കിടങ്ങൂര്‍: കേരള ക്ഷേത്രസംരക്ഷണസമിതി ജില്ലാ വാര്‍ഷിക സമ്മേളനവും വിവേകാന്ദ സാര്‍ദ്ധശതി ആഘോഷവും കിടങ്ങൂര്‍ മാന്താടിയിലുള്ള എന്‍എസ്എസ് എയിഡഡ് യുപി സ്കൂളില്‍ ഇന്ന് നടന്നു.
രാവിലെ 5മുതല്‍ ഗണപതിഹോമം, നാമജപഘോഷയാത്ര, ധ്വജാരോഹണം എന്നിവ നടന്നു. മേഖലാ സെക്രട്ടറി കെ.കെ.ഓമനക്കുട്ടന് പതാക ഉയര്‍ത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വി.കെ.ശേഖര്‍ വൈക്കത്തുശേരില്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഡോ.പി.വി.വിശ്വനാഥന് നമ്പൂതിരി പ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ പി.പി.രഘുനാഥന് നായര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എന്‍.ഗോപാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
വിവേകാന്ദ സാര്‍ദ്ധശതി സമ്മേളനത്തില്‍ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് സി.പി.ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ടോണി മാത്യു വെണ്ണിക്കുളം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ.മുരളീധരന് സ്വാഗതം പറഞ്ഞു.
മാതൃസമ്മേളനം മാതൃസമിതി ജില്ലാ പ്രസിഡന്റ് ശാന്താ എസ്.പിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശാന്ത എസ്.പണിക്കര്‍ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി രമണി പി.നായര്‍ സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ.എന്‍.സുദര്ശനന് റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ജില്ലാ രക്ഷാധികാരി പി.എന്‍.എസ്.നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ്.എസ്.പണിക്കര്‍, ജില്ലാ കമ്മറ്റിയംഗം പി.കെ.അനീഷ് എന്നിവര്‍ സംസാരിച്ചു. സംഘടനാ സെക്രട്ടറി എന്‍.കെ.വിനോദ് അനുഗ്രഹപ്രഭാഷണം നടത്തി. സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ സമിതി രൂപീകരണവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: