Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മരട്‌ നഗരസഭക്കും ആരോഗ്യകേരളം പുരസ്ക്കാരം ലഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2013, 12:33 am IST
inErnakulam

മരട്‌: സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ ആരോഗ്യകേരളം പുരസ്കാരം മരട്‌ നഗരസഭക്കും ലഭിച്ചു. സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനമാണ്‌ മരടിന്‌ ലഭിച്ചത്‌. ചൊവ്വാഴ്ച തിരുവനന്തപുരം കനകക്കുന്നു കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്തി പത്രവും മൂന്നുലക്ഷ രൂപയും സംസ്ഥാന നഗരകാര്യവകുപ്പുമന്ത്രി മഞ്ഞളാംകുഴി അലിയില്‍നിന്നും നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.കെ.ദേവരാജന്‍ ഏറ്റുവാങ്ങി. നഗരസഭ കഴിഞ്ഞ വര്‍ഷം ആരോഗ്യമേഖലയില്‍ നടത്തിയ ജനോപകാരപ്രദമായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ്‌ സംസ്ഥാനസര്‍ക്കാരിന്റെ പുരസ്ക്കാരമെന്ന്‌ അഡ്വ.ടി.കെ.ദേവരാജന്‍ പറഞ്ഞു.

ആരോഗ്യമേഖലയില്‍ പാലിയേറ്റീവ്കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ കഴിഞ്ഞവര്‍ഷം നഗരസഭ ഏറ്റവും അധികം ശ്രദ്ധകേന്ദ്രീകരിച്ചത്‌. ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കേഴ്സ്‌, കൗണ്‍സിലര്‍മാര്‍ തുടങ്ങി നിരവധിപേര്‍ ഇതില്‍ പങ്കാളികളായെന്ന്‌ നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. നഗരസഭയിലെ 33 ഡിവിഷനുകളില്‍ നിന്നും 200ല്‍ പരം സാന്ത്വനം അര്‍ഹിക്കുന്നരോഗികളെ കണ്ടെത്തി അവര്‍ക്ക്‌ ആവശ്യമായ പരിചരണങ്ങള്‍ നല്‍കി. ഭക്ഷണം, മരുന്ന്‌ എന്നിവയും മറ്റുവൈദ്യ സഹായവും നഗരസഭ നല്‍കി. ഫെബ്രുവരിയില്‍ പാലിയേറ്റീവ്‌ കീയര്‍ യൂണിറ്റിന്റെ വാര്‍ഷികവും ആഘോഷിച്ചു.

നഗരസഭ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ ക്യാന്‍സര്‍ രോഗികളെ അവരുടെ വീടുകളിലെത്തി പരിചരിച്ചു. രോഗനിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. വികലാംഗരുടെ പ്രശ്നം പരിഹരിക്കാന്‍ വികലാംഗ പൊതുസഭനടത്തി. പകര്‍ച്ചവ്യാധികള്‍ക്കെതിരെ ബോധവല്‍ക്കരണക്ലാസുകള്‍, സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിച്ചു. നിര്‍ധന രോഗികള്‍ക്ക്‌ മരടിലെ പി.എസ്‌.മിഷന്‍ ആശുപത്രിയുമായി സഹകരിച്ച്‌ സൗജന്യ ഡയാലിസിസ്‌ ചെയ്തുവരുന്നു.

ഇതിനുപുറമെ നവംബര്‍ 14ന്‌ അന്താരാഷ്‌ട്ര പ്രമേഹദിനം ആചരിച്ചു. ഹോട്ടല്‍ തൊഴിലാളികള്‍ക്ക്‌ ഹെല്‍ത്ത്‌ കാര്‍ഡ്‌ വിതരണം ചെയ്തു. വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ലഹരിയുടെ ഉപയോഗം തടയുന്നതിനായി ബോധവല്‍ക്കരണം നടത്തി. വാര്‍ഡുതല ശുചീകരണ പ്രവര്‍ത്തനം നടത്തി. മാലിന്യസംസ്കരണത്തിനായി ബയോഗ്യാസ്‌ പ്ലാന്റുകളും, പൈപ്പ്‌ കമ്പോസ്റ്റും വിതരണം ചെയ്തു. ഇതിനുപുറമെ ഒരു പുതിയ ആംബുലന്‍സും നിരത്തിലിറക്കി. ജൈവമാലിന്യകൃഷി പദ്ധതിയും നടപ്പിലാക്കി. ഇ-ടോയ്‌ലറ്റ്‌ പദ്ധതിയും ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള സ്കോളര്‍ഷിപ്പ്‌ വിതരണവും നടത്തിയതും ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളാണെന്ന്‌ ചെയര്‍മാന്‍ വിശദീകരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

Entertainment

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

പുതിയ വാര്‍ത്തകള്‍

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.