Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അഞ്ചടിച്ച്‌ റയല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2013, 09:11 am IST
inFootball

മാഡ്രിഡ്‌: സ്പാനിഷ്‌ ലാ ലിഗയില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കിന്റെ കരുത്തില്‍ റയല്‍ മാഡ്രിഡിന്‌ ഗംഭീരവിജയം. ഒന്നിനെതിരെ അഞ്ച്‌ ഗോളുകള്‍ക്ക്‌ റയല്‍ സോസിഡാഡിനെയാണ്‌ മാഡ്രിഡ്‌ തകര്‍ത്തത്‌. റയലിന്‌ വേണ്ടി റൊണാള്‍ഡോയുടെ 23-ാ‍മത്‌ ഹാട്രിക്കാണിത്‌. ഈ സീസണിലെ മൂന്നാമത്തെയും. ലാ ലിഗയില്‍ ഒക്ടോബര്‍ 30ന്‌ സെവിയക്കെതിരെയും ചാമ്പ്യന്‍സ്‌ ലീഗില്‍ സപ്തംബര്‍ 17ന്‌ ഗലറ്റ്സരെക്കെതിരെയും റൊണാള്‍ഡോ ഹാട്രിക്ക്‌ നേടിയിരുന്നു. സപ്തംബര്‍ 6ന്‌ ലോകകപ്പ്‌ യോഗ്യതാ മത്സരത്തില്‍ അയര്‍ലന്റിനെതിരെ നേടിയ ഹാട്രിക്കും കൂടി ഉള്‍പ്പെടുമ്പോള്‍ ഈ സീസണില്‍ നേടിയ ഹാട്രിക്കുകളുടെ എണ്ണം നാലായി. റയല്‍ സോസിഡാഡിനെതിരെ കരിം ബെന്‍സേമയും സമി ഖദീരെയുമാണ്‌ റയലിന്റെ മറ്റ്‌ ഗോളുകള്‍ നേടിയത്‌.

സോസിഡാഡിനെതിരായ മത്സരത്തിന്റെ 12-ാ‍ം മിനിറ്റിലാണ്‌ ക്രിസ്റ്റ്യാനോ ഗോള്‍വേട്ടക്ക്‌ തുടക്കമിട്ടത്‌. ഇടതുവിംഗില്‍ നിന്ന്‌ കരിം ബെന്‍സേമ നേടിയ ക്രോസ്‌ പിടിച്ചെടുത്ത്‌ അസാധ്യമായ ആംഗിളില്‍ നിന്ന്‌ റൊണാള്‍ഡോ ഉതിര്‍ത്ത വലംകാലന്‍ ഷോട്ട്‌ സോസിഡാഡ്‌ ഗോളിയെ മറികടന്ന്‌ വലയില്‍ തറച്ചുകയറുകയായിരുന്നു. ഇതിന്‌ മുമ്പ്‌ ആറാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയുടെ തകര്‍പ്പന്‍ ലോംഗ്‌റേഞ്ചര്‍ ക്രോസ്ബാറിലിടിച്ച്‌ മടങ്ങിയിരുന്നു. അഞ്ച്‌ മിനിറ്റിനുശേഷം റയല്‍ ലീഡ്‌ ഉയര്‍ത്തി. ഇടതുവിംഗില്‍ക്കൂടി പന്തുമായി കുതിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സോസിഡാഡ്‌ പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ തള്ളിക്കൊടുത്ത പന്ത്‌ കരിം ബെന്‍സേമ അനായാസം വലയിലെത്തിച്ചു. പിന്നീട്‌ 26-ാ‍ം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്രിസ്റ്റ്യാനോ ലീഡ്‌ ഉയര്‍ത്തി. പന്തുമായി മുന്നേറി സോസിഡാഡ്‌ ബോക്സില്‍ പ്രവേശിച്ചശേഷം ക്രിസ്റ്റ്യാനൊ ഉതിര്‍ത്ത ഷോട്ട്‌ സോസിഡാഡിന്റെ മാര്‍ക്കല്‍ ബെര്‍ഗാരയുടെ കയ്യില്‍ തട്ടിയതിനെതുടര്‍ന്നാണ്‌ പെനാല്‍റ്റി ലഭിച്ചത്‌. ക്രിസ്റ്റ്യാനോ എടുത്ത ഷോട്ട്‌ അനായാസം വലയില്‍ കയറി. 10 മിനിറ്റിനുശേഷം റയല്‍ ലീഡ്‌ നാലാം ഗോളും നേടി. ഗരെത്ത്‌ ബെയ്‌ല്‌ നല്‍കിയ പാസില്‍ നിന്ന്‌ സമി ഖദീരെയാണ്‌ റയലിന്റെ ലീഡ്‌ ഉയര്‍ത്തിയത്‌. ആദ്യപകുതിയില്‍ റയല്‍ 4-0ന്‌ മുന്നിട്ടുനിന്നു.

രണ്ടാം പകുതി ആരംഭിച്ച്‌ 15 മിനിറ്റ്‌ പിന്നിട്ടപ്പോള്‍ സോസിഡാഡ്‌ ഒരു ഗോള്‍ മടക്കി. മൈതാനമധ്യത്തുനിന്ന്‌ നീട്ടിക്കിട്ടിയ പന്ത്‌ അഡ്വാന്‍സ്‌ ചെയ്ത്‌ കയറിയ റയല്‍ ഗോളിയുടെ തലയ്‌ക്ക്‌ മുകളിലൂടെ കോരിയിട്ട്‌ ഗ്രീസ്മാനാണ്‌ റയല്‍ വല കുലുക്കിയത്‌. 7 മിനിറ്റിനുശേഷം ഗ്രീസ്മാന്റെ മറ്റൊരു ശ്രമം പോസ്റ്റിന്‍ ഉരുമ്മി പുറത്തുപോയി. പിന്നീട്‌ 76-ാ‍ംമിനിറ്റില്‍ റയല്‍ തന്റെ ഹാട്രിക്കും റയലിന്റെ അഞ്ചാം ഗോളും നേടി. ബോക്സിന്‌ പുറത്തുനിന്ന്‌ ലഭിച്ച ഫ്രീകിക്കാണ്‌ റൊണാള്‍ഡോ വലയിലെത്തിച്ചത്‌. ലാ ലിഗയില്‍ ഈ സീസണില്‍ റൊണാള്‍ഡോ നേടുന്ന 16-ാ‍ം ഗോളായിരുന്നു ഇത്‌. 13 മത്സരങ്ങളില്‍ നിന്ന്‌ 31പോയിന്റുമായി റയല്‍ മൂന്നാം സ്ഥാനത്ത്‌ തുടരുകയാണ്‌.

മറ്റ്‌ മത്സരങ്ങളില്‍ റയോ വയ്യക്കാനോ മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ സെല്‍റ്റ ഡി വീഗോയെയും അത്ലറ്റിക്‌ ബില്‍ബാവോ ഒന്നിനെതിരെരണ്ട്‌ ഗോളുകള്‍ക്ക്‌ ലവന്റെയെയും പരാജയപ്പെടുത്തിയപ്പോള്‍ എല്‍ഷെ-ഗറ്റാഫെ പോരാട്ടം ഓരോ ഗോളടിച്ച്‌ സമനിലയില്‍ പിരിഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

Kerala

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

Article

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

Kerala

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പുതിയ വാര്‍ത്തകള്‍

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.