Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വീട്ടമ്മയെ നഗ്നയാക്കി വലിച്ചിഴച്ച സംഭവം നടന്നിട്ട്‌ പത്തുനാള്‍ പിന്നിടുന്നു; ഭീഷണിയുമായി അക്രമികള്‍ വിലസുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2013, 07:36 pm IST
inKollam

ശാസ്താംകോട്ട: കുന്നത്തൂര്‍ പൂതക്കുഴിയില്‍ മനുഷ്യക്കഴുകന്മാര്‍ പട്ടാപ്പകല്‍ വീട്ടമ്മയെ നഗ്നയാക്കി വലിച്ചിഴച്ച സംഭവം നടന്നിട്ട്‌ ഇന്നേക്ക്‌ പത്ത്‌ നാള്‍. യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ കഴിയാതെ പോലീസ്‌ ഇരുട്ടില്‍ തപ്പുകയാണ്‌. കൊല്ലത്ത്‌ നടി ശ്വേതാമേനോന്‌ ഉണ്ടായ അപമാനത്തെ രാഷ്‌ട്രീയമായി ആഘോഷിക്കുന്നവര്‍ ശാസ്താംകോട്ട താലൂക്ക്‌ ആശുപത്രിയില്‍ ഒരു കട്ടിലിന്റെ മൂലക്ക്‌ ഭയന്നുവിറച്ച്‌ കഴിയുന്ന 44കാരിയായ വീട്ടമ്മയുടെ ദുരവസ്ഥയെ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. കഴിഞ്ഞ 26 നായിരുന്നു നാടിനെ ഞെട്ടിച്ച ഹീനകൃത്യം നടന്നത്‌.

ആശുപത്രിയില്‍ കഴിയുന്ന വീട്ടമ്മയെ സന്ദര്‍ശിച്ച ശേഷം ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികലടീച്ചര്‍ പറഞ്ഞത്‌ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്‌. ഈ സംഭവത്തെ ‘പൈശാചിക’മെന്ന്‌ പറഞ്ഞാല്‍ പിശാചുകള്‍ പരാജിതരായിപോകും. അത്രക്ക്‌ ക്രൂരമായിരുന്നു സംഭവം. വീട്ടിനടുത്തുള്ള റോഡില്‍ നിരന്തരമായി മദ്യപിക്കാനെത്തുന്ന സംഘത്തോട്‌ എതിര്‍ത്തുസംസാരിച്ചതിന്റെ പേരിലാണ്‌ വീട്ടമ്മയ്‌ക്ക്‌ നേരെ ഈ കാടത്തം ഉണ്ടായത്‌. ഉച്ചക്ക്‌ ശേഷം മൂന്നിനോടെയായിരുന്നു സംഭവം. ഇവരുടെ ഭര്‍ത്താവ്‌ ജോലിക്ക്‌ പോയിരുന്നു. അമിതമായി മദ്യപിച്ച്‌ വാടകക്കാരിയായ വീട്ടമ്മയുടെ വീട്ടുമുറ്റത്ത്‌ അഴിഞ്ഞാടിയ എട്ടംഗസംഘം പൊടുന്നനവേ കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന്‌ വസ്ത്രങ്ങള്‍ വലിച്ചുകീറി. ഏകദേശം ഒന്നരകിലോമീറ്റര്‍ ദൂരമാണ്‌ പിന്നീട്‌ വീട്ടമ്മയെ വലിച്ചിഴച്ചത്‌. സംഭവം കണ്ട അയല്‍വാസികള്‍ വീട്ടിനുള്ളില്‍ കയറി കതകടച്ചു. പ്രതികരിക്കാന്‍ ചെന്ന ചില യുവാക്കളെ വീട്ടുകാര്‍ തന്നെ തടസപെടുത്തി പിന്തിരിപ്പിച്ചു. അര മണിക്കൂറോളം ആഭാസന്മാരും നരാധമന്മാരുമായ സംഘത്തിന്റെ അഴിഞ്ഞാട്ടത്തിനായിരുന്നു പ്രദേശം സാക്ഷ്യം വഹിച്ചത്‌. ഒടുവില്‍ വീട്ടമ്മ അവശയായപ്പോള്‍ വഴിയിലുപേക്ഷിച്ച്‌ കടക്കുകയായിരുന്നു. അര്‍ധനഗ്നയായി ദേഹമാസകലം പരിക്കേറ്റ്‌ നടുറോഡില്‍ കിടന്ന വീട്ടമ്മ ആരുടെയും സഹായമില്ലാതെ വീട്ടിലെത്തി വസ്ത്രമുടുത്താണ്‌ പിന്നീട്‌ പോലീസ്‌ സ്റ്റേഷനിലെത്തിയത്‌. പോലീസ്‌ സ്റ്റേഷനില്‍ നിന്നും ഇവര്‍ നേരെ ആശുപത്രിയിലേക്ക്‌ പോയി.

സംഭവമറിഞ്ഞ്‌ ഹൃദയവേദനയോടെ ഭര്‍ത്താവിന്‌ നിസഹായനായി വാവിട്ടുകരയാനെ സാധിച്ചുള്ളൂ. എന്നാല്‍ അക്രമികള്‍ അടങ്ങാത്ത പകയുമായി വീട്ടമ്മയെ പിന്തുടരുകയായിരുന്നു. ആശുപത്രിയിലെത്തിയ അക്രമിസംഘം രാത്രി തന്നെ വീട്ടില്‍ പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടമ്മ ഇതിന്‌ കൂട്ടാക്കാത്തതിനാല്‍ അക്രമിസംഘത്തിലെ പ്രദീപ്‌ എന്നയാള്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയി. തൊട്ടടുത്ത ദിവസം സംഭവം വിവാദമായതോടെ ആശുപത്രിയില്‍ നിന്നും പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ്‌ പിടികൂടി. കുന്നത്തൂര്‍ തൊളിക്കല്‍ രേഷ്മാലയത്തില്‍ വാവച്ചന്‍ ആണ്‌ പിടിയിലായത്‌. മറ്റ്‌ പ്രതികളായ പുത്തേടത്ത്‌ കുട്ടായി, കുറ്റിംമുകളില്‍ ഷിബിന്‍, മേച്ചേരില്‍ ഹരീഷ്‌, പാണമ്പുറം കോളനി വാസികളായ അജി, സുബ്ബന്‍, രഞ്ജിത്‌, ബിനു എന്നിവര്‍ ഒളിവിലാണെന്നാണ്‌ പോലീസ്‌ ഭാഷ്യം. എന്നാല്‍ പ്രതികളെല്ലാം തന്നെ പരസ്യമായി രംഗത്തുണ്ടെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. നാട്ടില്‍ സ്ഥിരം പ്രശ്നക്കാരായ ഇവര്‍ക്കെതിരെ നിരവധി കേസുകള്‍ സ്റ്റേഷനിലുണ്ട്‌. ഭരണകക്ഷിയില്‍ പെട്ട രാഷ്‌ട്രീയനേതാക്കളുടെ തണലിലാണ്‌ ഇവരുടെ വിഹാരം. പട്ടാപ്പകല്‍ ഉണ്ടായ ഹീനകൃത്യത്തില്‍ മൊഴി കൊടുക്കാന്‍ പോലും ഇവരെ ഭയന്ന്‌ നാട്ടുകാര്‍ തയ്യാറാവാത്ത സ്ഥിതിയാണ്‌. സംഭവം വിവാദമായ സാഹചര്യത്തില്‍ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം കുന്നത്തൂര്‍ തഹസില്‍ദാര്‍ താലൂക്ക്‌ ആശുപത്രിയില്‍ എത്തുകയും വിശദമായ റിപ്പോര്‍ട്ട്‌ നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര റൂറല്‍ എസ്പിക്കാണ്‌ അന്വേഷണചുമതല. അക്രമം വിവാദമായ പശ്ചാത്തലത്തില്‍ കഴിഞ്ഞരാത്രി അജ്ഞാതസംഘം ആശുപത്രിയിലെത്തി വീട്ടമ്മയെ വീണ്ടും ഭീഷണിപ്പെടുത്തിയിട്ടുണ്ട്‌. ഇവരുടെ മകന്‍ ഭക്ഷണം വാങ്ങാന്‍ പുറത്തുപോയ സമയത്തായിരുന്നു ഇത്‌. കേസില്‍ നിന്നും പിന്മാറണമെന്നും അല്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെടുമെന്നും സംഘം ഭീഷണിപ്പെടുത്തിയത്രെ. വീട്ടമ്മയുടെ ബഹളം കേട്ട്‌ സമീപത്തുള്ളവര്‍ ഓടികൂടിയതോടെ അക്രമികള്‍ സ്ഥലം വിട്ടു.

സ്വന്തം ലേഖകന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Entertainment

ഡ്രൈവിങ് ലൈസന്‍സ് തെറിച്ചേക്കും;അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

India

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.