Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ശ്വേതാംബരക്കുറുപ്പ്‌ പ്രയോഗം പ്രതിപക്ഷത്തെ കുപിതരാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2013, 08:14 pm IST
inKollam

കൊല്ലം: പ്രസിഡന്റ്സ്‌ ട്രോഫി വള്ളംകളിയുടെ സാക്ഷ്യപത്രം ശ്വേതാംബരക്കുറുപ്പാണെന്ന പരാമര്‍ശം കോര്‍പ്പറേഷന്‍ പ്രതിപക്ഷാംഗങ്ങളെ കുപിതരാക്കി.

ഇന്നലെ രാവിലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പൊതുചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ സിപിഎമ്മിലെ എന്‍.നൗഷാദാണ്‌ ശ്വേതാമേനോന്‍ സംഭവത്തെ പരാമര്‍ശിച്ച്‌ പീതാംബരക്കുറുപ്പ്‌ എംപിയെ അപഹസിച്ച്‌ സംസാരിച്ചത്‌. കൊല്ലം ജനതക്ക്‌ നാണക്കേടുണ്ടാക്കി സംസ്ഥാനത്തൊട്ടാകെ ചര്‍ച്ചയായ വിഷയമാണിതെന്നും ചില മുതലാളിമാര്‍ക്ക്‌ വേണ്ടിയാണ്‌ എംപി ജലമേളക്ക്‌ തുടക്കമിട്ടതെന്നും നൗഷാദ്‌ ആരോപിച്ചു. ഇതോടെ കൂടുതല്‍ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേറ്റു. ബഹളം രൂക്ഷമായതോടെ സഭയിലില്ലാത്ത വ്യക്തിയെപറ്റി ചര്‍ച്ചയില്ലെന്ന്‌ മേയര്‍ പ്രസന്ന ഏണസ്റ്റ്‌ പറഞ്ഞു. അതോടെ പ്രതിപക്ഷത്തിന്റെ ബഹളത്തിനും ശമനമായി.

നഗരഹൃദയത്തിലെ ആറേക്കര്‍ ഭൂമിയില്‍ വ്യാപിച്ചുകിടക്കുന്ന പുള്ളിക്കട കോളനിയില്‍ ചേരിനിര്‍മാര്‍ജന പദ്ധതിയുടെ നടത്തിപ്പ്‌ ഫലപ്രദമല്ലെന്നും റെയില്‍വേയുടെ ഉടമസ്ഥതയിലാണ്‌ സ്ഥലമെന്നും സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹണി ബഞ്ചമിന്‍ കൗണ്‍സിലിന്റെ ശ്രദ്ധയില്‍പെടുത്തി. ഏതെങ്കിലും ഒരു പദ്ധതി അവിടെ താമസിക്കുന്ന അഞ്ഞൂറോളം കുടുംബങ്ങള്‍ക്കായി നടപ്പാക്കണമെങ്കില്‍ ആദ്യം ആ സ്ഥലം റെയില്‍വെയില്‍ നിന്നും ഏറ്റെടുക്കണം. നാല്‌ കോടി രൂപയ്‌ക്ക്‌ സ്ഥലം നല്‍കാന്‍ വാക്കാല്‍ റെയില്‍വേയുമായി ധാരണയുണ്ടെന്നും കൂടുതല്‍ ചര്‍ച്ചകള്‍ക്ക്‌ ശേഷം പ്രദേശം ഏറ്റെടുക്കാനാകുമെന്നാണ്‌ പ്രതീക്ഷയെന്നും മേയര്‍ മറുപടിയില്‍ പറഞ്ഞു. പുള്ളിക്കട പ്രദേശം ലഭിച്ചാല്‍ ജനങ്ങള്‍ക്ക്‌ മെച്ചപ്പെട്ട സേവനം നല്‍കി കോര്‍പ്പറേഷന്റെ ആസ്തിയിലേക്ക്‌ പ്രദേശം ഉള്‍പ്പെടുത്താനാകുമെന്നും അതുവഴി നഗരത്തിന്റെ മുഖഛായ തന്നെ മാറ്റപ്പെടുമെന്നും മേയര്‍ പറഞ്ഞു. 15 ചേരികളാണ്‌ റേ പദ്ധതിയില്‍പെടുത്തി ആധുനീകരിക്കുന്നത്‌. കോര്‍പ്പറേഷന്‍ പരിധിയിലെ നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ ഉളിയക്കോവില്‍ ശശി ഉന്നയിച്ച വിഷയത്തിന്‌ മറുപടിയായി മേയര്‍ പറഞ്ഞു. മൂന്നാംകുറ്റിയില്‍ ആഡംബരകാര്‍ വില്‍പ്പന-സര്‍വീസ്‌ കേന്ദ്രം അനധികൃതമായാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും ഒരു സ്വകാര്യഹോട്ടല്‍ വര്‍ഷങ്ങളായി നികുതിയടക്കുന്നില്ലെന്നും ശശി ചൂണ്ടിക്കാട്ടി. മൂന്നുവര്‍ഷത്തെ ഭരണം വിലയിരുത്താന്‍ അവലോകനയോഗം നടത്താതെ മേയര്‍ ഒളിച്ചുകളിക്കുകയാണെന്ന്‌ പ്രതിപക്ഷനേതാവ്‌ ജോര്‍ജ്‌ ഡി കാട്ടില്‍ ആരോപിച്ചു. ആസ്തി രജിസ്റ്റര്‍ ഉണ്ടാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഇതുവരെയും ചെവികൊണ്ടിട്ടില്ല. ബീച്ചിലെ അഴിമതിയും പൊള്ളയായ അവകാശവാദവുമെല്ലാം മുന്‍നിര്‍ത്തി മുഖ്യമന്ത്രിക്ക്‌ നേരെ സിപിഎം നടത്തുന്ന വിധം സമരം കോണ്‍ഗ്രസ്‌ നടത്തിയാല്‍ മേയര്‍ക്ക്‌ പുറത്തിറങ്ങി സഞ്ചരിക്കാനാവില്ലെന്നും കാട്ടില്‍ മുന്നറിയിപ്പ്‌ നല്‍കി.

കാരിക്കുഴി ഏലായുമായി ബന്ധപ്പെട്ട്‌ നടന്ന ഉദ്യോഗസ്ഥ അഴിമതിയെ കുറിച്ച്‌ വിജിലന്‍സ്‌ അന്വേഷണം നടത്തണമെന്ന്‌ ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ്‌ അംഗം സി.വി.അനില്‍കുമാര്‍ ആവശ്യമുയര്‍ത്തി. രേഖകളില്‍ കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥന്‍ ഒരു കേടുപാടുമില്ലാതെ സര്‍വീസില്‍ തുടരുന്നത്‌ അഴിമതിക്കാരെ സംരക്ഷിക്കുന്നതിന്‌ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.

വികസനപ്രവര്‍ത്തനങ്ങളും വാഗ്ദാനങ്ങളും മൂന്നുവര്‍ഷമായും പൂര്‍ത്തിയാക്കാനായിട്ടില്ലെന്ന്‌ ലൈലാകുമാരി ചൂണ്ടിക്കാട്ടി. തെരുവ്‌ വിളക്ക്‌ കത്താത്തതും റോഡുകളുടെ ശോച്യാവസ്ഥയും കുടിവെള്ള പ്രശ്നങ്ങളും അനന്തമായി നീളുകയാണെന്നും പറഞ്ഞു. പണികള്‍ തീര്‍ത്താലും കരാറുകാര്‍ക്ക്‌ പണം ലഭിക്കാത്തതിനെ പറ്റിയായിരുന്നു കൂട്ടിക്കട ഡിവിഷന്‍ കൗണ്‍സിലറായ കമാലുദീന്റെ പരാതി. തന്റെ ഡിവിഷനില്‍ 20 ലക്ഷം രൂപ ചിലവാക്കി ഓടകളുടെ പണി പൂര്‍ത്തിയാക്കിയ കരാറുകാരന്‌ അടിയന്തിരമായി തുക നല്‍കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

തീരദേശറോഡിലെ മാലിന്യനിക്ഷേപത്തെ ഗൗരവമായി കാണാന്‍ കോര്‍പ്പറേഷന്‍ തയ്യാറാകണമെന്ന്‌ കൈക്കുളങ്ങരയിലെ അംഗം റോബിന്‍ ആവശ്യപ്പെട്ടു. ഉദയാ സുകുമാരന്‍, ഹംസത്ത്‌ ബീവി, ഗീതാകുമാരി, എസ്‌.ജയന്‍, ടോമി, ലൈലാകുമാരി, മുരളീബാബു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Entertainment

ഡ്രൈവിങ് ലൈസന്‍സ് തെറിച്ചേക്കും;അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

India

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.