Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദിശാബോധം പകര്‍ന്ന ഹൈന്ദവ സമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2013, 11:10 pm IST
in Vicharam

തിരുവനന്തപുരത്ത്‌ മൂന്നു ദിവസമായി നടന്ന ഹിന്ദുനേതൃയോഗവും പൊതുസമ്മേളനവും പലതുകൊണ്ടും ശ്രദ്ധേയമായി. 94 സംഘടനകളില്‍ നിന്നായി 175 ഓളം നേതാക്കള്‍ പങ്കെടുത്ത്‌ കേരളത്തിലെ ഹൈന്ദവസമൂഹം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച്‌ ആഴത്തില്‍ ചിന്തിക്കുകയും പരിഹാരനിര്‍ദ്ദേശങ്ങള്‍ക്ക്‌ രൂപം നല്‍കുകയും ചെയ്തിരിക്കുകയാണ്‌. ഹിന്ദുസമൂഹം അസംഘടിതമായത്‌ സൗകര്യമായെടുത്ത്‌ സംഘടിത മതവിഭാഗങ്ങള്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍പോലും കവര്‍ന്നെടുക്കുന്ന അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക്‌ യോഗം വിരല്‍ചൂണ്ടുകയുണ്ടായി. ഹിന്ദുക്കളുടെ ഏകീകരണം തങ്ങളുടെ സങ്കുചിത താല്‍പര്യങ്ങള്‍ക്ക്‌ ദോഷം ചെയ്യുമെന്നറിയുന്നവരാണ്‌ കേരളത്തിലെ മുഖ്യധാരാ രാഷ്‌ട്രീയകക്ഷികളെല്ലാം. അതുകൊണ്ടുതന്നെ ഹിന്ദുക്കളുടെ ഐക്യത്തിന്‌ എന്നും അവര്‍ വിലങ്ങുതടിയായിട്ടേയുള്ളു. ഇതിനെക്കുറിച്ചെല്ലാം നല്ലബോധ്യമുള്ള സംഘടനാനേതാക്കളാണ്‌ മൂന്നുദിവസം ഒന്നിച്ചിരുന്ന്‌ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്തത്‌. ഹിന്ദുഐക്യവേദിയുടെ 10-ാ‍ം വാര്‍ഷികവും വിശാലഹിന്ദു സമ്മേളനത്തിന്റെ 30-ാ‍ം വാര്‍ഷികവുമായി ബന്ധപ്പെട്ടായിരുന്നു തിരുവനന്തപുരത്തെ ഒത്തുചേരല്‍. എറണാകുളത്ത്‌ നടന്ന വിശാലഹിന്ദു സമ്മേളനം ഹിന്ദുനവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു. “ഹിന്ദുക്കള്‍ നാം ഒന്നാണേ, സകലരുമമ്മക്കോമനമക്കള്‍” എന്ന ഹിന്ദു ഐക്യത്തിന്റെ ഉണര്‍ത്തുപാട്ട്‌ അഞ്ചുലക്ഷത്തോളം ജനങ്ങള്‍ പങ്കെടുത്ത വിശാല ഹിന്ദുസമ്മേളനം ഏറ്റുപാടിയിരുന്നു. വിശാല ഹിന്ദു സമ്മേളനം എങ്ങോ നഷ്ടപ്പെട്ടുപോയ ഹിന്ദുഐക്യത്തിന്റെ കണ്ണികളെ കോര്‍ത്തിണക്കുന്ന മഹാസംഭവമായി മാറി. സ്വാമി ചിന്മയാനന്ദന്‍, പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥ, ഡോ. കരണ്‍സിംഗ്‌ തുടങ്ങിയ ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഉജ്വല വ്യക്തിത്വങ്ങള്‍ സമ്മേളനത്തിനെത്തി.

എന്തു വിട്ടുവീഴ്ച ചെയ്തും ഹിന്ദുഐക്യം സഫലമാക്കണമെന്നും കര്‍ക്കടകം രാമായണമാസമായി ആചരിക്കണമെന്നും ശ്രീ നാരായണഗുരു, ചട്ടമ്പിസ്വാമികള്‍, അയ്യങ്കാളി തുടങ്ങിയ മഹാത്മാക്കളുടെ ജന്മനക്ഷത്രങ്ങളായ ചിങ്ങമാസത്തിലെ ചതയം, ഭരണി, അവിട്ടം ദിനങ്ങള്‍ വരുന്ന കാലയളവ്‌ ഹിന്ദു ഏകതാ വാരമായി കൊണ്ടാടണമെന്നും വിശാലഹിന്ദു സമ്മേളനം ആഹ്വാനം നല്‍കിയതാണ്‌. കേരളത്തിലെ ഹിന്ദു ജനതയ്‌ക്ക്‌ ആശയും ആവേശവും ഉണര്‍വ്വും നല്‍കിയതാണ്‌. ഈ സമ്മേളനം വിശാല ഹിന്ദുസമ്മേളനത്തിന്റെ അലയൊലികള്‍ 30 വര്‍ഷക്കാലം കേരളത്തിന്റെ ആധ്യാത്മിക-സാമൂഹ്യ മണ്ഡലങ്ങളില്‍ ഉണ്ടാക്കിയ പരിവര്‍ത്തനം വിലയിരുത്തുകയും വിശാല ഹിന്ദുഐക്യമെന്ന ആശയത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടി ഒരു പ്രായോഗിക പദ്ധതിക്ക്‌ രൂപം നല്‍കുകയുമാണ്‌ തിരുവനന്തപുരം സമ്മേളനം ചെയ്തിരിക്കുന്നത്‌. ഹിന്ദുക്കളുടെ ധര്‍മ്മം, പാരമ്പര്യം, പൈതൃകം തുടങ്ങിയവയുടെ പരിരക്ഷണത്തിനും പ്രചാരണത്തിനും വേണ്ടി ഇതഃപര്യന്തം നടന്നിട്ടുള്ള സംരംഭങ്ങളും കൂട്ടായ പ്രവര്‍ത്തനങ്ങളും കേരളത്തിന്റെ സമൂഹ മനസ്സിനെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്‌.

അയിത്തം, അസ്പൃശ്യത, ജാതി മേധാവിത്തം, അന്ധവിശ്വാസം, അനാചാരം തുടങ്ങി ഒട്ടേറെ ഉച്ചനീചത്ത്വങ്ങള്‍ കൊണ്ട്‌ ജീര്‍ണ്ണിച്ചും വിഘടിച്ചും പോയ ഹിന്ദുസമൂഹത്തില്‍ സമഗ്രവും സമൂലവുമായ സാമൂഹ്യപരിവര്‍ത്തനം ഉണ്ടാക്കുന്നതിന്‌ ശ്രദ്ധേയമായ നവോത്ഥാന പരിഷ്ക്കരണ പ്രവര്‍ത്തനങ്ങള്‍ പത്തൊന്‍പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും നടന്നിട്ടുണ്ട്‌.

വ്യക്തമായ ദിശാബോധവും ശ്രേഷ്ഠമായ ജീവിത ധാര്‍മ്മിക മൂല്യങ്ങളും സമൂഹത്തിന്‌ പകര്‍ന്നുകൊടുത്ത്‌ കേരളത്തിന്റെ വ്യത്യസ്തമായ മണ്ഡലങ്ങളില്‍ വിഭിന്ന സ്വഭാവവിശേഷത്തോടെ ആധ്യാത്മികാചാര്യന്മാരും ധര്‍മ്മഗുരുക്കന്മാരും പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ്‌ സാമൂഹ്യ തിന്മകളും ഉച്ചനീചത്ത്വങ്ങളും സമൂഹത്തില്‍ നിന്നും തുടച്ച്‌ നീക്കപ്പെട്ടത്‌. ആ മഹാത്മാക്കള്‍ കേരള ജനതയ്‌ക്ക്‌ നല്‍കിയ മഹത്തായ സംഭാവനകള്‍ ഒരിക്കലും ആര്‍ക്കും മറക്കാവുന്നതല്ല. സാമൂഹ്യതിന്മകളും വിപത്തുകളും അസമത്വങ്ങളും നമ്മുടെ നാടിന്റെ പുരോഗതിയ്‌ക്ക്‌ വിഘാതം സൃഷ്ടിക്കുന്ന ഇന്നത്തെ ജീവിത സാഹചര്യത്തില്‍ വിശാല ഹിന്ദു ഐക്യത്തിന്‌ വളരെയേറെ പ്രസക്തിയും പ്രാധാന്യവുമുണ്ട്‌. തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചും മതംമാറ്റം നടക്കുന്നുവെന്ന്‌ ഇന്റലിജന്റ്സ്‌ റിപ്പോര്‍ട്ട്‌ ഹിന്ദുക്കളില്‍ വളരെയേറെ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്‌. എല്ലാ രംഗങ്ങളിലും സര്‍ക്കാരിന്റെ മതവിവേചനവും പക്ഷപാതപരമായ സമീപനവും നിമിത്തം അസംഘടിതരായ തങ്ങള്‍ക്ക്‌ സര്‍വ്വതും നഷ്ടപ്പെടുന്നുവെന്ന ആവലാതി ദീര്‍ഘനാളുകളായി ഹിന്ദുക്കള്‍ക്ക്‌ ഉണ്ട്‌. ആശങ്കയില്‍ നിന്നും അനാഥാവസ്ഥയില്‍ നിന്നും ഈ വിഭാഗത്തെ മോചിപ്പിക്കാന്‍ ഉപകരിക്കുന്ന ദിശാബോധം നല്‍കാന്‍ സമ്മേളനത്തിന്‌ കഴിഞ്ഞു എന്നാശ്വസിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

India

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)
Kerala

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

Kerala

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

Kerala

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.