Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ലഷ്കറെ തോയ്ബയുടെ പ്രവര്‍ത്തനം ആഗോളവ്യാപകമെന്ന്‌ അമേരിക്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2013, 12:56 am IST
inWorld

വാഷിംഗ്ടണ്‍: രണ്ട്‌ പതിറ്റാണ്ടായി കാശ്മീരില്‍ ഇന്ത്യന്‍ സുരക്ഷാസേനയെ നിരന്തരം ആക്രമിച്ചു കൊണ്ടിരിക്കുന്ന പാക്കിസ്ഥാനി ഭീകരസംഘടന ലഷ്കറെ തോയ്ബ ആഗോള തലത്തിലേക്ക്‌ വളര്‍ന്നതായും അതിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായും അമേരിക്കന്‍ പഠനങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു. പാക്‌ വംശജനായ അമേരിക്കയിലെ ലഷ്കര്‍ തലവന്‍ ഡേവിഡ്‌ ഹെഡ്ലിയും അയാള്‍ നേതൃത്വം നല്‍കി നടപ്പാക്കിയ 2008 നവംബറിലെ മുംബൈ ആക്രമണവും ഈ ഭീകരസംഘടന പ്രാദേശിക സുരക്ഷയ്‌ക്കൊപ്പം പാശ്ചാത്യജനതയ്‌ക്കും ഭീഷണിയാകുന്നതിന്റെ പ്രധാന തെളിവാണ്‌.

പാശ്ചാത്യരെ ഉള്‍പ്പെടുത്തിയുള്ള മുംബൈ ആക്രമണവും കഴിഞ്ഞ പതിറ്റാണ്ടിലെ മറ്റ്‌ നിരവധി രാജ്യാന്തര ഭീകരസംഘങ്ങളുമായുള്ള ബന്ധവും ഈ സംഘടനയുടെ പോക്കിനെക്കുറിച്ച്‌ വ്യക്തമായ ചിത്രം നല്‍കുന്നു. ഇവരുടെ പ്രവര്‍ത്തനവും ആക്രമണങ്ങളും കേവലം പ്രാദേശികമല്ല മറിച്ച്‌ അവര്‍ ആഗോളതലത്തിലേക്ക്‌ ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന്‌ പഠനം വ്യക്തമാക്കുന്നു. മരണമടഞ്ഞ 900 ത്തോളം ലഷ്കര്‍ ഭീകരരെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ആധാരമാക്കിയാണ്‌ പഠനം നടന്നിരിക്കുന്നത്‌.

വെസ്റ്റ്‌ പോയിന്റിന്റെ റിപ്പോര്‍ട്ടനുസരിച്ച്‌ ഒരാള്‍ 16 വയസ്സുള്ളപ്പോള്‍ ലഷ്കര്‍ അംഗമായി മാറി ഭീകരവാദത്തിലേക്ക്‌ തിരിയുന്നു. അയാള്‍ 21 വയസ്സുള്ളപ്പോള്‍ മരിക്കുകയും ചെയ്യും. ലഷ്കര്‍ ഭീകരനായി പ്രവേശനം കിട്ടി മരണം വരെയുള്ള കാലയളവ്‌ വെറും അഞ്ചുവര്‍ഷം മാത്രമാണ്‌. മാതാപിതാക്കളും ബന്ധുക്കളും ഒരു ലഷ്കര്‍ ഭീകരന്റെ പിറവിക്കും പിന്നീട്‌ ഭീകരനായി പ്രവര്‍ത്തിക്കുന്നതിലും പ്രധാനപങ്ക്‌ വഹിക്കുന്നുണ്ടെന്നത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്‌.
അടിസ്ഥാനപരമായ തിരിച്ചറിവിനും ചെറുപ്പക്കാര്‍ക്ക്‌ ജിഹാദില്‍ പങ്കെടുക്കാനുള്ള തീരുമാനത്തിനും മാതാപിതാക്കളുടെ സ്വാധീനം എത്ര വലുതാണെന്ന്‌ പണ്ഡിതന്മാര്‍ മനസ്സിലാക്കണമെന്നും റിപ്പോര്‍ട്ട്‌ അഭിപ്രായപ്പെടുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ്‌ പ്രവിശ്യയില്‍ നിന്നുള്ള ചെറുപ്പക്കാരാണ്‌ ലഷ്കര്‍ ഭീകരരില്‍ ഭൂരിഭാഗവുമെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. ലഷ്കര്‍ സംഘടനയിലേക്ക്‌ ആളെ ചേര്‍ക്കുന്നതിന്‌ പന്ത്രണ്ട്‌ വിവിധ മാര്‍ഗങ്ങളുണ്ടെന്ന്‌ വെസ്റ്റ്‌ പോയിന്റ്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. ലഷ്കര്‍ അംഗം വഴി (20 ശതമാനം), കുടുംബാംഗം വഴി (20), പള്ളിയും മദ്രസയും വഴി (17), ലഷ്കര്‍ പ്രഭാഷണവും സാഹിത്യവും വഴി (12), മറ്റ്‌ സൗഹൃദങ്ങള്‍ വഴി (5 ശതമാനം) യുമാണ്‌ പ്രധാനമായും ആളെ ചേര്‍ക്കുന്നതത്രെ. 2000 മുതല്‍ക്ക്‌ കുടുംബാംഗങ്ങള്‍ വഴിക്കുള്ള ആളെ ചേര്‍ക്കല്‍ ശക്തമായിട്ടുണ്ട്‌. 2004 വരെ ഈ വഴിക്ക്‌ 40 ശതമാനം പേരെ ലഷ്കര്‍ ഭീകരപ്രവര്‍ത്തനത്തിന്‌ ചേര്‍ത്തിട്ടുമുണ്ട്‌. പാക്കിസ്ഥാനിലെ മുസാഫറാബാദിലും അഫ്ഗാനിസ്ഥാനിലുമാണ്‌ ലഷ്കര്‍ പരിശീലനം നടക്കുന്നത്‌. ഈ രണ്ട്‌ സ്ഥലങ്ങളില്‍ 75 ശതമാനവും ലഷ്കര്‍ ഭീകര പരിശീലനത്തിനായി നീക്കിവച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.

ഇതില്‍ 94 ശതമാനം ഭീകരരും ഇന്ത്യയിലെ കാശ്മീരിലാണ്‌ മുന്നില്‍ നിന്ന്‌ യുദ്ധം ചെയ്യുന്നത്‌. അഫ്ഗാനിസ്ഥാന്‍, ചെച്നിയ, താജിക്കിസ്ഥാന്‍, ബോസ്നിയ എന്നിവിടങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ടെങ്കിലും എണ്ണം വളരെ കുറവാണ്‌. കാശ്മീരിലെ കുപ്‌വാര, ബാരാമുള്ള, പൂഞ്ച്‌ എന്നീ ജില്ലകളിലാണ്‌ 1989 മുതല്‍ പകുതിയോളം ലഷ്കര്‍ ഭീകരരും മരിച്ചു വീണത്‌. തെരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ ഇന്ത്യന്‍ സുരക്ഷാ സൈന്യത്തിന്‌ നേരെ യുദ്ധം ചെയ്യുന്നതിന്‌ തന്ത്രപരമായ സമ്മര്‍ദ്ദം ഇതിലൂടെ ഉണ്ടാക്കിയെടുക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.