Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മാനദണ്ഡങ്ങള്‍ പാലിക്കാതെ സിബിഎസ്സി സ്കൂളുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2013, 09:21 pm IST
in Kasargod

കാസര്‍കോട്‌: സിബിഎസ്‌ഇ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്വകാര്യ മാനേജ്മെണ്റ്റ്‌ സ്കൂളുകള്‍. സംസ്ഥാനത്ത്‌ ൯൧൩ സ്കൂളുകള്‍ക്ക്‌ അംഗീകാരം ഉണ്ടാകുമ്പോള്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നത്‌ നിരവധിയാണ്‌. കാസര്‍കോട്‌ ജില്ലയില്‍ അംഗീകാരത്തോടെ ൩൦-ല്‍ത്താഴെ സിബിഎസ്‌ഇ/ഐസിഐസി സ്കൂളുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ നൂറില്‍ അധികം സ്കൂളുകള്‍ അംഗീകാരമില്ലാത്തവയാണ്‌. മികച്ച വിദ്യാഭ്യാസം ലഭിക്കുമെന്ന കാഴ്ചപ്പാടോടെ രക്ഷിതാക്കള്‍ മക്കളെ സ്വകാര്യ മാനേജ്മെണ്റ്റ്‌ സ്കൂളുകളിലേക്ക്‌ പറഞ്ഞുവിടുമ്പോള്‍ അവിടെ ലഭിക്കേണ്ട സൗകര്യങ്ങളെക്കുറിച്ച്‌ പലപ്പോഴും ബോധവാന്‍മാരല്ല. 6 മീറ്റര്‍ വീതിയും 8 മീറ്റര്‍ നീളവും ഒരു ക്ളാസ്‌ മുറിക്ക്‌ ഉണ്ടായിരിക്കണം. 36 കുട്ടികള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളു. ഇതിനുവിപരിതമായാണ്‌ പല സ്കൂളുകളിലും കുട്ടികളെ പഠിപ്പിക്കുന്നത്‌. 20 വിദ്യാര്‍ത്ഥികള്‍ക്ക്‌ ആനുപാതികമായി ആണ്‍-പെണ്‍ കുട്ടികള്‍ക്ക്‌ വെവ്വേറെ ബാത്ത്‌റൂം, ടോയ്ലറ്റ്‌ സൗകര്യങ്ങളും സിബിഎസ്‌ഇ നിര്‍ദ്ദേശിക്കുന്നു. എല്‍കെജിയും ഒന്നാം ക്ളാസിലും സംഭാവനകള്‍ വാങ്ങിക്കാന്‍ പാടില്ല. അംഗവൈകല്യമുള്ള കുട്ടികള്‍ ആണെങ്കില്‍ അവരെ ക്ളാസ്‌ മുറിയില്‍ എത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും മാനേജ്മെണ്റ്റ്‌ ചെയ്യേണ്ടതാണ്‌. ഈ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടാണ്‌ ഇന്ന്‌ മിക്ക സിബിഎസ്‌ഇ/ ഐസിഐസി സ്കൂളുകളും പ്രവര്‍ത്തിക്കുന്നത്‌. എന്‍ഒസി ലഭിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നിബന്ധനകള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതുകൊണ്ടാണ്‌ മാനേജുമെണ്റ്റുകള്‍ തോന്നിയതുപോലെ പ്രവര്‍ത്തിക്കുന്നതെന്ന്‌ ആക്ഷേപമുണ്ട്‌. സംഭാവനകള്‍ സ്വീകരിക്കുന്നതിനുവേണ്ടി സ്വകാര്യ മാനേജുമെണ്റ്റ്‌ സ്കൂളുകള്‍ അധികവും ചാരിറ്റബിള്‍ ട്രസ്റ്റ്‌ രൂപീകരിച്ച്‌ അതിണ്റ്റെ കീഴിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. എല്‍കെജിയിലും, ഒന്നാം ക്ളാസിലും പ്രവേശനം നേടുന്ന കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്ന്‌ സംസ്ഥാനത്തിണ്റ്റെ വിവിധ ഭാഗങ്ങളില്‍ അയ്യായിരം മുതല്‍ 1 ലക്ഷം വരെ ട്രസ്റ്റിണ്റ്റെ പേരില്‍ പണപ്പിരിവ്‌ നടത്തുന്നു. പണം ഈടാക്കാന്‍ റിസര്‍വ്‌ ബാങ്കിണ്റ്റെ അനുമതികൂടി വേണമെന്നിരിക്കെയാണ്‌ പല ഓമനപ്പേരുകള്‍ ചേര്‍ത്ത്‌ പണപ്പിരിവ്‌ നടത്തുന്നത്‌. ഇപ്പോള്‍ 40 ശതമാനം മുതല്‍ 125 ശതമാനം വരെ ഫീസ്‌ കുത്തനെ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്‌. അധ്യാപകര്‍ക്ക്‌ കേരള സര്‍ക്കാര്‍ നിശ്ചയിക്കുന്ന അതേ അടിസ്ഥാന ശമ്പളം നല്‍കണമെന്നാണ്‌ നിബന്ധന. എന്നാല്‍ രജിസ്റ്ററില്‍ അതേ തുക എഴുതി ചേര്‍ക്കുകയും നാമമാത്രമായ തുക മാത്രമാണ്‌ ശമ്പളമായി നല്‍കുന്നത്‌. ഇതിനെതിരെ ചോദ്യം ചെയ്താല്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്ന പേടികാരണം അധ്യാപകര്‍ പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ സ്വകാര്യ സ്കൂളുകളുടെ ലാഭവിഹിതം എന്നുപറയുന്നത്‌ ൨൬൦൦ കോടി രൂപയാണ്‌. അതുപോലെ തന്നെ സ്കൂള്‍ ബസ്സുകളില്‍ എല്‍കെജി മുതല്‍ ൬ വരെ ഒരു സീറ്റില്‍ രണ്ടുകുട്ടികള്‍ എന്നും ൬ മുതല്‍ ൧൨ ക്ളാസ്സുവരെ ഒരുസീറ്റ്‌ എന്നും നിഷ്കര്‍ഷിക്കപ്പെടുമ്പോള്‍ കുട്ടികളെ കുത്തി നിറച്ചാണ്‌ സ്കൂള്‍ ബസ്സുകള്‍ സര്‍വ്വീസ്‌ നടത്തുന്നത്‌. എന്‍ഒസി ലഭിച്ച സ്കൂളുകളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പരിശോധന നടത്തി നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന്‌ പരിശോധന നടത്തേണ്ടതാണ്‌. നിബന്ധനകള്‍ പാലിക്കാന്‍ വീഴ്ചവരുത്തിയിട്ടുണ്ടെങ്കില്‍ എന്‍ഒസി റദ്ദ്‌ ചെയ്യാന്‍ ശുപാര്‍ശ നടത്താന്‍ അധികാരമുണ്ടായിട്ടും അതിന്‌ തയ്യാറാകാത്തതാണ്‌ ഈ മേഖലയില്‍ ഇത്തരത്തിലുള്ള അരാജകത്വത്തിന്‌ ഹേതുവാകുന്നത്‌. ഇപ്പോള്‍ ഹൈക്കോടതി വധിയുടെ പേര്‌ പറഞ്ഞ്‌ അധ്യാപകര്‍ക്ക്‌ തുച്ഛമായ ശമ്പള വര്‍ദ്ധനവ്‌ വരുത്തിയാണ്‌ രക്ഷാകര്‍ത്താക്കളില്‍ നിന്നും ഫീസിനത്തില്‍ അഞ്ചിരട്ടിയോളം തുക പിരിച്ചെടുക്കുന്നത്‌. ഫീസ്‌ വര്‍ദ്ധിപ്പിക്കണമെങ്കില്‍ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥരോടും അധ്യാപക രക്ഷാകര്‍ത്ത സംഘടന പ്രതിനിധികളോടും ചര്‍ച്ച ചെയ്തു മാത്രമേ തീരുമാനം കൈക്കൊള്ളാന്‍ പാടുള്ളുവെന്ന്‌ സിബിഎസ്‌ഇ നിര്‍ദ്ദേശിക്കുമ്പോള്‍ അന്യായമായി ഫീസ്‌ വര്‍ദ്ധിപ്പിച്ചതിനെ കുറിച്ച്‌ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ മന്ത്രി തയ്യാറാകണമെന്ന്‌ ആള്‍ കേരള പാരണ്റ്റ്സ്‌ ടീച്ചേഴ്സ്‌ അസോസിയേഷന്‍ ഭാരവാഹികളായ സുധീര്‍.ജി കൊലാറ, സി.എല്‍.ഹമീദ്‌, നിസ്സാര്‍ ഫാത്തിമ, കെ.ടി.രവികുമാര്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

India

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

Kerala

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

India

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

പുതിയ വാര്‍ത്തകള്‍

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.