കോട്ടയം: ആദിത്യപുരം സൂര്യദേവ ക്ഷേത്രത്തില്‍ കാവടി മഹോത്സവം 12ന്. കാവടി മഹോത്സവത്തിന്റെ ഭാഗമായി നടത്തിവരുന്ന സുകൃതഹോമം മെയ്എട്ട് മുതല്‍ 12 വരെ മഹാസുകൃതഹോമത്തോടെ നടക്കും. എട്ടിന് രാവിലെ 6.30 മുതല്‍ 11 വരെ സുകൃതഹോമം. മെയ് 10ന് വൈകുന്നേരം 7.30ന് കഥകളി നളചരിതം. മെയ് 11ന് വൈകുന്നേരം 7.30 മുതല്‍ സംഗീത സദസ്സ്. മെയ് 12ന് രാവിലൈ 8.30ന് സുകൃതഹോമംദര്‍ശനം. 11.30ന് കാവടി അഭിഷേകം എന്നിവ നടക്കും.
















