Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ന്യൂനപക്ഷ പ്രീണനം: പട്ടികജാതി, വര്‍ഗ്ഗ പ്രൊമോട്ടര്‍മാര്‍ Rs 4000, ന്യൂനപക്ഷ പ്രൊമോട്ടര്‍മാര്‍ Rs 7500 + ലാപ്പ്ടോപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2013, 10:59 pm IST
inKasargod

കാസര്‍കോട്‌: പട്ടികജാതി, വര്‍ഗ്ഗ പ്രൊമോട്ടര്‍മാരെ അവഗണിച്ച്‌ ന്യൂനപക്ഷ പ്രൊമോട്ടര്‍മാര്‍ക്ക്‌ ആനുകൂല്യം വാരിക്കോരി നല്‍കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നു. വികസനത്തിണ്റ്റെ പിന്നാമ്പുറങ്ങളില്‍ തള്ളപ്പെട്ട ആദിവാസി കോളനികളിലെ ദുരിത ജീവിതങ്ങള്‍ക്കുനേരെ കണ്ണടച്ചാണ്‌ ന്യൂനപക്ഷ പ്രീണനനയവുമായി സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്‌. സംസ്ഥാനത്ത്‌ പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍മാര്‍ക്കും ന്യൂനപക്ഷ പ്രൊമോട്ടര്‍മാര്‍ക്കും നല്‍കുന്ന ഓണറേറിയത്തിലാണ്‌ സര്‍ക്കാര്‍ വിവേചനം പ്രത്യക്ഷമായിട്ടുള്ളത്‌. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക്‌ മാസത്തില്‍ നാലായിരം രൂപയാണ്‌ ഓണറേറിയം. എന്നാല്‍ അടുത്തിടെ മാത്രം നിയമിച്ച ന്യൂനപക്ഷ പ്രൊമോട്ടര്‍മാര്‍ക്ക്‌ 7500 രൂപയാണ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. കൂടാതെ ഓരോ പ്രൊമോട്ടര്‍മാര്‍ക്കും ലാപ്പ്ടോപ്പും മൊബൈല്‍ഫോണും സൗജന്യമായി നല്‍കുമെന്നും പ്രഖ്യാപനമുണ്ട്‌. ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന പട്ടികജാതി,വര്‍ഗ്ഗ പ്രൊമോട്ടര്‍മാരുടെ വര്‍ഷങ്ങളായുള്ള മുറവിളി അവഗണിക്കുന്ന ഭരണകൂടമാണ്‌ വോട്ട്ബാങ്ക്‌ ലക്ഷ്യം വെച്ച്‌ ന്യൂനപക്ഷ പ്രൊമോട്ടര്‍മാര്‍ക്ക്‌ ആനൂകൂല്യം വാരിക്കോരി നല്‍കുന്നത്‌. പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ പ്രൊമോട്ടര്‍മാര്‍ക്ക്‌ കഴിഞ്ഞ രണ്ട്‌ മാസമായി കൃത്യമായ ശമ്പളം ലഭിച്ചിട്ടുമില്ല. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ൨൦ വര്‍ഷത്തോളമായി പ്രൊമോട്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കോളനികളില്‍ ലഭ്യമാക്കുക, സാമൂഹികവും വികസനപരവുമായ പ്രശ്നങ്ങള്‍ സര്‍ക്കാറിണ്റ്റെ ശ്രദ്ധയില്‍പ്പെടുത്തുക, സര്‍ക്കാര്‍ പദ്ധതികള്‍ കോളനികളില്‍ നടപ്പിലാക്കുക തുടങ്ങിയവയാണ്‌ പ്രൊമോട്ടര്‍മാരുടെ പ്രധാന ചുമതലകള്‍. വീട്‌ വെയ്‌ക്കുന്നതിനും വിവാഹത്തിനും വിദ്യാഭ്യാസത്തിനുമുള്ള ആനുകൂല്യങ്ങള്‍ക്ക്‌ കോളനികളിലുള്ളവര്‍ ആശ്രയിക്കുന്നതും പ്രൊമോട്ടര്‍മാരെ തന്നെ. കോര്‍പ്പറേഷനുകളില്‍ അഞ്ച്‌, നഗരസഭകളില്‍ മൂന്ന്‌, പഞ്ചായത്തുകളില്‍ ഒന്ന്‌ എന്നിങ്ങനെയാണ്‌ പ്രൊമോട്ടര്‍മാരെ നിയമിക്കുന്നത്‌. സംസ്ഥാനത്ത്‌ പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍മാരായി രണ്ടായിരത്തിലധികം പേരുണ്ടെന്നാണ്‌ കണക്ക്‌. നേരത്തെ 2500 രൂപ ലഭിച്ചിരുന്ന ഇവര്‍ക്ക്‌ നിരന്തര ആവശ്യത്തെതുടര്‍ന്ന്‌ എട്ട്മാസം മുമ്പ്‌ മാത്രമാണ്‌  4000 രൂപ നല്‍കാന്‍ തുടങ്ങിയത്‌. യാത്രച്ചെലവുകള്‍ പോലും ഇവര്‍ക്ക്‌ ലഭിക്കുന്നില്ല. തുച്ഛമായ തുകകൊണ്ട്‌ ജീവിതം മുന്നോട്ട്‌ നീക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്‌ പ്രൊമോട്ടര്‍മാര്‍. “സര്‍ക്കാറില്‍ നിന്നും കിട്ടുന്ന തുക ജോലി ആവശ്യങ്ങള്‍ക്കുതന്നെ തികയുന്നില്ല. അവധിദിവസങ്ങളില്‍ കൂലിപ്പണിയെടുത്തും രാത്രിയില്‍ പെയിണ്റ്റിംഗ്‌ ജോലി ചെയ്തുമാണ്‌ വരുമാനം കണ്ടെത്തുന്നത്‌.” ചെങ്കള പഞ്ചായത്തിലെ പട്ടികജാതി പ്രൊമോട്ടര്‍ രമേശ.പി.വി. പറയുന്നു. സാമൂഹ്യസേവനമെന്ന നിലയ്‌ക്കാണ്‌ ഇവര്‍ ഇപ്പോള്‍ ജോലി മുന്നോട്ട്‌ കൊണ്ടുപോകുന്നത്‌. പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ പ്രൊമോട്ടര്‍മാര്‍ക്ക്‌ ശമ്പളം മുടങ്ങുന്നതും ഇപ്പോള്‍ പതിവാണ്‌. കഴിഞ്ഞമാസം ആയിരംരൂപമാത്രമാണ്‌ ലഭിച്ചത്‌. അതിനുമുമ്പ്‌ മൂവായിരവും. നേരത്തെ രണ്ട്‌ മാസം ശമ്പളം മുടങ്ങിയിരുന്നതായും ബേഡഡുക്ക പഞ്ചായത്തിലെ പ്രൊമോട്ടര്‍ ഗോപാലന്‍ പറയുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ പ്രൊമോട്ടര്‍മാരെ നിയമിക്കാന്‍ അടുത്തിടെയാണ്‌ സര്‍ക്കാര്‍ തീരുമാനമെടുത്തത്‌. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ചിട്ടുള്ള സേവനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുകയാണ്‌ ഉദ്ദേശ്യം.പ്രൊമോട്ടര്‍ക്ക്‌ 7500 രൂപയും ലാപ്പ്ടോപ്പും മൊബൈല്‍ഫോണും നല്‍കുമെന്ന്‌ പ്രഖ്യാപനം. ന്യൂനപക്ഷ പ്രൊമോട്ടര്‍മാരെക്കാള്‍ പ്രവര്‍ത്തനമേഖല ഏറെയുള്ളത്‌ പട്ടികജാതി, വര്‍ഗ്ഗ പ്രൊമോട്ടര്‍മാര്‍ക്കാണെന്ന വസ്തുത മറന്നാണ്‌ സര്‍ക്കാറിണ്റ്റെ പ്രഖ്യാപനം.കഴിഞ്ഞ മാര്‍ച്ചില്‍ കരാര്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന്‌ എസ്സി/എസ്ടി പ്രൊമോട്ടര്‍മാരെ പിരിച്ചുവിട്ടിരുന്നു. ഇവരെ വീണ്ടും നിയമിക്കുന്നതിനോ യോഗ്യരായവരെ കണ്ടെത്തുന്നതിനോ ഇതുവരെ പ്രാരംഭ നടപടികള്‍ പോലും കൈക്കൊണ്ടില്ല. പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളില്‍ പ്രൊമോട്ടര്‍മാരില്ലാത്ത അവസ്ഥയിലാണിപ്പോള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഭൂമിയിലായാലും, ആകാശത്തായാലും, പാതാളത്തിലായാലും ഇത് ചെയ്തവർ തീരണം ‘ അന്ന് മോദി പറഞ്ഞ വാക്കുകൾ : പിന്നാലെ പാകിസ്ഥാനെ ചുഴറ്റിയടിച്ച മിന്നലാക്രമണം

Kerala

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

India

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജെന്‍സീയെ ചേര്‍ത്തുപിടിച്ച് മോദി..ഒരു കോടി ജെന്‍സീക്ക് എഐ പരിശീലനം, ഫ്രീ എന്‍ട്രന്‍സ് കോച്ചിംഗ്

Kerala

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

Kerala

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ വന്ദേമാതരത്തെ ബഹുമാനിക്കുന്നവരാണ് ; 2029 ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും , എഴുതിവച്ചോളൂവെന്ന് കെ സി വേണുഗോപാൽ

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

കോക്രോച്ച് ജനതാ പാർട്ടി അംഗം ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ വീടിന് നേരെ ആക്രമണം : പിതാവിനെ തല്ലിക്കൊന്നു ; 8 പേർ അറസ്റ്റിൽ

ചിങ്ങ മാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട തുറന്നു

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചരിത്രം ആരോടും ക്ഷമിക്കില്ല ; വന്ദേമാതരം തടയാൻ ശ്രമിച്ച സോണിയ മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി സുമിത്രോ ചാറ്റർജി

ചരിത്രകാരനായ ഡോ. എം.ജി. ശശിഭൂഷണ്‍ (ഇടത്ത്) തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസ് (നടുവില്‍) ടിപ്പു സുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താനെ ഓടിച്ചത് വെള്ളപ്പൊക്കമല്ല, രാജാ കേശവാദിന്റെ സൈന്യം ടിപ്പുവിനെ ഓടിക്കുകയായിരുന്നു, ശ്രീരംഗപട്ടണം വരെ ഓടിച്ചു:ശശിഭൂഷണ്‍

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.