Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ആഷസ്‌: മൂന്നാം ടെസ്റ്റ്‌ ഇന്ന്‌ മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2013, 08:22 pm IST
inCricket

ഓള്‍ഡ്‌ ട്രഫോര്‍ഡ്‌: ആഷസ്‌ പരമ്പരയിലെ മൂന്നാം ടെസ്റ്റ്‌ ഇന്ന്‌ തുടങ്ങും. ആദ്യ രണ്ട്ടെസ്റ്റുകളിലും വിജയിച്ച ഇംഗ്ലണ്ട്‌ അഞ്ച്‌ ടെസ്റ്റുകളുടെ പരമ്പരയില്‍ 2-0ന്‌ മുന്നിലാണ്‌. ഈ വിജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിന്റെ കരുത്തിലാണ്‌ ഇംഗ്ലണ്ട്‌ ഇന്ന്‌ ആരംഭിക്കുന്ന മൂന്നാം പോരാട്ടത്തിനിറങ്ങുന്നത്‌.

മറുവശത്ത്‌ ഓസ്ട്രേലിയക്ക്‌ പരമ്പരയില്‍ തിരിച്ചുവരണമെങ്കില്‍ മൂന്നാം ടെസ്റ്റില്‍ വിജയം സ്വന്തമാക്കിയേ മതിയാവൂ. ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ 14 റണ്‍സിനും രണ്ടാം ടെസ്റ്റില്‍ 347 റണ്‍സിനുമാണ്‌ പരാജയപ്പെട്ടത്‌. മുന്‍നിര ബാറ്റ്സ്മാന്മാരുടെ ഫോമില്ലായ്‌മയാണ്‌ കംഗാരുക്കളെ അലട്ടുന്ന പ്രധാന പ്രശ്നം. ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്ത്‌ ഉയര്‍ന്ന്‌ നീണ്ട ഇന്നിംഗ്സുകള്‍ കെട്ടിപ്പടുത്തില്ലെങ്കില്‍ ഓസ്ട്രേലിയയുടെ കാര്യം ഇത്തവണയും കഷ്ടത്തിലാകും.

ഓപ്പണറായ ഷെയ്ന്‍ വാട്സണ്‍ 30ഉം 40ഉം റണ്‍സുകള്‍ നേടുന്നുണ്ടെങ്കിലും ദീര്‍ഘമായ ഇന്നിംഗ്സ്‌ കെട്ടിപ്പടുക്കാന്‍ കഴിയുന്നില്ല. സഹ ഓപ്പണറായ റോജേഴ്സ്‌ പരമ്പരയിലെ നാല്‌ ഇന്നിംഗ്സുകളില്‍ ഒരു അര്‍ദ്ധസെഞ്ച്വറി മാത്രമാണ്‌ നേടിയിട്ടുള്ളത്‌. ഓപ്പണര്‍മാര്‍ പരാജയപ്പെടുന്നതോടെ തുടര്‍ന്ന്‌ ക്രീസിലെത്തുന്ന ബാറ്റ്സ്മാന്മാര്‍ സമ്മര്‍ദ്ദത്തിലാവുന്നതാണ്‌ ഓസ്ട്രേലിയയെ കുഴക്കുന്നത്‌. കഴിഞ്ഞ ടെസ്റ്റില്‍ കളിക്കാനിറങ്ങിയ ഉസ്മാന്‍ ഖവാജ രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ ഓസീസിന്റെ ഏറ്റവും വിശ്വസ്തനും ക്യാപ്റ്റനുമായ മൈക്കല്‍ ക്ലാര്‍ക്ക്‌ ഇതുവരെ ഫോമിലെത്തിയിട്ടില്ല. ഹ്യൂസിന്റെയും സ്റ്റീവന്‍ സ്മിത്തിന്റെയും സ്ഥിതിയും വ്യത്യസ്തമല്ല. കഴിഞ്ഞ രണ്ട്‌ ടെസ്റ്റുകളിലും ഓസീസ്‌ മുന്‍നിര താരങ്ങള്‍ ബാറ്റിങ്ങിന്റെ അടിസ്ഥാന ബാലപാഠം മറന്നവരെപ്പോലെയാണ്‌ കളിച്ചത്‌. എന്നാല്‍ മുന്‍നിരക്കാരെ കളിപഠിപ്പിച്ച വാലറ്റക്കാരുടെ മികച്ച ബാറ്റിംഗാണ്‌ പലപ്പോഴും നാണക്കേടില്‍ നിന്ന്‌ അവരെ രക്ഷിച്ചത്‌. മധ്യനിരയില്‍ സ്റ്റീവന്‍ സ്മിത്ത്‌ ഇറങ്ങുമോ എന്ന കാര്യം ഉറപ്പില്ല. കഴിഞ്ഞ ദിവസം സസക്സിനെതിരെ നടന്ന പരിശീലനമത്സരത്തില്‍ സ്മിത്ത്‌ സെഞ്ച്വറി നേടിയിരുന്നു. ആഷസ്‌ പരമ്പരക്കെത്തിയ ഓസ്ട്രേലിയന്‍നിരയിലെ ഏക സെഞ്ച്വറി നേട്ടക്കാരനാണ്‌ ഓള്‍ റൗണ്ടര്‍ സ്മിത്ത്‌. സ്മിത്തിന്റെ അഭാവം ഓസ്ട്രേലിയക്ക്‌ കനത്ത തിരിച്ചടിയാകും. എന്നാല്‍ ബാറ്റ്സ്മാന്മാരെ അപേക്ഷിച്ച്‌ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ്‌ നടത്തിയത്‌. പാറ്റിന്‍സണും റയാന്‍ ഹാരിസും പീറ്റര്‍ സിഡിലും യുവ താരം ആഷ്ടണ്‍ അഗറും ഉള്‍പ്പെടുന്ന ബൗളിംഗ്നിരയില്‍ സ്പിന്നര്‍ നതാന്‍ ലിയോണും ഉള്‍പ്പെടുമെന്നാണ്‌ സൂചന. മൂന്നാം ടെസ്റ്റിലും പരാജയപ്പെട്ടാല്‍ തുടര്‍ച്ചയായ മൂന്നാം തവണയും ഓസ്ട്രേലിയക്ക്‌ ആഷസ്‌ പരമ്പര ഇംഗ്ലണ്ടിന്‌ മുന്നില്‍ അടിയറവ്‌ വെക്കേണ്ടിവരും.

അതേസമയം കഴിഞ്ഞ രണ്ട്‌ ടെസ്റ്റുകളില്‍ വിജയിച്ച ടീമില്‍ നിന്ന്‌ ഏറെ മാറ്റമൊന്നും ഇല്ലാതെയാകും ഇംഗ്ലണ്ട്‌ മൂന്നാം ടെസ്റ്റിനിറങ്ങുക.

ക്യാപ്റ്റന്‍ കുക്കും കെവിന്‍ പീറ്റേഴ്സണും ഫോമിലേക്കുയരാത്തതാണ്‌ ഇംഗ്ലണ്ട്‌ ക്യാമ്പിനെ അലട്ടുന്ന ഏക ഘടകം. തുടര്‍ച്ചയായ രണ്ട്‌ സെഞ്ച്വറികള്‍ നേടിയ ഇയാന്‍ ബെല്ലും കഴിഞ്ഞ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ 180 റണ്‍സ്‌ നേടിയ റൂട്ടും ഉജ്ജ്വലഫോമിലേക്ക്‌ ഉയര്‍ന്നുകഴിഞ്ഞു. ട്രോട്ടും ബെയര്‍സ്റ്റോവും ബ്രോഡും കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനമാണ്‌ നടത്തിയിരുന്നത്‌. ജെയിംസ്‌ ആന്‍ഡേഴ്സണ്‍ നയിക്കുന്ന ബൗളിംഗ്‌ നിരയും ഉജ്ജ്വല ഫോമിലാണ്‌. ആന്‍ഡേഴ്സണ്‌ മികച്ച പിന്തുണ നല്‍കുന്ന ഗ്രെയിം സ്വാന്‍ രണ്ടാം ടെസ്റ്റില്‍ 9 വിക്കറ്റുകളാണ്‌ വീഴ്‌ത്തിയത്‌. കൂടാതെ ബ്രസ്നനും ബ്രോഡും വിക്കറ്റ്‌ വീഴ്‌ത്തുന്നതില്‍ മികവ്‌ കാണിക്കുന്നുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.