Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സുനാമി കോളനിയില്‍ ദുരിത ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2013, 10:35 pm IST
inKasargod

കാസര്‍കോട്‌: നെല്ലിക്കുന്ന്‌ ബീരന്ത്‌ വയല്‍ സുനാമി കോളനിയിലെ ദുരിതജീവിതത്തിനുനേരെ അധികൃതര്‍ കണ്ണടയ്‌ക്കുന്നു. വേനല്‍ കടുത്തതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലാണ്‌ അമ്പതോളം കുടുംബങ്ങള്‍. കോളനിയില്‍ പണി കഴിപ്പിച്ച രണ്ട്‌ കിണറുകളില്‍ വെള്ളം വറ്റിത്തുടങ്ങി. ഇപ്പോള്‍ മലിനജലമാണ്‌ ഇവിടെ നിന്നും ലഭിക്കുന്നത്‌. നിരവധി തവണ ഇതുസംബന്ധിച്ച്‌ കലക്ടര്‍ക്കും എംഎല്‍എക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ലെന്ന്‌ കോളനിവാസികള്‍ പരാതിപ്പെടുന്നു. സുനാമി കോളനിയിലെ ദുരവസ്ഥ നേരത്തെ തന്നെ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നെങ്കിലും ഫലമുണ്ടായിട്ടില്ല. വീടുകളില്‍ നിന്നുള്ള മലിന ജലം ഒഴുകി പോകുന്നത്‌ പൊതു സ്ഥലത്തേക്കാണ്‌. കോളനിയുടെ മധ്യത്തിലായുള്ള ഡ്രൈനേജിലൂടെ ഒഴുകുന്ന മലിന ജലം സമീപത്തെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിന്‌ സമീപം കെട്ടികിടക്കുകയാണ്‌. നേരത്തെ ഇവിടങ്ങളില്‍ നിരവധിപേര്‍ക്ക്‌ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. നിരവധി തവണ ഈ വിഷയം നഗരസഭാ അധികാരികളോട്‌ പരാതി പറഞ്ഞെങ്കിലും യതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ്‌ കോളനിവാസികള്‍ പറയുന്നത്‌. മഴക്കാലത്തിനു മുന്‍പ്‌ ഡ്രൈനേജ്‌ സംവിധാനത്തിലെ അപാകതകള്‍ പരിഹരിച്ചില്ലെങ്കില്‍ പകര്‍ച്ച വ്യാധികള്‍ പിടിമുറുക്കുമെന്നും കോളനിക്കാര്‍ ഭയപ്പെടുന്നു. ൨൦൧൧ ജനുവരി ൧൪ നാണ്‌ സുനാമി പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തി ഇവിടെ ഫ്ളാറ്റ്‌ മോഡലില്‍ ൧൦൧ വീടുകള്‍ പൂര്‍ത്തീകരിച്ച്‌ താക്കോല്‍ ദാനം നടത്തിയത്‌. സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിണ്റ്റെ കാസര്‍കോട്‌ ഡിവിഷനായിരുന്നു നിര്‍മ്മാണ ചുമതല. ഈ പാര്‍പ്പിട പദ്ധതി നടപ്പിലാക്കുന്നതിന്‌ സ്വകാര്യ വ്യക്തികളില്‍ നിന്ന്‌ ൧.൭൩ ഏക്കര്‍ സ്ഥലം റവന്യൂ വകുപ്പ്‌ ൪൪.൬൯ ലക്ഷം രൂപയ്‌ക്ക്‌ അക്വയര്‍ ചെയ്താണ്‌ ഭൂമി കണ്ടെത്തിയത്‌. ഫ്ളാറ്റ്‌ മോഡലില്‍ ൩൫൦ ചതുരശ്ര അടി വിസ്തീര്‍ണ്ണത്തോടെ നിര്‍മ്മിച്ച ഓരോ വീട്ടിനും രണ്ട്‌ കിടപ്പുമുറി, അടുക്കള, ഹാള്‍, കുളിമുറി എന്നീ സൗകര്യങ്ങളും ഒരുക്കിയിരുന്നു. എന്നാല്‍ ഇതില്‍ കുളിമുറി, അടുക്കള എന്നിവിടങ്ങളില്‍ ജലശ്വേചനത്തിന്‌ ഏര്‍പ്പെടുത്തിയ പൈപ്പ്‌ ലൈന്‍ മിക്ക വീടുകളിലും ജോയിണ്റ്റ്‌ വേര്‍പ്പെട്ടും പൊട്ടിപൊളിഞ്ഞും കിടക്കുകയാണ്‌. ഗുണമേന്‍മ കുറഞ്ഞ പൈപ്പാണ്‌ ഉപയോഗിച്ചിരിക്കുന്നതെന്നാണ്‌ ഇവരുടെ പരാതി. പദ്ധതിയില്‍ ആവശ്യമായ റോഡുകളും ശുദ്ധജലം, വൈദ്യുതി, ശുചിത്വ സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ വ്യവസ്ഥയുണ്ട്‌. എന്നാല്‍ റോഡ്‌ നിര്‍മ്മാണം ഇതുവരെയും പൂര്‍ത്തിയാക്കിയിട്ടില്ല. രണ്ട്‌ നിരയുള്ള വീടുകളുടെ മധ്യത്തിലൂടെ കടന്നു പോകുന്ന റോഡ്‌ രണ്ടു വര്‍ഷമായിട്ടും ടാര്‍ ചെയ്തിട്ടില്ല. മെറ്റലുകള്‍ ഇളകി ഇപ്പോള്‍ ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്‌. റോഡ്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടത്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണെന്നാണ്‌ ഭവന നിര്‍മ്മാണ ബോര്‍ഡിണ്റ്റെ വാദം. ശുചിത്വ സൗകര്യങ്ങളുടേയും ശുദ്ധജലത്തിണ്റ്റേയും അവസ്ഥല മറിച്ചല്ല. സ്ഥലവില ഉള്‍പ്പടെ ഒരു വീടിണ്റ്റെ ചിലവ്‌ ൪,൧൫,൫൦൦ രൂപയാണ്‌ ചിലവഴിച്ചത്്‌. അടിസ്ഥാന സൗകര്യമൊരുക്കാത്തതിനാല്‍ ബീരന്ത്‌ വയല്‍ പാര്‍പ്പിട സമുച്ഛയത്തില്‍ ൫൦ ഓളം വീടുകള്‍ ഒഴിഞ്ഞ്‌ കിടക്കുകയാണ്‌. അതേസമയം വീടുകള്‍ നല്‍കിയെന്നല്ലാതെ ഇവര്‍ക്കുള്ള അവകാശ രേഖകള്‍ നല്‍കാന്‍ ഇതുവരെ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. അതുകൊണ്ടു പലര്‍ക്കും റേഷന്‍ കാര്‍ഡ്‌ ഇല്ല. വീടുകളുടെ ഉടമസ്ഥ സര്‍ട്ടിഫിക്കറ്റ്‌ ഇവരുടെ പേരിലാക്കി എന്നതുമാത്രമാണ്‌ നടപടിയുണ്ടായത്‌. അതുകൊണ്ട്‌ കറണ്റ്റ്‌ ബില്ല്‌ മാത്രമാണ്‌ ഇവരുടെ പേരില്‍ ലഭിക്കുന്നത്‌. സൗകര്യങ്ങളൊരുക്കുന്നതിണ്റ്റെ ഭാഗമായി ബയോഗ്യാസ്‌ മിനിപ്ളാണ്റ്റ്‌ സ്ഥാപിക്കുമെന്നും തീരദേശ പ്രശ്നങ്ങളില്‍ പരിഹാരം കാണുന്നതിന്‌ നിയോഗിക്കപ്പെട്ട നിയമസഭാ സമിതി സന്ദര്‍ശനം നടത്തി അറിയിച്ചതാണ്‌. ശുചിത്വമിഷനുമായി സഹകരിച്ച്‌ ബയാഗ്യാസ്‌ മിനി പ്ളാണ്റ്റ്‌ നടപ്പാക്കാവുന്നതാണെന്ന്‌ സമിതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതും നടപ്പിലായില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

Kerala

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

Kerala

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

Kerala

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

പുതിയ വാര്‍ത്തകള്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.