട്ടിപ്പൊളിച്ചതെന്നും മരാമത്ത് എ.ഇ.മോളമ്മ പറഞ്ഞു. റോഡിലെ പൈപ്പുകള്‍ പൊട്ടി റോഡ് തകരുന്ന സംഭവം കഴിഞ്ഞദിവസവും ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശബരിമല തീര്‍ത്ഥാടനമാരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ”പണി” യുമായി രംഗത്തിറങ്ങിയ വാട്ടര്‍ അതോറിട്ടിയുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. ശബരിമല റോഡുകളുടെ നിര്‍മ്മാണം വിലയിരുത്താന്‍ വകുപ്പുമന്ത്രി അബ്ദുറബ്ബ് ഇന്ന് എരുമേലിയില്‍ എത്തുമെന്നും വാട്ടര്‍ അതോറിട്ടിയുടെ പതിവുപരിപാടി ശ്രദ്ധയില്‍പ്പെടുത്തുമെന്നും എ.ഇ.പറഞ്ഞു.

അന്യസംസ്ഥാന പൊലീസ് സേവനം:

പ്രഖ്യാപനം പാഴ്‌വാക്കായി

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി എരുമേലിയില്‍ അന്യസംസ്ഥാന പൊലീസിന്റെ സേവനം ഉണ്ടാകുമെന്ന കേരളാ പൊലീസിന്റെ പ്രഖ്യാപനമാണ് പാഴ്‌വാക്കായത്. സംസ്ഥാന എഡിജിപിയായിരുന്ന ചന്ദ്രശേഖരന്‍ എരുമേലിയിലെത്തി പ്രഖ്യാപിച്ചതാണ് അന്യസംസ്ഥാന പൊലീസ് സേവനം. എന്നാല്‍ പ്രഖ്യാപിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞില്ല. ശബരിമല സീസണില്‍ എരുമേലിയിലെത്തുന്ന അന്യസംസ്ഥാന തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുകയായിരുന്നു ലക്ഷ്യം.

എന്നാല്‍ പദ്ധതി വെറും പ്രഖ്യാപനത്തിലൊതുക്കി. സീസണിലെ അമിതവില തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ മെച്‌പ്പെടുത്തുന്നതിലെ ആശയവിനിമയം, അപകടസമയങ്ങളിലെ സഹായങ്ങള്‍, തീര്‍ത്ഥാടന നിര്‍ദ്ദേശങ്ങള്‍, തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ക്കായി അന്യസംസ്ഥാന പൊലീസിന്റെ സഹായം തേടുമെന്നായിരുന്നു കേരള പൊലീസിന്റെ പ്രഖ്യാപനം. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതലായി തീര്‍ത്ഥാടകര്‍ എത്തുന്നത്. അന്യസംസ്ഥാനത്തെ തീര്‍ത്ഥാടകരുമായി ആശയവിനിമയം നടത്താന്‍ കഴിയാത്തതാണ് പ്രധാന പ്രതിസന്ധിയെന്ന് ഹൈന്ദവസംഘടനകളും ദേവസ്വം ബോര്‍ഡും നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അന്യസംസ്ഥാന പൊലീസിന്റെ സേവനം ഉറപ്പാക്കുമെന്ന കേരളാ പൊലീസിന്റെ പ്രഖ്യാപനത്തെ നാട്ടുകാര്‍ ഏറെ സ്വാഗതം ചെയ്തുവെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കാത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ്.

ശബരിമല ക്ഷേത്രമുള്‍പ്പെടെ കനത്ത സുരക്ഷയുടെ ഭാഗമായി ക്രമീകരണങ്ങള്‍ ഒരുക്കിയെങ്കിലും എരുമേലിയെ മാത്രം ഒഴിവാക്കിയ നടപടി കടുത്ത അവഗണനയാണെന്നും നാട്ടുകാര്‍ പറഞ്ഞു. എരുമേലിയുടെ സുരക്ഷാ കാര്യത്തില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

India

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

Entertainment

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

Kerala

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

Entertainment

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.