ദുബായ്: ബാലിസ്റ്റിക്ക് മിസൈലുകള്‍ പരീക്ഷിക്കുന്നതിന് വേണ്ടി ഇറാന്‍ പുതിയ റോക്കറ്റ് വിക്ഷേപണ കേന്ദ്രം പണിതെന്ന് റിപ്പോര്‍ട്ട്. മിലിട്ടറി ഇന്റലിജന്‍സ് പബ്ലിക്കേഷന്‍സില്‍ നിന്നാണ് റിപ്പോര്‍ട്ട്.
ടെഹ്‌റാന് വടക്ക്കിഴക്കായി നൂറ് കിലോമീറ്റര്‍ അകലെയുള്ള ഷഹറൂദ് ടൗണിന് സമീപമാണ് വിക്ഷേപണ കേന്ദം പണിതിരിക്കുന്നത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ അടുത്ത് തന്നെ അധികൃതര്‍ പുറത്തു വിടുമെന്നാണ് അറിയുന്നത്.
സാറ്റ്‌ലൈറ്റ് ചിത്രങ്ങളും റിപ്പോര്‍്ട്ടിന് ബലമേകുന്നു. ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് തന്ത്രപ്രധാനമായ സംവിധാനങ്ങള്‍ ബാലിസ്റ്റിക്ക് മിസൈലുകള്‍ പരീക്ഷിക്കാന്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ്. അടുത്ത കാലത്താണ് ഇസ്ലാമിക റിപബ്ലിക്കുകള്‍ ബഹിരാകാശ സംബന്ധമായ വിഷയങ്ങളില്‍ തങ്ങളുടേതായ നേട്ടങ്ങള്‍ കൊണ്ടു വരാന്‍ തുടങ്ങിയത്.
ഈ വര്‍ഷം ജനുവരിയിലാണ് ഒരു കുരങ്ങിനെ ബഹിരാകാശത്തേക്കയച്ചു കൊണ്ട് മിസൈല്‍ അയക്കുന്ന സംവിധാനത്തിന് തുടക്കം കുറിച്ചത്. സുരക്ഷിതമായി മിസൈല്‍ കുരങ്ങുമായി തിരിച്ചെത്തിയതോടെ പദ്ധതി വിജയകരമാകുകയും ചെയ്തു.
ഇറാനിയന്‍ സാറ്റ്‌ലൈറ്റുകള്‍ ഭ്രമണപഥത്തിലെത്തിക്കുന്നതിനാവശ്യമായ ദീര്‍ഘ ദൂര ബാലിസ്റ്റിക്ക് മിസൈലുകള്‍ക്കായി പടിഞ്ഞാറന്‍ രാജ്യങ്ങളെയായിരുന്നു പരിഗണിച്ചിരുന്നത്.
















