ന്യുയോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ പത്രസ്ഥാപനമായ ന്യുയോര്‍ക്ക് ടൈംസിനെ വില്‍ക്കില്ലെന്ന് പ്രസാധകനായ ആര്‍തര്‍ സുത്സ് ബര്‍ഗര്‍. ബോസ്റ്റണ്‍ ഗ്ലോബും ദി വാഷിങ്ങ്ടണ്‍ പോസ്റ്റും വിറ്റുപോയങ്കിലും ടൈംസ് വില്‍ക്കുന്നതിനെക്കുറിച്ച് ആലോച്ചിട്ടേയില്ലന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാഷിങ്ങ്ടണ്‍ പോസ്റ്റിന്റെ ചെറിയ പത്രങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നുയെന്ന വാര്‍ത്ത ശരിയാണ് എന്നാല്‍ ന്യുയോര്‍ക്ക് ടൈംസും ഇതേ പാത തന്നെയാണ് പിന്‍തുടരുന്നത് എന്ന് ഇത് കോണ്ട് അര്‍ത്ഥമില്ല. പത്രത്തിന്റെ ഭരണ നേത്രത്ത്വവും ജീവനക്കാരും ടൈംസിനെ മുന്നോട്ടുളള ഡിജിറ്റല്‍ ഭാവിയിലേയ്‌ക്കു നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആമസോണ്‍.കോം സ്ഥാപകന്‍ ജഫ് ബസോസ് 250ദശലക്ഷം ഡോളറിന് വാഷിങ്ങ്ടണ്‍ പോസ്റ്റ് സ്വന്തമാക്കും 80 വര്‍ഷം ഗ്രഹാം കുടുംബത്തിന്റെ ഉടമസ്ഥത്തതയിലായിരുന്നുഈസ്ഥാപനം. ബോസ്റ്റണ്‍ റെഡ് ബേസ്ബോള്‍ ടീമിന്റെ പ്രധാന ഉടമയ്‌ക്ക്70 ദശലക്ഷം ഡോളറിനാണ് ന്യുയോര്‍ക്ക് ടൈംസിന്റെ ദി ബോസ്റ്റണ്‍ ഗ്ലോബ് കൈമാറുന്നത്.
















