കോട്ടയം: കേരള പ്രസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ പ്രാദേശിക ലേഖകര്‍ക്കായി സംഘടിപ്പിച്ചിട്ടുള്ള ദ്വിദിന മാധ്യമ പഠനക്യാമ്പ് 27ന് കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ ജസ്റ്റീസ് കെ.ടി.തോമസ് ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയര്മാന് എന്‍.പി.രാജേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മലയാളമനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. അക്കാദമി വൈസ് ചെയര്മാന് കെ.സി.രാജഗോപാല്‍ സെക്രട്ടറി വി.ആര്.അജിത്കുമാര്‍, ജനറല്‍ കൗണ്‍സില്‍ അംഗം ചെറുകര സണ്ണി ലൂക്കോസ് എന്നിവര്‍ ആശംസ നേരും.
പഠനക്യാമ്പില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ജോസ് പനച്ചിപ്പുറം, മാടവ ബാലകൃഷ്ണപിള്ള, എ.സജീവന്, ടി.കെ.രാജഗോപാല്‍, അഡ്വ.പി.ബി.ബിനു എന്നിവര്‍ ക്ലാസുകള്‍ നയിക്കും. പ്രമുഖ പത്രപ്രവര്‍ത്തകരായ വെച്ചൂച്ചിറ മധു, പി.ജയനാഥ്, സെര്‍ജി ആന്റണി, ജി.വേണുഗോപാല്‍, വി.ജയകുമാര്‍ എന്നിവരും ക്യാമ്പംഗങ്ങളുമായി മുഖാമുഖം ഉണ്ടാകും. 28ന് വൈകിട്ട് 4.30ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പഠിതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: