Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ആഷസ്‌: ഇംഗ്ലണ്ട്‌ 215ന്‌ പുറത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2013, 09:50 pm IST
in Cricket

നോട്ടിംഗ്‌ഹാം : ആഷസ്‌ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട്‌ ഒന്നാം ഇന്നിംഗ്സില്‍ 215 റണ്‍സിന്‌ പുറത്ത്‌. പീറ്റര്‍ സിഡിലിന്റെ മാരകമായ ബൗളിംഗിന്റെ കരുത്തിലാണ്‌ ഓസ്ട്രേലിയ കുറഞ്ഞ സ്കോറില്‍ ഇംഗ്ലണ്ടിനെ ഒതുക്കിയത്‌. ഇംഗ്ലണ്ട്‌ നിരയില്‍ ഒരാള്‍ക്കുപോലും അര്‍ദ്ധസെഞ്ച്വറി പോലും നേടാന്‍ കഴിഞ്ഞില്ല. 48 റണ്‍സെടുത്ത ട്രോട്ടാണ്‌ ഇംഗ്ലണ്ട്‌ നിരയിലെ ടോപ്സ്കോറര്‍. ട്രോട്ടിന്‌ പുറമെ 37 റണ്‍സെടുത്ത ബെയര്‍സ്റ്റോവും 30 റണ്‍സെടുത്ത റൂട്ടും 25 റണ്‍സെടുത്ത ഇയാന്‍ ബെല്ലും 24 റണ്‍സെടുത്ത ബ്രോഡും മാത്രമാണ്‌ അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം ഇംഗ്ലണ്ട്‌ നിരയില്‍ പുറത്തെടുത്തത്‌.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ഒടുവില്‍ റിപ്പോര്‍ട്ട്‌ കിട്ടുമ്പോള്‍ വിക്കറ്റ്‌ നഷ്ടപ്പെടുത്താതെ 15 റണ്‍സെടുത്തിട്ടുണ്ട്‌. ഒമ്പത്‌ റണ്‍സോടെ വാട്സണും ആറ്‌ റണ്‍സോടെ റോജേഴ്സുമാണ്‌ ക്രീസില്‍. ഓസ്ട്രേലിയക്ക്‌ വേണ്ടി 19 വയസ്സുകാരന്‍ ആഷ്ടണ്‍ അഗര്‍ അരങ്ങേറ്റം നടത്തി.

നേരത്തെ ടോസ്‌ നേടിയ ഇംഗ്ലണ്ട്‌ നായകന്‍ അലിസ്റ്റര്‍ കുക്ക്‌ ബാറ്റിംഗ്‌ തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ടീമിന്‌ മികച്ച തുടക്കം നല്‍കാന്‍ ഓപ്പണര്‍മാരായ കുക്കിനും റൂട്ടിനും കഴിഞ്ഞില്ല. സ്കോര്‍ 27 റണ്‍സിലെത്തിയപ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ടിന്‌ ആദ്യവിക്കറ്റ്‌ നഷ്ടപ്പെട്ടു. 13 റണ്‍സെടുത്ത കുക്കിനെ പാറ്റിന്‍സണിന്റെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ ഹാഡിന്‍ പിടികൂടി. രണ്ടാം വിക്കറ്റില്‍ റൂട്ടിനൊപ്പം ട്രോട്ട്‌ ഒത്തുചേര്‍ന്നതോടെ ഇംഗ്ലണ്ട്‌ മികച്ച സ്കോറിലേക്ക്‌ നീങ്ങുമെന്ന്‌ തോന്നിച്ചെങ്കിലും സ്കോര്‍ 78-ല്‍ എത്തിയപ്പോള്‍ 30 റണ്‍സെടുത്ത റൂട്ടും മടങ്ങി. സിഡിലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ്‌ റൂട്ട്‌ മടങ്ങിയത്‌.

പിന്നീട്‌ സ്കോര്‍ 102-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും ഇംഗ്ലണ്ടിന്‌ നഷ്ടമായി. 14 റണ്‍സെടുത്ത കെവിന്‍ പീറ്റേഴ്സനാണ്‌ മടങ്ങിയത്‌. സിഡിലിന്റെ പന്തില്‍ ക്ലാര്‍ക്കിന്‌ ക്യാച്ച്‌ നല്‍കിയാണ്‌ വിശ്വസ്തനായ പീറ്റേഴ്സണ്‍ മടങ്ങിയത്‌. സ്കോര്‍ 124-ല്‍ എത്തിയപ്പോള്‍ ഇംഗ്ലണ്ട്‌ നിരയിലെ ടോപ്സ്കോറര്‍ ട്രോട്ടും മടങ്ങി. 48 റണ്‍സെടുത്ത ട്രോട്ടിനെ സിഡില്‍ ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്ന്‌ ബെല്ലും ബെയര്‍സ്റ്റോവും ചേര്‍ന്ന്‌ സ്കോര്‍ 178-ല്‍ എത്തിച്ചു. എന്നാല്‍ 25 റണ്‍സെടുത്ത ബെല്ലിനെയും സിഡില്‍ വാട്സന്റെ കൈകളിലെത്തിച്ചതോടെ ഇംഗ്ലണ്ട്‌ 5ന്‌ 178 എന്ന നിലയില്‍ തകര്‍ന്നു. തുടര്‍ന്ന്‌ സ്കോര്‍ 180-ല്‍ എത്തിയപ്പോള്‍ ആറാം വിക്കറ്റായി പ്രയറും മടങ്ങി.

സിഡിലിന്റെ പന്തില്‍ ഹ്യൂഗ്സിന്‌ ക്യാച്ച്‌ നല്‍കിയാണ്‌ പ്രയര്‍ പുറത്തായത്‌. 213-ല്‍ എത്തിയപ്പോള്‍ ഏഴാം വിക്കറ്റും ഇംഗ്ലണ്ടിന്‌ നഷ്ടപ്പെട്ടു. 24 റണ്‍സെടുത്ത ബ്രോഡിനെ പാറ്റിന്‍സണ്‍ സ്വന്തം പന്തില്‍ പിടികൂടുകയായിരുന്നു. പിന്നീട്‌ മൂന്ന്‌ വിക്കറ്റുകളും വെറും രണ്ട്‌ റണ്‍സെടുക്കുന്നതിനിടെയാണ്‌ ഇംഗ്ലണ്ടിന്‌ നഷ്ടമായത്‌. ഇതേ സ്കോറില്‍ തന്നെ 37 റണ്‍സെടുത്ത ബെയര്‍സ്റ്റോവിനെ സ്റ്റാര്‍ക്ക്‌ ബൗള്‍ഡാക്കിയപ്പോള്‍ ഫിന്നിനെ സ്റ്റാര്‍ക്ക്‌ തന്നെ ഹാഡിന്റെ കൈകളിലെത്തിച്ചു. 59 ഓവറില്‍ സ്കോര്‍ 215-ല്‍ എത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത സ്വാനെ പാറ്റിന്‍സണ്‍ ഹ്യൂഗ്സിന്റെ കൈകളിലെത്തിച്ചതോടെ ഇംഗ്ലണ്ട്‌ ഇന്നിംഗ്സിന്‌ തിരശ്ശീല വീണു.

ഓസ്ട്രേലിയക്ക്‌ വേണ്ടി 14 ഓവറില്‍ 50 റണ്‍സ്‌ വഴങ്ങി സിഡില്‍ അഞ്ച്‌ വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ ജെയിംസ്‌ പാറ്റിന്‍സണ്‍ 17 ഓവറില്‍ 69 റണ്‍സ്‌ വിട്ടുകൊടുത്ത്‌ മൂന്ന്‌ വിക്കറ്റും 17 ഓവറില്‍ 54 റണ്‍സ്‌ വഴങ്ങി മിച്ചല്‍ സ്റ്റാര്‍ക്ക്‌ രണ്ട്‌ വിക്കറ്റുകളും സ്വന്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

പുതിയ വാര്‍ത്തകള്‍

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.