Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കളക്ടര്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും കൂടുതല്‍ അധികാരം: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2013, 12:01 am IST
in Ernakulam

കൊച്ചി: കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്‌ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ജില്ല കളക്ടര്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ അധികാരം നല്‍കിയതായി മന്ത്രി കെ. ബാബു അറിയിച്ചു. 20 ലക്ഷം രൂപ വരെയുള്ള പദ്ധതികള്‍ക്ക്‌ ഭരണാനുമതി നല്‍കാന്‍ ജില്ല കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. ഗ്രാമപഞ്ചായത്തുകള്‍ക്ക്‌ അഞ്ച്‌ ലക്ഷം രൂപ വരെയുള്ള പദ്ധതികളും നഗരസഭകള്‍ക്ക്‌ പത്ത്‌ ലക്ഷം രൂപ വരെയുള്ള പദ്ധതികളും കോര്‍പ്പറേഷനുകള്‍ക്ക്‌ 25 ലക്ഷം രൂപ വരെയുള്ള പദ്ധതികളും ഭരണസമിതിയുടെ അംഗീകാരത്തിന്‌ വിധേയമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന്‌ മന്ത്രി പറഞ്ഞു.

വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്‌ മുഖ്യമന്ത്രി 22ന്‌ ജില്ല സന്ദര്‍ശിക്കുന്നതിന്‌ മുന്നോടിയായി വിളിച്ചു ചേര്‍ത്ത തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ളക്ഷാമത്തിന്‌ അടിയന്തിര പരിഹാരം കാണാന്‍ ഹ്രസ്വകാലാടിസ്ഥാനത്തിലുള്ളതും പ്രായോഗികവുമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ടാങ്കറിലെ കുടിവെള്ള വിതരണം, പൈപ്പ്ലൈന്‍ നീട്ടല്‍, ജലവിതരണത്തിന്റെ പുനഃക്രമീകരണം എന്നിവ നടപ്പാക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പ്രായോഗികവശം പരിഗണിച്ച്‌ ഉടനെ നടപ്പാക്കണം. ജില്ലയില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്‌ 3.41 കോടി രൂപയാണ്‌ ഇതുവരെ സര്‍ക്കാര്‍ അനുവദിച്ചത്‌. ഈ തുക ഉപയോഗിച്ച്‌ നടപ്പാക്കുന്നതിന്‌ ഭരണാനുമതി നേടിയ പദ്ധതികള്‍ ഉടനെ പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.

വിവിധ സ്ഥലങ്ങളില്‍ കുടിവെള്ള പമ്പിങ്ങിന്റെ ഷിഫ്റ്റ്‌ വര്‍ധിപ്പിക്കണമെന്ന ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാരുടെ ആവശ്യം മന്ത്രി അംഗീകരിച്ചു. മെയ്‌ 31 വരെ രണ്ട്‌ ഷിഫ്റ്റില്‍ വെള്ളം പമ്പു ചെയ്യും. പമ്പ്‌ ഓപ്പറേറ്ററെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അധികച്ചെലവ്‌ ജില്ല ഭരണകൂടം വഹിക്കും. നഗരസഭകളില്‍ ടാങ്കറുകളില്‍ കുടിവെള്ള വിതരണത്തിന്‌ ഫണ്ട്‌ അനുവദിക്കണമെന്ന നിര്‍ദേശം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും. ഒന്നിലേറെ പഞ്ചായത്തുകള്‍ക്കായി നടപ്പാക്കിയിട്ടുള്ള കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പഞ്ചായത്ത്‌ പ്രസിഡന്റുമാരും വാട്ടര്‍ അതോറിറ്റി, ജലസേചന വകുപ്പ്‌ ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

കുടിവെള്ള, ജലസേചന പദ്ധതികളുടെ പ്രവര്‍ത്തനത്തില്‍ അനാവശ്യമായ ഇടപെടല്‍ അനുവദിക്കില്ല. വാല്‍വുകള്‍ അനധികൃതമായി തിരിക്കുന്നതും വെള്ളം തിരിച്ചു വിടുന്നതും തടയാന്‍ പോലീസിന്‌ നിര്‍ദേശം നല്‍കും. വെള്ളം ചോര്‍ത്തുന്നവര്‍ക്കെതിരെ കേസെടുത്ത്‌ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

22ന്‌ മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തില്‍ ചാലക്കുടി ജലസേചന പദ്ധതി, നാഷണല്‍ ഹൈവ്‌ അതോറിറ്റി, പൊതുമരാമത്ത്‌ വകുപ്പ്‌ എന്നിവയെ കൂടി പങ്കെടുപ്പിക്കണമെന്നും കെ. ബാബു പറഞ്ഞു. ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌, നഗരസഭാധ്യക്ഷന്‍മാരായ ജമാല്‍ മണക്കാടന്‍, വേണുഗോപാല്‍ , വത്സല പ്രസന്നകുമാര്‍, പി.ഐ. മുഹമ്മദാലി, ടി.കെ. ദേവരാജന്‍), എം.ടി. ജേക്കബ്‌, ഡപ്യൂട്ടി കളക്ടര്‍ സി.സി. ജോസഫ്‌ തുടങ്ങിയവരും ഗ്രാമ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

Astrology

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

പുതിയ വാര്‍ത്തകള്‍

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.