ന്യൂയോര്‍ക്ക്: 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ആരാവണമെന്ന ചോദ്യവുമായി ഡെമോക്രാറ്റുകള്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണിന് മുന്‍തൂക്കം. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണിന്റെ സഹധര്‍മ്മിണികൂടിയായ ഹിലരിയെ 64 ശതമാനം ഡെമോക്രാറ്റുകള്‍ പിന്തുണച്ചു. ജോ ബൈഡന്‍ 18 ശതമാനംപേരുടെ പിന്തുണയുമായി ഹിലരിക്ക് ബഹുദൂരം പിന്നിലായി.
ഹിലരി മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിക്കാത്ത പക്ഷം 49 ശതമാനം ഡെമോക്രാറ്റുകള്‍ ബൈഡന്റെ സ്ഥാനാര്‍ഥിത്വം ആഗ്രഹിക്കുന്നു. റിപ്പബ്ലിക്കന്‍ ഭാഗത്ത് ഫ്ലോറിഡ സെനറ്റര്‍ മാര്‍ക്കോ റൂബിയോയ്‌ക്കാണ് മുന്‍തൂക്കം.
















