കോട്ടയം: മെഡിക്കല്‍ കേളേജിലെ രക്തബാങ്കിലെ ശീതികാരണസംവിധാനം തകരാറിലായത്തോടെ രക്തദാനത്തിന് എത്തുന്നവര്‍ രക്തംനല്‍ക്കാന്‍ കഴിയാതെമടങ്ങി പോകുന്നു. പ്രതിദിനം 80-ലധികം ആളുകള്‍ ഇവിടെ രക്തംദാനം നല്‍കുന്നുണ്ട്.ശീതികാരണ സംവിധാനം തകരാറില്‍ ആയതോടെ രോഗികള്‍ രക്തത്തിനും പരിശോധനക്കും സ്വകാര്യലാബുകളെ ആശ്രക്കേണ്ടിവരുന്നു. ഇത് രോഗികള്‍ക്ക് ബുദ്ധിമുട്ടും പണനഷ്ടവും ഉണ്ടാകുന്നു. ശീതികാരണസംവിധാനത്തിന്റെ തകരാറ് ഉടന്‍ പരിഹരിക്കാണമെന്ന് രോഗികള്‍ ആവശ്യപ്പെടുന്നു.
















