ഡര്‍ബന്‍: അഞ്ചംഗ രാഷ്‌ട്ര സംഘടനയായ ബ്രിക്‌സിന്റെ അഞ്ചാമത് ഉച്ചകോടി ഇന്നുസമാപിക്കും. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ഇന്നലെ ആരംഭിച്ച ഉച്ചകോടിയില്‍ ബ്രിക്‌സ് വികസന ബാങ്കിനു തുടക്കം കുറിക്കും. രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളുടെ ഭരണം പരിഷകരിക്കുന്നതിനുള്ള മാര്‍ഗങ്ങളും ഉച്ചകോടി ചര്‍ച്ച ചെയ്യുന്നുണ്ട്. ബ്രിക്‌സും ആഫ്രിക്കയും തമ്മിലുള്ള പങ്കാളിത്തമാണ് ഉച്ചകോടിയിലെ മറ്റൊരു പ്രധാന വിഷയം. ധനമന്ത്രി പി. ചിദംബരം, വാണിജ്യമന്ത്രി ആനന്ദ് ശര്‍മ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ തുടങ്ങിയവരുള്‍പ്പെടുന്ന ഉന്നതതല സംഘവും പ്രധാനമന്ത്രിക്കൊപ്പം ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
















