Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മോണ്‍സാന്റോക്കെതിരെ ലോകവ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2013, 10:40 pm IST
inWorld

വാഷിംഗ്ടണ്‍: ജനിതക ഭീമന്‍ മോണ്‍സാന്റോക്കെതിരായി ലോകമെങ്ങുമുള്ള പ്രതിഷേധത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ശനിയാഴ്ചയാണ്‌ ലോകമെങ്ങുമുള്ള പരിസ്ഥിതി-മനുഷ്യസ്നേഹികള്‍ ഒത്തുചേര്‍ന്ന്‌ ജനിതക രംഗത്തെ ബഹുരാഷ്‌ട്ര കുത്തകയായ ഭീമന്‍ മോണ്‍സാന്റോക്കെതിരെ പ്രതിഷേധം നടത്താന്‍ നിശ്ചയിച്ചത്‌. നിര്‍ജീവവും ശക്തികുറഞ്ഞതുമായ വിത്തുകള്‍ വികസിപ്പിച്ച്‌ ആഗോളവ്യാപകമായി ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിന്‌ നേരെ ഭരണകൂടങ്ങള്‍ കണ്ണടയ്‌ക്കുകയാണെന്ന്‌ പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.

ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നടന്ന പ്രതിഷേധങ്ങളില്‍ ആയിരങ്ങളാണ്‌ മോണ്‍സാന്റോക്കെതിരെ അണിനിരന്നത്‌. സ്വാന്‍സ്റ്റണ്‍ സ്ട്രീറ്റും അതിന്റെ കൈവഴിയായ ലാ ട്രോബ്‌ സ്ട്രീറ്റും പ്രതിഷേധക്കാരെക്കൊണ്ട്‌ നിറഞ്ഞുകവിഞ്ഞു. അതുപോലെ മെല്‍ബണ്‍, ബ്രിസ്ബെയ്ന്‍ നഗരങ്ങളിലും പടുകൂറ്റന്‍ പ്രതിഷേധ മാര്‍ച്ചുകളാണ്‌ അരങ്ങേറിയത്‌. പ്രതിഷേധം ചരിത്രസംഭവമായി മാറിയെന്നും ഭൂമീമാതാവിനായി ഒരുദിനം രൂപപ്പെട്ടിരിക്കുകയാണെന്നും കാല്ലി കോപ്‌ ബെല്‍ എന്ന പ്രതിഷേധക്കാരന്‍ ‘മാര്‍ച്ച്‌ എഗെയ്ന്‍സ്‌റ്‌റ്‌ മോണ്‍സാറ്റോ’ എന്ന ഫെയ്സ്‌ ബുക്ക്‌ പേജില്‍ കുറിച്ചു.

ന്യൂസിലാന്റില്‍ നൂറുകണക്കിന്‌ ജനങ്ങളാണ്‌ പ്രതിഷേധവുമായി രാജ്യത്തെമ്പാടും അണിനിരന്നത്‌. ജനിതകമാറ്റം വരുത്തിയ ഭക്ഷണം വേണ്ടെന്നായിരുന്നു അവരുടെ മുദ്രാവാക്യം. വെല്ലിംഗ്ടണിലെ നൂറൂകണക്കിന്‌ പ്രതിഷേധക്കാര്‍ ജനിതകമാറ്റം വരുത്തിയ ഭക്ഷണത്തിന്റെ ഉത്പാദകര്‍ക്ക്‌ ഈ ആവശ്യമുന്നയിച്ച്‌ സന്ദേശമയച്ചു. ജനിതകമാറ്റം വരുത്തിയ ഒരു ജീവിയെയും ന്യൂസിലാന്റിന്‌ വേണ്ടെന്ന്‌ വെല്ലിംഗ്ടണ്‍ പ്രതിഷേധത്തിന്റെ സംഘാടകനായ ക്ലെയര്‍ ബ്ലെക്ലി പറഞ്ഞു. ക്രൈസ്റ്റ്‌ ചര്‍ച്ച വാസികളും പ്രതിഷേധവുമായി തെരുവ്‌ കയ്യടക്കി. ഇടയ്‌ക്കുപെയ്ത കനത്ത മഴയ്‌ക്ക്‌ ഓക്ക്ലാന്റിലെ പ്രതിഷേധക്കാരുടെ ഉത്സാഹത്തെ അല്‍പ്പം പോലും കെടുത്താന്‍ സാധിച്ചില്ല.

മോണ്‍സാന്റോക്കെതിരായ പ്രതിഷേധം ആറ്‌ ഭൂഖണ്ഡങ്ങളിലെ 55 രാജ്യങ്ങളിലെ 400 നഗരങ്ങളിലാണ്‌ സംഘടിപ്പിച്ചത്‌. ലോകമെങ്ങുമുള്ള ഈ പ്രതിഷേധത്തില്‍ രണ്ട്‌ ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണ്‌ കരുതിയതെന്ന്‌ സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ നിക്ക്‌ ബെര്‍ണാബെ പറഞ്ഞു. രാഷ്‌ട്രീയക്കാരില്‍ സമ്മര്‍ദ്ദമുണ്ടാക്കാനാണ്‌ തങ്ങള്‍ ശ്രമിച്ചതെന്ന്‌ അദ്ദേഹം വ്യക്തമാക്കി. കാരണം ഇപ്പോള്‍ മോണ്‍സാന്റോ സര്‍ക്കാരുമായി ചേര്‍ന്ന്‌ ഓരോ കാര്യത്തിലും തങ്ങളുടെ മാര്‍ഗം കണ്ടെത്തുകയാണ്‌, ബെര്‍ണാബെ പറഞ്ഞു.

ജനിതക മാറ്റം വരുത്തിയ വിളകള്‍ ആരോഗ്യത്തിന്‌ ഹാനികരമാണെന്ന്‌ കോടതി കണ്ടെത്തിയാല്‍ പോലും നടപടി സ്വീകരിക്കാന്‍ കഴിയാത്ത നിയമത്തിന്റെ പരിമിതികളെക്കുറിച്ച്‌ പ്രതിഷേധത്തില്‍ പങ്കെടുത്ത അമേരിക്കന്‍ നിയമനിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടി. അതിനുള്ള മാര്‍ഗം കണ്ടെത്തണമെന്ന്‌ അവര്‍ ആവശ്യപ്പെട്ടു. ഈ മാസം അമേരിക്കന്‍ സുപ്രീംകോടതി മോണ്‍സാന്റോക്ക്‌ അനുകൂലമായി ഒരു കേസില്‍ വിധി പുറപ്പെടുവിച്ചിരുന്നു. ഒരു പ്രാവശ്യത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പറ്റാത്ത പേറ്റന്റെടുത്തിരിക്കുന്ന വിത്തുകള്‍ കര്‍ഷകര്‍ ഉപയോഗിക്കാത്തതിന്‌ എതിരെയാണ്‌ മോണ്‍സാന്റോ കോടതിയെ സമീപിച്ച്‌ അനുകൂല വിധി സമ്പാദിച്ചത്‌. എല്ലാവര്‍ഷവും ഈ ജനിതക ഭീമനില്‍ നിന്നും പുതിയ വിത്തുകള്‍ വാങ്ങണമെന്നായിരുന്നു വിധി.

ചില പ്രാദേശിക സംഘടനകള്‍ തങ്ങള്‍ക്കെതിരെ ചില പ്രതിഷേധങ്ങളുയര്‍ത്തുന്നതായും എന്നാല്‍ ആരാണ്‌ ഇതിന്റെ പുറകിലെന്നും ആരൊക്കെ പങ്കെടുക്കുന്നുണ്ടെന്നും അറിയില്ലെന്ന്‌ മോണ്‍സാന്റോ വക്താവ്‌ ടോം ഹെല്‍സ്ച്ചര്‍ പറഞ്ഞു. പ്രാഥമികമായി മോണ്‍സാന്റോ വിത്ത്‌ കമ്പനിയാണ്‌. കൂടാതെ കമ്പനി വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കളനാശിനികളും ഉത്പാദിപ്പിക്കുന്നുണ്ട്‌. എല്ലാവര്‍ക്കും തങ്ങളുടെ കാഴ്ചപ്പാട്‌ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്‌. കൃഷി മെച്ചപ്പെടുത്താനാണ്‌ കമ്പനിയുടെ ശ്രമമെന്ന്‌ ഉറച്ചു വിശ്വസിക്കുന്നു.
കര്‍ഷകര്‍ക്ക്‌ തങ്ങളുടെ ഭൂമിയിലെ പ്രകൃതി വിഭവങ്ങള്‍ അതായത്‌ ജലവും ഊര്‍ജവും സംരക്ഷിച്ച്‌ കൃഷി മെച്ചപ്പെടുത്താന്‍ സഹായിക്കലാണ്‌ കമ്പനി ചെയ്യുന്നതെന്നും ടോം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

India

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.