ലണ്ടന്‍ : അല്‍-ക്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ യുറോപ്പിലെ വിശ്വസ്തനും മുസ്‌ലിം പുരോഹിതനുമായ അബു ക്വറ്റാഡയെ ബ്രിട്ടന്‍ ജോര്‍ദാനിലേക്ക് നാടുകടത്തി. ജോര്‍ദാനില്‍ തീവ്രവാദക്കേസില്‍ ക്വറ്റാഡെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ നിയമനടപടികള്‍ നേരിടുന്നതിനായിട്ടാണ് നാടുകടത്തല്‍.
സൈനിക വിമാനത്തിലാണ് ഞായറാഴ്ച പുലര്‍ച്ചെ ഇയാളെ നാടുകടത്തിയത്. തെക്കുകിഴക്കന്‍ ലണ്ടനിലെ അതീവ സുരക്ഷയുള്ള ബെല്‍മാര്‍ഷ് ജയിലില്‍ കഴിഞ്ഞിരുന്ന ഇയാളെ പടിഞ്ഞാറന്‍ ലണ്ടനിലെ നോര്‍ത്തോള്‍ട്ട് സൈനിക വിമാനത്താവളത്തിലെത്തിച്ച് അവിടെ നിന്നാണ് വിമാനത്തല്‍ ജോര്‍ദാനിലേക്ക് അയയ്‌ക്കുകയായിരുന്നു.
മാര്‍ച്ച് 9-നാണ് ജാമ്യത്തിലായിരുന്ന ഇയാള്‍ ലണ്ടനില്‍ വീണ്ടും അറസ്റ്റിലായത്. ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നാരോപിച്ചാണ് ബ്രിട്ടീഷ് അതിര്‍ത്തി ഏജന്‍സി അറസ്റ്റ് ചെയ്തത്. ക്വറ്റാഡെയെ നാടുകടത്താന്‍ സര്‍ക്കാര്‍ അനുകൂലമായിരുന്നെങ്കിലും സ്പെഷല്‍ ഇമിഗ്രേഷന്‍ അപ്പീല്‍സ് കമ്മീഷന്‍ നേരത്തെ ഇതു തടഞ്ഞതാണ് നാടുകടത്തല്‍ വൈകിപ്പിച്ചത്.
2001 മുതല്‍ ഇയാളെ നാടുകടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്.
















