Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ചരിത്രത്തിന്റെ ഭാഗമാകാന്‍ ഒരു ചിത്രനിയോഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2013, 09:18 pm IST
inErnakulam

കൊച്ചി: കുട്ടിക്കാലത്ത്‌ ചിത്രരചനയോട്‌ തോന്നിയ വെറുമൊരു കൗതുകം ചരിത്ര രചനയ്‌ക്ക്‌ വഴിയൊരുക്കിയതിന്റെ അഭിമാനത്തിലാണ്‌ ഗിരീശന്‍ ഭട്ടതിരിപ്പാടെന്ന ചിത്രകാരന്‍. ഗുരുനാഥന്‍ ഗണപതി നമ്പൂതിരിയില്‍ നിന്നും ലഭിച്ച ബാലപാഠങ്ങളാണ്‌ ഗിരീശന്‍ ഭട്ടതിരിപ്പാടിനെ വരയുടെ ലോകത്തെത്തിച്ചത്‌. ചിത്രരചനയോടു തോന്നിയ കമ്പം ഗിരീശനെ ഇന്ന്‌ ചരിത്രത്തിന്റെ ഭാഗമാക്കി തീര്‍ത്തിരിക്കയാണ്‌. ചിത്രപ്രദര്‍ശനം എന്നത്‌ ഒറ്റ വാക്കില്‍ പറഞ്ഞു തീര്‍ക്കാതെ സ്വന്തം സൃഷ്ടികള്‍ക്ക്‌ പുതിയൊരു സ്ഥാനം കണ്ടെത്തുന്നു ഇദ്ദേഹം. 1990ല്‍ ആരംഭിച്ച ചിത്രപ്രദര്‍ശനം 23 വര്‍ഷം പിന്നിട്ടിരിക്കുകയാണ്‌. എറണാകുളം ദര്‍ബാര്‍ഹാള്‍ ആര്‍ട്ട്‌ ഗ്യാലറിയില്‍ 17ന്‌ ആരംഭിച്ച പ്രദര്‍ശനത്തില്‍ ചിത്രരചനകളും, വിവിധതരം ഫോട്ടോകളും ഉണ്ട്‌. ഇവിടെ ഇത്‌ മൂന്നാം തവണയാണ്‌ ഗിരീശന്‍ പ്രദര്‍ശനം നടത്തുന്നത്‌. അക്കിത്തം നാരായണന്‍ ഉദ്ഘാടനം ചെയ്ത പ്രദര്‍ശനം 23ന്‌ അവസാനിക്കും.

90ല്‍ ഡിപ്ലോമ പഠനം പൂര്‍ത്തിയാക്കിയ ശേഷം കലാസംവിധായകന്‍ സാബു സിറിലിനൊപ്പം ബംഗളൂരുവില്‍ മൂന്ന്‌ വര്‍ഷം പ്രവര്‍ത്തിച്ചു. മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ പ്രവര്‍ത്തിച്ചെങ്കിലും സംതൃപ്തിയില്ലായ്‌മ ആ മേഖല വിടാന്‍ ഇടയാക്കിയെന്ന്‌ ഗിരീശന്‍ പറയുന്നു.

20 പെയിന്റിങ്ങുകളാണ്‌ ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌. പ്രകൃതിയെ സ്നേഹിക്കുന്ന ഗിരീശന്‍ പെയിന്റിങ്ങുകളില്‍ അധികവും അതിനു തന്നെയാണ്‌ പ്രാധാന്യവും നല്‍കിയിരിക്കുന്നത്‌. പച്ച നിറം ചിത്രങ്ങള്‍ക്ക്‌ കൂടുതലായി നല്‍കിയിരിക്കുന്നതും പ്രത്യേകതയാണ്‌. ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ചിത്രങ്ങളില്‍ നാടന്‍ കലാരൂപങ്ങളിലെ ജ്യാമിതീയ രൂപങ്ങളും പകര്‍ത്തിയിട്ടുണ്ട്‌. സ്വന്തം സൃഷ്ടികളില്‍ പരീക്ഷണങ്ങള്‍ നടത്തുകയും അതില്‍ സംതൃപ്തി നേടുകയുമാണ്‌ ഈ കലാകാരന്‍. ആര്‍ട്ടിസ്റ്റ്‌ പരംജിത്ത്‌ സിംഗാണ്‌ ചിത്രരചനയില്‍ ഗിരീശന്‌ പ്രചോദനമായത്‌. പ്രകൃതിയെ സ്നേഹിക്കുന്ന കലാകാരനായിരുന്നു അദ്ദേഹമെന്ന്‌ ഗിരീശന്‍ പറയുന്നു.

യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഗിരീശന്‍ പല തവണയായി പകര്‍ത്തിയ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചുണ്ട്‌. ഹിമാലയ യാത്രയിലെ കുളിര്‍മയേകുന്ന കാഴ്ചകള്‍ ആസ്വാദകനെ മറ്റൊരു ലോകത്തെത്തിക്കുന്നു. 2011ല്‍ തൃശൂരിലെ പാഞ്ഞാളില്‍ നടന്ന അതിരാത്രത്തിന്റെ സമ്പൂര്‍ണ്ണ ക്രിയകള്‍ സ്വന്തമായി ക്യാമറയില്‍ പകര്‍ത്തിയ ഗിരീശന്‍, ഈ ചിത്രങ്ങള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചു. ഡിസി ബുക്ക്സാണ്‌ അത്‌ ജനങ്ങളില്‍ എത്തിച്ചത്‌.

മലയാള പുസ്തക പ്രസാധന ചരിത്രത്തില്‍ ആദ്യമായി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം ഇന്ന്‌ ലോകത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ ഇന്റോളജി വിഭാഗത്തില്‍ റഫറന്‍സ്‌ ഗ്രന്ഥമായി ഉപയോഗിച്ചു വരികയാണ്‌.

തൃശൂര്‍ പുന്നയ്യൂര്‍കുളം സ്വദേശിയായ ഗിരീശന്‍ ഭട്ടതിരിപ്പാട്‌ അദ്ധ്യാപകനായിരുന്നു. സ്വന്തം സൃഷ്ടികള്‍ കണ്ടെത്താനുള്ള സമയം വേണമെന്നതിനാല്‍ 6വര്‍ഷം മുമ്പ്‌ അദ്ധ്യാപനവൃത്തി അവസാനിപ്പിച്ചു. ഇപ്പോള്‍ മുഴുവന്‍ സമയവും ചിത്രകാരനായും അദ്ധ്യാപകനായും മുന്നോട്ടുപോകുകയാണ്‌ . പാരമ്പര്യവും സംസ്ക്കാരവും ജനങ്ങളിലേക്ക്‌ കൂടുതല്‍ എത്തിക്കാന്‍ അതിരാത്രം ചിത്രപ്രദര്‍ശനത്തിലൂടെ സാധിച്ചുവെന്ന്‌ ഇദ്ദേഹം പറയുന്നു. 23 വര്‍ഷത്തിനിടയ്‌ക്ക്‌ ഏതാണ്ട്‌ 25ലധികം പ്രദര്‍ശനങ്ങളാണ്‌ നടത്തിയത്‌. ചിത്രരചനയും, ഫോട്ടോപ്രദര്‍ശനവും മാറ്റിനിര്‍ത്താതെ തന്നെ സംഗീതത്തോടുള്ള അമിതാവേശവും ഗിരീശനുണ്ട്‌.

പ്ലസ്ടു അദ്ധ്യാപികയാണ്‌ ഭാര്യ ശോഭ. മകള്‍ ശ്രീമയ അത്യാവശ്യം ചിത്രങ്ങള്‍ വരയ്‌ക്കും. മകന്‍ ശ്രീഹരി ഒന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌. ഫ്രീലാന്റ്സ്‌ ആര്‍ട്ട്‌ പ്രാക്ടീഷണര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി വളരെ വലുതാണ്‌. സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്യുമ്പോഴാണ്‌ ജീവിതത്തിന്‌ അര്‍ത്ഥമുണ്ടാകൂവെന്നും ഗിരീശന്‍ ഭട്ടതിരിപ്പാട്‌ പറഞ്ഞു നിര്‍ത്തി.

ശ്യാമ ഉഷ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

Kerala

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

Business

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.