Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തൃക്കളത്തൂര്‍ മന്ത്രമുഖരിതം; ത്രിവേദ ലക്ഷാര്‍ച്ചനക്ക്‌ തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2013, 12:08 am IST
in Ernakulam

പെരുമ്പാവൂര്‍: മൂന്ന്‌ തലമുറകളിലേക്കുള്ള ഊര്‍ജപ്രവാഹത്തിന്‌ തൃക്കളത്തൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ തുടക്കമായി. ഇനിയുള്ള 20 നാളുകള്‍ ഈ ദേശം ഋഗ്‌-യജുര്‍-സാമവേദ മന്ത്രധ്വനികളാല്‍ മുഖരിതമാകും. കേരള ചരിത്രത്തില്‍ ഇടം നേടാവുന്ന ത്രിവേദ ലക്ഷാര്‍ച്ചന ഭക്തര്‍ക്ക്‌ അറിവും ആനന്ദവും അനുഭൂതിയുമാണ്‌. ലക്ഷാര്‍ച്ചനക്കുള്ള ആചാര്യന്മാരെ സ്വീകരിക്കലും ഉദ്ഘാടനവും ബുധനാഴ്ച നടന്നു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തപ്പെട്ട അതിരാത്രം, സോമയാഗം, അഗ്നിയാദാനം എന്നിവയുടെ യജമാനസ്ഥാനം അവരോധിക്കപ്പെട്ട അഗ്നിഹോത്രികളെ ശ്രീരാമസന്നിധിയില്‍ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ചു.

അഗ്നിഹോത്രികളായ കാവപ്ര ശങ്കരനാരായണന്‍ അക്കിത്തിരിപ്പാട്‌, നടുവം നാരായണന്‍ അക്കിത്തിരിപ്പാട്‌, പുത്തില്ലത്ത്‌ രാമാനുജന്‍ അക്കിത്തിരിപ്പാട്‌, കൈമുക്ക്‌ രാമന്‍ അക്കിത്തിരിപ്പാട്‌, ചെറുമുക്ക്‌ വല്ലഭന്‍ അക്കിത്തിരിപ്പാട്‌, പവനൂര്‍ പരമേശ്വരന്‍ സോമയാജിപ്പാട്‌, കാമ്പ്രം വാസുദേവന്‍ അടിതിരിപ്പാട്‌ തുടങ്ങിയവരാണ്‌ യജ്ഞാചാര്യന്മാരായി എത്തിച്ചേര്‍ന്നത്‌. പെരുമ്പാവൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍നിന്നും അനേകം വാഹനങ്ങളുടെ അകമ്പടിയോടെ തൃക്കളത്തൂര്‍ പള്ളിമറ്റത്ത്‌ കാവില്‍ ദര്‍ശനം നടത്തിയശേഷം ശ്രീരാമസന്നിധിയിലെത്തിയ ആചാര്യന്മാരെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മേല്‍ശാന്തി വാരണംകോട്ട്‌ ശങ്കരന്‍പോറ്റി പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ചു.

തുടര്‍ന്ന്‌ നടന്ന പൊതുസമ്മേളനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരീലക്ഷ്മീഭായി തമ്പുരാട്ടി നിലവിളക്ക്‌ കൊളുത്തി ഉദ്ഘാടനം ചെയ്തു. കാലത്തിന്റെ കുത്തൊഴുക്കില്‍ മറ്റ്‌ സംസ്ക്കാരങ്ങള്‍ നശിച്ച്‌ നാമവശേഷമായപ്പോള്‍ ഇന്നും തിളങ്ങി നില്‍ക്കുന്നത്‌ ഭാരത സംസ്കാരം മാത്രമാണെന്ന്‌ അശ്വതിതിരുനാള്‍ ഗൗരിലക്ഷ്മിഭായ്‌ പറഞ്ഞു. ചരിത്രത്തിലിടം നേടിയ ഈജിപ്ത്‌, മെസൊപ്പൊട്ടോമിയ അടക്കമുള്ളവയില്‍ 7 സംസ്ക്കാരങ്ങളും നശിച്ച്‌ പുതിയവ സ്വീകരിച്ചു. എന്നാല്‍ വേദ സംസ്ക്കാരങ്ങളുടെ നന്മയിലൂടെ നീങ്ങുന്ന ഭാരത സംസ്ക്കാരം ഇന്നും നിലനില്‍ക്കുന്നുവെന്നും തമ്പുരാട്ടി ഓര്‍മ്മിപ്പിച്ചു. ശബരിമല മുന്‍ മേല്‍ശാന്തി ആത്രശ്ശേരി രാമന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കുന്നത്തുനാട്‌ എംഎല്‍എ വി.പി.സജീന്ദ്രന്‍, ക്ഷേത്രം രക്ഷാധികാരി അഗ്നിശര്‍മ്മന്‍ നമ്പൂതിരി, ഡി.ശ്രീമാന്‍ നമ്പൂതിരി, സേവാസമിതി പ്രസിഡന്റ്‌ എന്‍.വാസുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ത്രിവേദ ലക്ഷാര്‍ച്ചനയുടെ മന്ത്രാലേഖനം ചെയ്ത ബലൂണുകള്‍ ചലച്ചിത്രതാരം കലാഭവന്‍ മണി വാനിലേക്കുയര്‍ത്തിവിട്ടപ്പോള്‍ ക്ഷേത്രപരിസരം രാമനാമ മന്ത്രങ്ങളാല്‍ മുഴങ്ങി. ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്റെ സന്ദേശം യോഗത്തില്‍ വായിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ
Football

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

Kerala

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

Football

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

പുതിയ വാര്‍ത്തകള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

പ്രമേഹവും കൊളസ്ട്രോളും എന്തിന് ക്യാൻസർ വരെ നിയന്ത്രിക്കും എന്നും രാവിലെ ഇത് കഴിച്ചാൽ

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.