കോട്ടയം: സരിത-സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട സരിതയുടെ ഫോണ്‍ കോളുകളുടെ ലിസ്റ്റുപ്രകാരമുള്ള എല്ലാ പ്രമുഖരേയും പൊലിസ് ചോദ്യം ചെയ്യണമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്.
കേരളാ പൊലിസിനു ചോദ്യം ചെയ്യാനാവാത്ത പ്രമുഖരുടെ ലിസ്റ്റ് കോടതിയില്‍ ഫയല്‍ ചെയ്യണമെന്നും അവര്‍ക്കെതിരേയോ അവരുമായി ബന്ധപ്പെട്ടോ ചെയ്യണമെന്ന് കോടതി തീരുമാനമെടുക്കട്ടെ എന്നു തോമസ് പറഞ്ഞു. പതിനായിരം കോടിയുടെ അഴിമതി നടന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍തന്നെ വിവരം പുറത്തുവിട്ടു. വന്‍ ‘മീനുകള്‍’ കേസ്സില്‍ ഉള്‍പ്പെട്ടതായും അവര്‍തന്നെ ജനങ്ങളോടു പറഞ്ഞു. എങ്കില്‍ ഈ അഴിമതി പുറത്തുവരുവാനും ‘വന്‍ മീനു’കളെ ചോദ്യം ചെയ്യണമെന്നും പി.സി. തോമസ് ആവശ്യപ്പെട്ടു.
















