പമ്പാവാലി: ശബരിമല വനമേഖലയായ നാറാണംതോട് വനം അതിര്‍ത്തി മേഖലയില്‍നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന തേക്ക്മരങ്ങള്‍ വെട്ടി കടത്തിയ വനംകൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ വനംവകുപ്പ് അന്വേഷണം തുടങ്ങി. റാന്നി ഫോറസ്റ്റ് റേഞ്ചില്‍പ്പെട്ട കണമല ഡപ്യൂട്ടി റേഞ്ചര്‍ ടി. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. വനംകൊള്ളയെ സംബന്ധിച്ച് ‘ജന്മഭൂമി’ ഇന്നലെ വാര്‍ത്ത നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തദ്ദേശിയരായവരെ വിളിച്ച് ചോദ്യം ചെയ്തു കഴിഞ്ഞുവെന്നും അന്വേഷണം നടക്കുന്നുവെന്ന് റ്റി. സുരേഷ് ബാബു പറഞ്ഞു.
















