ഇസ് ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചിയില്‍ സ്‌ഫോടന പരമ്പര. സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു. മുഖ്താഹിത ഖ്വാമി മൂവ്‌മെന്റിന്റെ തെരഞ്ഞെടുപ്പ് ഓഫിസിനു സമീപമാണു സ്‌ഫോടനം ഉണ്ടായത്.
20 മിനിറ്റിനുള്ളില്‍ രണ്ട് സ്‌ഫോടനങ്ങളാണ് മുതാഹിദ ഖൗമി നിക്കത്തിന്റെ ഓഫീസിനു മുന്നില്‍ നടന്നത്. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്ക് പറ്റിയതായിട്ടുമാണ് സൂചന.
പരിക്കേറ്റവരെ വിവിധ ആശുപത്രികള്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സിന്ദ് പ്രവിശ്യയിലെ ആരോഗ്യ വകുപ്പ് സെക്രട്ടറി സുരേഷ് കുമാര്‍ പറഞ്ഞു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം തെഹ് രിക്ഇതാലിബാന്‍ ഏറ്റെടുത്തു.
മേയ് 11 തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു പാക്കിസ്ഥാനില്‍ സ്‌ഫോടനങ്ങള്‍ തുടരുന്നത്.
















