കോട്ടയം: പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് പാത്രിയാര്‍ക്കല്‍ പള്ളിയില്‍ പെരുന്നാളിന് കൊടിയേറി. ഫാ. കുറിയാക്കോസ് പ്ലാംപറമ്പിലും ഫാ.ഗീവറുഗീസ് തേക്കാനത്തും കൊടിയേറ്റിന് കാര്‍മ്മികത്വം വഹിച്ചു. ഇന്നലെ രാവിലെ 11.30നാണ് കൊടിയേറ്റ് നടന്നത്. ഇന്ന് രാവിലെ 7ന് പ്രഭാത പ്രാര്‍ത്ഥന, 7.30ന് കുര്‍ബ്ബാന, വൈകിട്ട് 5.15ന് സന്ധ്യാപ്രാര്‍ത്ഥന എന്നിവ നടക്കും.
















