Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മാലിന്യക്കായലില്‍ വള്ളംകളിക്ക്‌ ഭരണകൂടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2013, 07:26 pm IST
inKollam

കൊല്ലം: മാലിന്യം കുമിഞ്ഞുകൂടിയ അഷ്ടമുടിക്കായലില്‍ ലക്ഷങ്ങള്‍ പൊടിച്ച്‌ ജില്ലാ ഭരണകൂടം വള്ളംകളിക്കാന്‍ ഒരുങ്ങുമ്പോള്‍ നെറ്റിചുളിക്കുകയാണ്‌ നാട്ടുകാര്‍. കേരളപ്പിറവിദിനത്തിലാണ്‌ ഇന്ത്യന്‍ രാഷ്‌ട്രപതിയുടെ പേരില്‍ മൂന്നാംതവണയും മാലിന്യക്കായലില്‍ എംപിയും കളക്ടറുമൊക്കെച്ചേര്‍ന്ന്‌ വള്ളംകളിക്കൊരുങ്ങുന്നത്‌. അഷ്ടമുടിക്കായല്‍ ശുചീകരണത്തിന്റെ നിര്‍ദിഷ്ടപദ്ധതികള്‍ കടലാസിലുറങ്ങുമ്പോഴാണ്‌ കൊല്ലം നിവാസികള്‍ക്ക്‌ കൗതുകക്കാഴ്ചയക്കപ്പുറം യാതൊരു ബന്ധവുമില്ലാത്ത ജലമാമാങ്കമെന്ന്‌ ആരോപണമുയര്‍ന്നുകഴിഞ്ഞു.

കൊല്ലം നഗരത്തിന്റെ ടൂറിസം സാധ്യതകള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ്‌ മൂന്ന്‌ വര്‍ഷം മുമ്പ്‌ എംപി എന്‍. പീതാംബരക്കുറുപ്പിന്റെ മുഖ്യകാര്‍മികത്വത്തിന്‍ ആദ്യ വള്ളംകളി കായലില്‍ അരങ്ങേറിയത്‌. പ്രദേശത്ത്‌ ആരംഭിച്ച പഞ്ചനക്ഷത്രഹോട്ടലിന്റെ പ്രചാരം വര്‍ധിപ്പിക്കുകയാണ്‌ ഇന്ത്യന്‍ രാഷട്രപതിയുടെ പേരില്‍ തുടങ്ങിയ ജലോത്സവത്തിന്റെ ലക്ഷ്യമെന്ന്‌ അന്ന്‌ പരക്കെ ആരോപണമുയര്‍ന്നിരുന്നു. രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ തന്നെ ആദ്യജലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതും രണ്ടുനാള്‍ സ്വകാര്യഹോട്ടലില്‍ തങ്ങിയതും അന്ന്‌ വിവാദമായിരുന്നു.

ലക്ഷങ്ങള്‍ ചെലവഴിച്ച്‌ ചില സ്വകാര്യവ്യക്തികള്‍ക്ക്‌ വേണ്ടിയാണ്‌ വള്ളംകളി നടത്തുന്നതെന്ന ആരോപണം മൂന്നാം വര്‍ഷവും സംഘാടകരെ പിന്തുടരുകയാണ്‌. നഗരത്തിന്റെ മാലിന്യക്കുപ്പയായി കോര്‍പ്പറേഷനും അധികാരികളും ചേര്‍ന്ന്‌ മാറ്റിയെടുത്ത കുരീപ്പുഴപ്രദേശത്തിന്റെ ധാര്‍മികമായ പ്രതിഷേധവും വള്ളംകളിയുടെ തുടക്കം മുതല്‍ ഒപ്പമുണ്ട്‌. സംസ്ഥാനത്തെ ഏറ്റും വലിയ മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയിരിക്കുകയാണ്‌ അഷ്ടമുടിക്കായലെന്ന്‌ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കൊല്ലം ജില്ലാ ആശുപത്രിയിലെ മാലിന്യങ്ങള്‍ നേരെ കായലിലേക്കാണ്‌ ഇപ്പോഴും ഒഴുകുന്നതെന്ന്‌ ഭരണകൂടത്തിന്റെ പ്രതിനിധികളും സമ്മതിക്കും. അറവുശാലയിലെ മാലിന്യങ്ങളും നിര്‍ബാധം കായലിലേക്ക്‌ ഒഴുകുകയാണ്‌. മാലിന്യം പൂര്‍ണമായും ഇല്ലാതാക്കാന്‍ പദ്ധതികളും മോണിറ്ററിംഗ്‌ സെല്ലുകളും നിലവിലുണ്ടെങ്കിലും നടപടികള്‍ ഒന്നുമാകുന്നില്ലെന്ന്‌ നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

കായലിന്റെ ഓരം നികത്തി നിര്‍മിച്ച ലിങ്ക്‌ റോഡിലൂടെയുള്ള യാത്ര ദുര്‍ഗന്ധം കൊണ്ട്‌ മൂക്കിന്റെ പാലം തകര്‍ക്കാന്‍ പോരുന്നതാണ്‌. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ആദ്യം വേണ്ടത്‌ കായലിന്റെ വിശുദ്ധി വീണ്ടെടുക്കുകയാണെന്ന്‌ പരിസ്ഥിതി സംഘടനകളും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അതിന്‌ മുതിരാതെ എല്ലാവര്‍ഷവും കേരളപ്പിറവി ദിനത്തില്‍ അഷ്ടമുടിയിലെ മാലിന്യക്കൂമ്പാരത്തില്‍ വള്ളംകളി നടത്താനാണ്‌ അധികാരികള്‍ ശ്രദ്ധകാട്ടുന്നതെന്നാണ്‌ ആരോപണം. പ്രസിഡന്റ്സ്‌ ട്രോഫി ജലോത്സവവും കൊല്ലവും തമ്മിലുള്ള ബന്ധത്തിന്‌ പുതിയ പാരമ്പര്യം തെരയുകയാണ്‌ വള്ളംകളിയുടെ ഗുണഭോക്താക്കള്‍.

പണ്ടേതോ ബ്രിട്ടീഷ്‌ രാജ്ഞി കൊല്ലത്തുവന്നപ്പോള്‍ അവരെ ആനന്ദിപ്പിക്കാന്‍ അഷ്ടമുടിക്കായലില്‍ സംഘടിപ്പിച്ച ജലോത്സവമാണ്‌ കേരളത്തിലെ ആദ്യത്തെ വള്ളംകളിയെന്ന്‌ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്‌ സംഘാടകര്‍. ഇപ്പോള്‍ ഏത്‌ സായിപ്പിന്‌ വേണ്ടിയാണ്‌ ജലോത്സവം നടത്തുന്നതെന്ന്‌ വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന്‌ തപസ്യ കലാസാഹിത്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി കെ. നരോന്ദ്രന്‍ ആവശ്യപ്പെട്ടു. എണ്ണമറ്റ പാരിസ്ഥിതിക പ്രശ്നങ്ങള്‍ കൊണ്ട്‌ പൊറുതിമുട്ടിയ ജില്ലയില്‍ അതിനൊന്നും പരിഹാരം കാണാന്‍വേണ്ടുന്ന ഭരണപരമായ നടപടികള്‍ സ്വീകരിക്കാത്തവര്‍ വള്ളംകളിക്കായി കാണിക്കുന്ന ജാഗ്രതയും കരുതലും കൗതുകകരമാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Entertainment

ഡ്രൈവിങ് ലൈസന്‍സ് തെറിച്ചേക്കും;അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

India

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.