Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ചാമ്പ്യന്‍സ്‌ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2013, 09:00 pm IST
inCricket

ബര്‍മിംഘാം: കനത്തു പെയ്ത മഴക്കും ഇന്ത്യയെ തടയാനായില്ല. മഴ കളിച്ച ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ്‌ കിരീടം ടീം ഇന്ത്യക്ക്‌. മഴകാരണം 20 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ അഞ്ച്‌ റണ്‍സിന്‌ ആതിഥേയരായ ഇംഗ്ലണ്ടിനെ കീഴടക്കിയാണ്‌ ടീം ഇന്ത്യ ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ മുത്തമിട്ടത്‌. ആദ്യം ബാറ്റ്‌ ചെയ്ത ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റ്‌ നഷ്ടത്തില്‍ 129 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്‌ 8 വിക്കറ്റ്‌ നഷ്ടത്തില്‍ 124 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 33 റണ്‍സ്‌ നേടി പുറത്താകാതെ നില്‍ക്കുകയും രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തുകയും ചെയ്ത രവീന്ദ്ര ജഡേജയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. ചാമ്പ്യന്‍ഷിപ്പില്‍ രണ്ട്‌ സെഞ്ച്വറികളും ഒരു അര്‍ദ്ധസെഞ്ച്വറിയും നേടിയ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ്‌ മാന്‍ ഓഫ്‌ ദി സീരീസ്‌.

കിരീട നേട്ടത്തോടെ ചാമ്പ്യന്‍സ്‌ ട്രോഫിയും ലോകകപ്പും ഒരേ സമയം കൈയ്യില്‍ വയ്‌ക്കുന്ന രണ്ടാമത്തെ ടീമായി ഇന്ത്യമാറി. ഓസ്ട്രേലിയയാണ്‌ ഇതിന്‌ മുന്‍പ്‌ ഈ നേട്ടം കൈവരിച്ചിരുന്നത്‌. ഒപ്പം ക്യാപ്റ്റന്‍ ധോണിക്കും അഭിമാനകരമായ നേട്ടമായി. ആദ്യമായാണ്‌ ഒരു ക്യാപ്റ്റന്‍ ഐസിസിയുടെ പ്രധാനപ്പെട്ട മൂന്ന്‌ കിരീടങ്ങളും വിജയിക്കുന്നത്‌.

ആദ്യം ബാറ്റ്‌ ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴുവിക്കറ്റ്‌ നഷ്ടത്തില്‍ 129 റണ്‍സെടുത്തു. 34 പന്തില്‍ 43 റണ്‍സെടുത്ത വിരാട്‌ കോഹ്ലിയാണ്‌ ഇന്ത്യയുടെ ടോപ്‌ സ്കോറര്‍. രവീന്ദ്ര ജഡേജ പുറത്താകാതെ 33 റണ്‍സും ശിഖാര്‍ ധവാന്‍ 31 റണ്‍സും എടുത്തു. ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കാണാനായില്ല. കോലിക്ക്‌ പുറമെ രോഹിത്‌ ശര്‍മ്മ (9), സുരേഷ്‌ റെയ്ന (1), ദിനേഷ്‌ കാര്‍ത്തിക്‌ (6), ധോനി (0), അശ്വിന്‍ (1) എന്നിവരുടെ വിക്കറ്റുകളാണ്‌ ഇന്ത്യക്ക്‌ നഷ്ടമായത്‌. മൂന്നു വിക്കേറ്റ്ടുത്ത പാര്‍ട്ട്‌ ടൈം ബൗളര്‍ രവി ബൊപ്പാരയാണ്‌ ഇംഗ്ലീഷ്‌ ബൗളിംഗ്‌ നിരയില്‍ തിളങ്ങിയത്‌. ബ്രോഡ്‌, ട്രെഡ്‌ വെല്‍, ആന്‍ഡേഴ്സണ്‍ എന്നിവര്‍ ഓരോ വിക്കറ്റ്‌ വീതമെടുത്തു.

ആദ്യം ബാറ്റ്‌ ചെയ്ത ഇന്ത്യക്ക്‌ സ്കോര്‍ 19ല്‍ നില്‍ക്കെ ആദ്യ വിക്കറ്റ്‌ നഷ്ടമായി. ഒമ്പതു റണ്‍സെടുത്ത രോഹിത്‌ ശര്‍മ്മയെ ക്രിസ്‌ ബ്രോഡ്‌ ബൗള്‍ഡാക്കി. എന്നാല്‍ മറുവശത്ത്‌ ടൂര്‍ണമെന്റിലെ മികച്ച ഫോം തുടര്‍ന്ന ധവാന്‍ ആത്മവിശ്വാസത്തോടെയാണ്‌ ബാറ്റുവീശിയത്‌. രണ്ടാം വിക്കറ്റില്‍ കോഹ്ലിക്കൊപ്പം ചേര്‍ന്ന്‌ സ്കോര്‍ 50-ല്‍ എത്തിച്ചു. എന്നാല്‍ ഒമ്പതാമത്തെ ഓവറില്‍ 31 റണ്‍സെടുത്ത ധവാനെ പാര്‍ട്ട്‌ ടൈം ബൗളറായി എത്തിയ ബൊപ്പാറ പുറത്താക്കിയതോടെ ഇന്ത്യയുടെ ബാറ്റിംഗ്‌ തകരാന്‍ തുടങ്ങി. അധികം വൈകാതെ ദിനേശ്‌ കാര്‍ത്തിക്‌, സുരേഷ്‌ റെയ്ന, ധോണി എന്നിവര്‍ മടങ്ങിയപ്പോള്‍ ഇന്ത്യ അഞ്ചിന്‌ 66 എന്ന നിലയിലായി.

എന്നാല്‍ ആറാം വിക്കറ്റില്‍ കോഹ്ലിയും ജഡേജയും ചേര്‍ന്ന്‌ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ്‌ ഭേദപ്പെട്ട സ്കോര്‍ നേടാന്‍ ഇന്ത്യയെ സഹായിച്ചത്‌. സ്കോര്‍ 113-ല്‍ എത്തിയപ്പോള്‍ 34 പന്തില്‍ നിന്ന്‌ നാല്‌ ബൗണ്ടറിയും ഒരു സിക്സറുമടക്കം 43 റണ്‍സെടുത്ത കോഹ്ലിയെ ആന്‍ഡേഴ്സന്റെ പന്തില്‍ ബൊപാറ പിടികൂടി. ആറ്‌ റണ്‍സ്‌ കൂടി സ്കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഒരു റണ്‍സെടുത്ത അശ്വിന്‍ റണ്ണൗട്ടായി. അവസാന രണ്ടു ഓവറില്‍ നേടിയ 23 റണ്‍സാണ്‌ ഇന്ത്യയ്‌ക്ക്‌ ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്‌. 25 പന്തില്‍നിന്ന്‌ പുറത്താകാതെ 33 റണ്‍സെടുത്ത ജഡേജ രണ്ടു സിക്സറും രണ്ടു ബൗണ്ടറിയും പായിച്ചു.

130 റണ്‍സ്‌ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്‌ തുടക്കം മെച്ചമായിരുന്നില്ല. സ്കോര്‍ 3-ല്‍ നില്‍ക്കേ മൂന്ന്‌ റണ്‍സെടുത്ത ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിനെ ഉമേഷ്‌ യാദവിന്റെ പന്തില്‍ അശ്വിന്‍ പിടികൂടി. സ്കോര്‍ 28-ല്‍ എത്തിയപ്പോള്‍ 20 റണ്‍സെടുത്ത ട്രോട്ടിനെ അശ്വിന്റെ പന്തില്‍ ധോണി സ്റ്റാമ്പ്‌ ചെയ്തു. സ്കോര്‍ 40ല്‍ നില്‍ക്കേ 7 റണ്‍സെടുത്ത റൂട്ടിനെ അശ്വിന്റെ പന്തില്‍ ഇഷാന്ത്‌ ശര്‍മ്മയും 46-ല്‍ നില്‍ക്കേ 13 റണ്‍സെടുത്ത ഇയാന്‍ ബെല്ലിനെ രവീന്ദ്ര ജഡേജയുടെ പന്തില്‍ ധോണി സ്റ്റാമ്പ്‌ ചെയ്യുകയും ചെയ്തതോടെ ഇംഗ്ലണ്ട്‌ നാലിന്‌ 46 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ടു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ മോര്‍ഗനും ബൊപ്പാറയും ചേര്‍ന്നതോടെ ഇംഗ്ലണ്ട്‌ വിജയത്തിലേക്ക്‌ നീങ്ങി. 17.3 ഓവറില്‍ സ്കോര്‍ 110-ല്‍ നില്‍ക്കേയാണ്‌ അഞ്ചാം വിക്കറ്റ്‌ ഇംഗ്ലണ്ടിന്‌ നഷ്ടമായത്‌. 33 റണ്‍സെടുത്ത മോര്‍ഗനെ ഇഷാന്ത്‌ ശര്‍മ്മയുടെ പന്തില്‍ അശ്വിന്‍ പിടികൂടി. ഇതോടെ മത്സരം ഇന്ത്യക്ക്‌ അനുകൂലമായി. പിന്നീട്‌ മൂന്ന്‌ റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന്‌ വിക്കറ്റുകള്‍ വീണതോടെ ഇംഗ്ലണ്ട്‌ 8ന്‌ 113 എന്ന നിലയിലായി. അവസാന ഓവറില്‍ ജയിക്കാന്‍ 15 റണ്‍സായിരുന്നു ഇംഗ്ലണ്ടിന്‌ വേണ്ടിയിരുന്നത്‌. അശ്വിന്‍ എറിഞ്ഞ ആദ്യ പന്തില്‍ റണ്ണൊന്നും നേടിയില്ലെങ്കിലും രണ്ടാം പന്ത്‌ ബ്രോഡ്‌ ബൗണ്ടറി കടത്തി. എന്നാല്‍ പിന്നീടുള്ള നാല്‌ പന്തുകളില്‍ അഞ്ച്‌ റണ്‍സ്‌ മാത്രം നേടാനേ ഇംഗ്ലണ്ടിനു കഴിഞ്ഞുള്ളൂ. ഇതോടെ അഞ്ച്‌ റണ്‍സിന്റെ വിജയവുമായി ടീം ഇന്ത്യ ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ മുത്തമിട്ടു. ഇന്ത്യക്ക്‌ വേണ്ടി ജഡേജ, അശ്വിന്‍, ഇഷാന്ത്‌ ശര്‍മ്മ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതം വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.