കോട്ടയം: സനാതനധര്‍മ്മത്തിന്റെ ഉദ്‌ബോധനങ്ങളായ സ്‌നേഹം, സേവനം, സമര്‍ പ്പണം തുടങ്ങിയ ജീവിതമൂല്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ കുടുംബത്തിലും നാട്ടിലും ശാന്തിയും സമാധാനവും കൈവരുമെന്ന് എംജി സര്‍വ്വകലാശാലാ വിവേകാനന്ദാ ചെയര്‍ അദ്ധ്യക്ഷന്‍ പ്രൊഫ.ഒ.എം.മാത്യു പറഞ്ഞു. തിരുവാറ്റ ആഞ്ജനേയ അമൃത സ്വാശ്രയസംഘത്തിന്റെ നേതൃത്വത്തിലുള്ള ആദര്‍ശ കുടും ബസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബസദസ്സില്‍ സുദീപ് ചന്ദ്രമന ക്ലാസുകള്‍ നയിച്ചു. ആദര്‍ശ വിദ്യാര്‍ത്ഥിസദസ്സിന് അജിതന്‍നമ്പൂതിരി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. ഡോ ക്ടര്‍ ലത, ശ്യാംകുമാര്‍, അശ്വ തി കളത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















