Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ആഷസ്‌: രണ്ടാം ടെസ്റ്റ്‌ നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2013, 10:19 pm IST
inCricket

ലോര്‍ഡ്സ്‌: ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ നാളെ ആഷസ്‌ പരമ്പരയിലെ രണ്ടാം ടെസ്റ്റിന്‌ തുടക്കം. ആദ്യ ടെസ്റ്റില്‍ 14 റണ്‍സിന്റെ വിജയം സ്വന്തമാക്കിയ ഇംഗ്ലണ്ട്‌ അഞ്ച്‌ ടെസ്റ്റുകളുടെ ചരിത്രപ്രസിദ്ധമായ പരമ്പരയില്‍ 1-0ന്‌ മുന്നിലാണ്‌.

ഓള്‍ റൗണ്ട്‌ പ്രകടനത്തിന്റെ കരുത്തിലാണ്‌ ഇംഗ്ലണ്ട്‌ ആദ്യ ടെസ്റ്റില്‍ വിജയം സ്വന്തമാക്കിയത്‌. ആദ്യ ഇന്നിംഗ്സില്‍ 65 റണ്‍സിന്റെ ലീഡ്‌ നേടിയ ശേഷമാണ്‌ ഓസ്ട്രേലിയ പരാജയം ഏറ്റുവാങ്ങിയത്‌.

മുന്‍നിര താരങ്ങള്‍ ബാറ്റിംഗില്‍ ഫോമിലേക്കുയരാത്തതാണ്‌ ലേ മാന്റെ ശിക്ഷണത്തിലിറങ്ങിയ ഓസ്ട്രേലിയക്ക്‌ തിരിച്ചടിയായത്‌. മുന്നേറ്റ നിരയെ അപേക്ഷിച്ച്‌ വാലറ്റം ഉജ്ജ്വല പ്രകടനമാണ്‌ ആദ്യ ടെസ്റ്റില്‍ നടത്തിയത്‌. മുന്‍നിരതാരങ്ങളായ വാട്സണ്‍, റോജേഴ്സ്‌, കോവന്‍, ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌ തുടങ്ങിയവര്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടപ്പോള്‍ ഹ്യൂസും ആഷ്ടണ്‍ അഗറും ചേര്‍ന്നാണ്‌ ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയക്ക്‌ ലീഡ്‌ സമ്മാനിച്ചത്‌.

രണ്ടിന്നിങ്ങ്സിലുമായി ഓസീസ്‌ നേടിയ 576 റണ്‍സില്‍ 228 റണ്‍സും അവസാനവിക്കറ്റ്‌ സഖ്യത്തിന്റെ സംഭാവനയായിരുന്നു. ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റക്കാരനായ ആഷ്ടണ്‍ അഗറിന്റെ 98 റണ്‍സെന്ന അദ്ഭുത പ്രകടനത്തില്‍ പത്താംവിക്കറ്റില്‍ 163 റണ്‍സെന്ന റെക്കോര്‍ഡ്‌ സ്കോറാണ്‌ ഓസ്ട്രേലിയ ഉയര്‍ത്തിയത്‌. ഹ്യൂസായിരുന്നു ഈ റെക്കോര്‍ഡ്‌ പ്രകടനത്തില്‍ അഗറിന്റെ കൂട്ടാളി. ഒന്നാം ഇന്നിംഗ്സില്‍ 81 റണ്‍സെടുത്ത ഹ്യൂസ്‌ പുറത്താവാതെ നിന്നു. ഇരുവര്‍ക്കും പുറമെ 53 റണ്‍സെടുത്ത സ്മിത്ത്‌ മാത്രമാണ്‌ ഓസ്ട്രേലിയന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്‌. രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണര്‍മാര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും മധ്യനിര വീണ്ടും തകര്‍ന്നടിഞ്ഞതാണ്‌ അവര്‍ക്ക്‌ തിരിച്ചടിയായത്‌. 71 റണ്‍സ്‌ നേടിയ ഹാഡിനായിരുന്നു രണ്ടാം ഇന്നിംഗ്സില്‍ ഓസീസിന്റെ ഹീറോ.

അതേസമയം ഇയാന്‍ ബെല്ലിന്റെ സെഞ്ച്വറിയുംഅലിസ്റ്റര്‍ കുക്കിന്റെയും സ്റ്റുവര്‍ട്ട്‌ ബ്രോഡിന്റെയും അര്‍ദ്ധസെഞ്ച്വറികളുമാണ്‌ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന്റെ രക്ഷക്കെത്തിയത്‌. ഒപ്പം ബൗളര്‍മാര്‍ ഉജ്ജ്വലഫോമിലേക്ക്‌ ഉയരുകയും ചെയ്തതോടെയാണ്‌ ഇംഗ്ലണ്ടിന്‌ ത്രസിപ്പിക്കുന്ന വിജയം സ്വന്തമായത്‌. ഒപ്പം ഡിആര്‍എസ്‌ സമ്പ്രദായം കൃത്യമായി വിനിയോഗിച്ചതും ഇംഗ്ലണ്ടിന്‌ തുണയായി. ആന്‍ഡേഴ്സന്റെ പന്തില്‍ മാറ്റ്‌ പ്രയര്‍ ഹാഡിനെ പിടികൂടിയെങ്കിലും അമ്പയറിന്റെ തീരുമാനം ഓസീസിന്‌ അനുകൂലമായിരുന്നു. ഈ തീരുമാനത്തെ ചോദ്യം ചെയ്ത ഇംഗ്ലണ്ട്‌ ക്യാപ്റ്റന്‍ റിവ്യൂവിന്‌ വിട്ടപ്പോള്‍ ഹാഡിന്‍ പുറത്തായതായി പ്രഖ്യാപനം വന്നു. ഒപ്പം ഇംഗ്ലണ്ടിന്‌ വിജയവും സ്വന്തമായി. രണ്ട്‌ ഇന്നിംഗ്സിലുമായി 10 വിക്കറ്റ്‌ വീഴ്‌ത്തിയ ജെയിംസ്‌ ആന്‍ഡേഴ്സന്‍ ഉജ്ജ്വല ഫോമിലാണെന്നതാണ്‌ ഇംഗ്ലണ്ടിന്‌ ആത്മവിശ്വാസമേകുന്നത്‌.

ആദ്യ ടെസ്റ്റില്‍ നേടിയ വിജയം ഇംഗ്ലണ്ടിന്‌ പരമ്പരയില്‍ മാനസികമായ മുന്‍തൂക്കം നല്‍കുമെങ്കിലും ശക്തമായി തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്‌ ഓസ്ട്രേലിയ. ഇരുടീമുകളും തങ്ങളുടെ അഭിമാനപോരാട്ടമായി കാണുന്ന ആഷസ്‌ കിരീടത്തിലേക്ക്‌ ഇനിയുള്ള നാലു ടെസ്റ്റുകളും പോരാട്ടച്ചൂടാല്‍ ശ്രദ്ധേയമാകും എന്നാണ്‌ ആദ്യടെസ്റ്റ്‌ നല്‍കുന്ന സൂചന.

അതേസമയം ആദ്യ ടെസ്റ്റില്‍ വിജയം നേടിയ അതേ ടീമിനെ തന്നെയാണ്‌ ഇംഗ്ലണ്ട്‌ രണ്ടാം ടെസ്റ്റിലും അണിനിരത്തുമെന്ന്‌ ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പ്രഖ്യാപിച്ചുകഴിഞ്ഞു. ഓസ്ട്രേലിയ അവസാന ഇലവനെ പ്രഖ്യാപിച്ചിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.