Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ആഗോള പോലീസിനെ ശക്തിപ്പെടുത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2013, 11:06 pm IST
inWorld

പാരീസ്‌: ഇന്റര്‍പോളിന്‌ ആഗോള കാഴ്ചപ്പാടും വേണമെന്ന്‌ ഇന്റര്‍പോള്‍ പ്രസിഡന്റ്‌ മിറിയല്‍ ബല്ലസ്ട്രസി ലിയോണ്‍.

സമകാലീന കുറ്റകൃത്യങ്ങള്‍ ദേശാന്തര സ്വഭാവം നോക്കി വ്യാഖ്യാനിക്കേണ്ടതാണ്‌. ഇതുകൊണ്ടാണ്‌ ഇന്റര്‍പോള്‍ ഏതെങ്കിലും ഒരു കാര്യത്തിന്‌ പരിഹാരമല്ല നിര്‍ദേശിക്കുന്നത്‌. മറിച്ച്‌ വ്യത്യസ്ത ദേശീയനിയമങ്ങളുള്ള അംഗരാജ്യങ്ങളിലെ വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക്‌ നിരവധി പരിഹാരങ്ങളാണ്‌ നിര്‍ദേശിക്കാനുള്ളതെന്നും പ്രസിഡന്റ്‌ ബല്ലസ്ട്രസി പറഞ്ഞു.

ഇന്റര്‍പോളിന്റെ നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ തലവന്മാരുടെ ഒമ്പതാമത്‌ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോസ്റ്റണ്‍ മാരത്തോണിനിടെയുണ്ടായ ബോംബ്‌ സ്ഫോടനം ലോകത്തിന്‌ ഉണര്‍ന്നെഴുന്നേല്‍ക്കാനുള്ള മുന്നറിയിപ്പാണെന്നും ഇന്റര്‍പോള്‍ തലവന്‍ വ്യക്തമാക്കി.

ഭീകരാക്രമണ ഭീഷണി കുറഞ്ഞെന്നു വിശ്വസിക്കുന്ന ആള്‍ക്കാര്‍ക്ക്‌ ബോസ്റ്റണ്‍ മാരത്തോണ്‍ ബോംബ്‌ സ്ഫോടനം ഉറക്കത്തില്‍ നിന്നും ഉണരാനുള്ള മുന്നറിയിപ്പാണെന്ന്‌ ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍ റൊണാള്‍ഡ്‌ കെ.നോബിള്‍ ചൂണ്ടിക്കാട്ടി. ഭീകരാക്രമണം ഉണ്ടായിട്ട്‌ എത്ര ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍ അതുമല്ലെങ്കില്‍ എത്ര വര്‍ഷങ്ങളായി എന്ന ചോദ്യത്തിന്‌ യാതൊരു അര്‍ഥവുമില്ല. ഒരുസംഭവം മതി ദിനംപ്രതി ലോകമെങ്ങുമുള്ള മനുഷ്യര്‍ ആ ക്രൂരതയുടെ യാഥാര്‍ഥ്യം തിരിച്ചുവന്നതായി കരുതാനെന്നും നോബിള്‍ പറഞ്ഞു. ആഗോള ശ്രദ്ധ നേടാനായി ജനങ്ങള്‍ തിങ്ങി പങ്കെടുക്കുന്ന പരിപാടിക്കിടെ ഭീകരര്‍ ആക്രമണം നടത്തിയത്‌ തങ്ങള്‍ക്ക്‌ നിയമത്തെ പേടിയില്ലെന്ന്‌ തെളിയിക്കാനാണ്‌, അദ്ദേഹം വ്യക്തമാക്കി.

പ്രാദേശിക ഭീകരപ്രവര്‍ത്തനം, കുറ്റകൃത്യങ്ങള്‍, സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച എന്തെങ്കിലും വിവരമുണ്ടെങ്കില്‍ ആഗോള പോലീസ്‌ സമൂഹവുമായി അവ പങ്കുവയ്‌ക്കണമെന്നും ഇന്റര്‍പോള്‍ തങ്ങളുടെ 190 അംഗരാജ്യങ്ങളോട്‌ ആവശ്യപ്പെട്ടു. നിയമം നടപ്പാക്കുന്നതില്‍ ഇന്ന്‌ നേരിടുന്ന വെല്ലുവിളികള്‍ വിവിധങ്ങളാണെന്നത്‌ യാഥാര്‍ഥ്യമാണ്‌. ബോംബ്‌ സ്ഫോടനങ്ങള്‍ മുതല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വരെ നമ്മുടെ കഴിവിനൊത്ത പൗരന്മാര്‍ക്കുണ്ടാകുന്ന അപകടസാധ്യത കഴിയുന്നത്ര കുറച്ചുകൊണ്ടുവരികയെന്നതാണ്‌ വേണ്ടത്‌. വേണ്ട വിവരങ്ങള്‍ ലഭ്യമാക്കുന്നതും തങ്ങള്‍ക്ക്‌ ലഭിക്കുന്ന ജോലി ഭംഗിയായി പൂര്‍ത്തിയാക്കാന്‍ മുന്‍നിര ഉദ്യോഗസ്ഥര്‍ക്ക്‌ ഉറച്ച പിന്തുണ നല്‍കുന്നതും യഥാര്‍ഥ ആഗോള പോലീസ്‌ ഏജന്‍സി എന്ന നിലയ്‌ക്ക്‌ ഇന്റര്‍പോള്‍ ആണ്‌. ഇന്റര്‍പോളും ഖത്തര്‍ ഉന്നതാധികാര സമിതിയും ചേര്‍ന്ന്‌ 2022ല്‍ ഖത്തറില്‍ നടക്കാന്‍ പോകുന്ന ഫിഫ ലോകകപ്പിന്‌ സംരക്ഷണവും സുരക്ഷയും നല്‍കുന്നതെന്നും ഇന്റര്‍പോള്‍ തലവന്‍ ചൂണ്ടിക്കാട്ടി.

21-ാ‍ം നൂറ്റാണ്ടില്‍ നിയമം നടപ്പാക്കുന്നതില്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി സൈബര്‍ കുറ്റകൃത്യങ്ങളിലായിരിക്കും. 2014 സിംഗപ്പൂരില്‍ നടന്ന ഇന്റര്‍പോള്‍ ഗ്ലോബല്‍ കോംപ്ലക്സ്‌ ഫോര്‍ ഇന്നവേഷന്‍ ഇതിനാവശ്യമായ പൊതു തട്ടകം വികസിപ്പിച്ചു. തങ്ങളുടെ അംഗരാജ്യങ്ങള്‍ക്ക്‌ ഇതിനും മറ്റ്‌ വര്‍ധിച്ചുവരുന്ന കുറ്റകൃത്യ ഭീഷണികള്‍ക്കെതിരെയും പൊരുതാനായി സംഘടന ആവിഷ്കരിച്ചതാണിത്‌. ഇന്റര്‍പോളും കാസ്പര്‍സ്കൈ ലാബുമായി ഭാവിയില്‍ സാങ്കേതിക പങ്കാളിത്തം വഹിക്കുന്നത്‌ സംബന്ധിച്ച്‌ കാസ്പര്‍സ്കൈ സിഇഒ യൂജീന്‍ യോഗത്തില്‍ പ്രഭാഷണം നടത്തി. സൈബര്‍ മേഖലയെ സുരക്ഷിതമാക്കുന്നതിന്‌ വാണിജ്യ സഹകരണവും ദേശാന്തര നിയമം ഇന്റര്‍പോള്‍ വഴി നടപ്പാക്കുകയെന്നതും അടിയന്തര പ്രാധാന്യമുള്ളതാണെന്ന്‌ അദ്ദേഹം പറഞ്ഞു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക്‌ അതിര്‍ത്തി ബാധകമല്ല. അതിന്‌ ദൂരമോ സമയമോ ബാധകമല്ല. അത്‌ വൈദ്യുതിയുടെ വേഗത്തില്‍ സഞ്ചരിക്കും. അതിനാല്‍ തന്നെ സൈബര്‍ ആക്രമണങ്ങള്‍ക്ക്‌ പുറകില്‍ ആരാണെന്ന്‌ കണ്ടെത്തുകയെന്നത്‌ വലിയ ബുദ്ധിമുട്ടുള്ള ജോലിയാണെന്നും കാസ്പര്‍സ്കൈ പറഞ്ഞു.

കനത്ത നാശം ഉണ്ടാക്കുന്നതുള്‍പ്പെടെ എന്ത്‌ ചെയ്യാന്‍ കഴിയും എന്നതില്‍ ഓണ്‍ലൈന്‍ ലോകം ഒരുപരിധി വരെ ഭൗതികലോകവുമായി ഇഴുകിച്ചേര്‍ന്നിട്ടുണ്ട്‌. ലോകത്തിലെ നല്ലവരും ചീത്തയുമായ എല്ലാവരും ഇക്കാര്യത്തില്‍ ഒരുപോലെ പെരുമാറുന്നവരാണ്‌. പുതിയ സൈബര്‍ ഡൊമൈനിലേക്ക്‌ നിലവിലുള്ള സമീപനം നന്നായി കൊണ്ടുവരുന്നതില്‍ പല ബുദ്ധിമുട്ടുകളുമുണ്ടെന്ന്‌ കാസ്പര്‍സ്കൈ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.