Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഒരു ദയായാചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2013, 10:10 pm IST
inVicharam

മാലേഗാവ്‌ സ്ഫോടന കേസില്‍ പ്രതിചേര്‍ത്ത്‌ മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ ജയിലിലടച്ചിരിക്കുന്ന സ്വാമിനി പ്രജ്ഞാ സിംഗ്‌ താക്കൂര്‍ അധികൃതര്‍ക്ക്‌ നല്‍കിയ നിവേദനം

“ഒരു ചാര്‍ജ്ഷീറ്റ്‌ പോലും നല്‍കാതെ യുവസന്ന്യാസിനിയായ ഒരു യോഗിനിയമ്മയെ നീണ്ട അഞ്ച്‌ വര്‍ഷമാണ്‌ സോണിയാഗാന്ധിയുടെ കേന്ദ്രഗവണ്‍മെന്റിന്റെ സ്വന്തം എന്‍ഐഎ ജയിലിലടച്ചത്‌… കാശ്മീരില്‍ തീവ്രവാദികള്‍ക്ക്‌ പ്രത്യക്ഷ സഹായങ്ങളുമായി അരുന്ധതി റോയിയും സുശീല്‍കുമാര്‍ ഷിന്‍ഡേയും മുന്നോട്ടു പോവുമ്പോള്‍ ഇസ്ലാമിക തീവ്രവാദികള്‍ക്ക്‌ കയ്യടിക്കാന്‍ പാകത്തില്‍ മുംബൈ എടിഎസ്‌ മേധാവി എ.ടി.സാവന്ത്‌ മൂന്നാംമുറയെപ്പോലും ലജ്ജിപ്പിക്കുന്ന പീഡനമുറകള്‍ ഒരു സ്ത്രീയ്‌ക്കുമേല്‍ പ്രയോഗിച്ചതെന്തുകൊണ്ടാണ്‌.

“ഒരു സ്ത്രീയായിരുന്നിട്ടും എന്നെ മുതിര്‍ന്ന പോലീസ്‌ ഓഫീസേഴ്സ്‌ വളഞ്ഞുനിന്ന്‌ പലവട്ടം ബെല്‍റ്റുകൊണ്ട്‌ അടിച്ചു, തറയിലെറിഞ്ഞു, വളരെ നീചമായ ഭാഷയില്‍ അസഭ്യവര്‍ഷം നടത്തി. വൃത്തികെട്ട ഭാഷയിലുള്ള സിഡി ശബ്ദം കേള്‍പ്പിച്ചു.”

‘ഒരു സന്ന്യാസിനിയുടെ നന്മയെ ചൂഷണം ചെയ്തവര്‍ എന്നെ തടഞ്ഞുവെച്ച്‌ 13 ദിവസം മാനസികമായും ശാരീരികമായും അസഭ്യമായ രീതിയില്‍ പീഡിപ്പിച്ചു.

‘എന്റെ ഈശ്വരാ, മനുഷ്യത്വരഹിതമായ പീഡനങ്ങള്‍ കൊണ്ട്‌ എനിക്കിപ്പോള്‍ നട്ടെല്ലിനും മറ്റും സാരമായ ക്ഷതം സംഭവിച്ചിരിക്കുന്നു. എനിക്കിപ്പോള്‍ നടക്കാനോ, ഇരിക്കാനോ, രണ്ടുകാലില്‍ നേരെ നില്‍ക്കാനോ കഴിയുന്നില്ല. കൂടെ, ബ്രസ്റ്റ്‌ ക്യാന്‍സറിന്റെ അസഹ്യമായ വേദനയും……

ഇസ്ലാമിക തീവ്രവാദത്തെ വെള്ള പൂശാനുള്ള ശ്രമത്തിനിടയില്‍ സുശീല്‍കുമാര്‍ ഷിന്‍ഡേയും സോണിയാഗാന്ധിയും നയിക്കുന്ന കോണ്‍ഗ്രസ്‌ ഗവണ്‍മെന്റിന്റെ തീവ്രന്യൂനപക്ഷ പ്രീണന നയത്തിന്റെ ഇരയാണ്‌ സ്വാമിനി പ്രജ്ഞാസിംഗ്‌ താക്കൂര്‍. എട്ടുവര്‍ഷത്തിനിടയില്‍ 965 നിരപരാധികളെ കൊന്നൊടുക്കിയ ഇസ്ലാമിക തീവ്രവാദികള്‍ക്കും മാവോയിസ്റ്റുകള്‍ക്കും കൂടുതല്‍ ഊര്‍ജ്ജം പകരുന്ന നടപടികളാണ്‌ മുംബൈ എടിഎസ്‌ മേധാവിയുടെ ഭാഗത്തുനിന്നുണ്ടാവുന്നതെന്നതാണ്‌ ഏറ്റവും ലജ്ജാകരം. സ്വാമിനി പ്രജ്ഞാസിങ്ങ്‌ താക്കൂര്‍ മുംബൈ ഹൈക്കോടതി ജഡ്ജിക്കയച്ച കത്തില്‍നിന്ന്‌………

ആദരണീയ ജസ്റ്റിസ്‌

ആദരണീയ മുംബൈ നീതിന്യായകോടതി,

മഹാരാഷ്‌ട്ര സംസ്ഥാനം.

സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടന്റ്‌, ഭോപ്പാല്‍, മദ്ധ്യപ്രദേശ്‌ വഴി.

വിഷയം: ആരോഗ്യസംബന്ധമായത്‌.

സര്‍,

ഞാന്‍, സ്വാമിനി പ്രജ്ഞാസിങ്‌ താക്കൂര്‍, 2008 ലെ മാലേഗാവ്‌ സ്ഫോടനത്തില്‍ പങ്കുണ്ടെന്ന്‌ സംശയിക്കപ്പെടുന്നവള്‍.

യു/എസ്‌ ഐപിസി അനുസരിച്ച്‌ മേറ്റ്ന്തോ കാരണത്താലാണ്‌ മദ്ധ്യപ്രദേശിലെ ഭോപ്പാലിലുളള സെന്‍ട്രല്‍ ജയിലില്‍ എന്നെ പാര്‍പ്പിച്ചിരിക്കുന്നത്‌.

16.01.2013 ല്‍ എന്നെ ജയിലില്‍ സന്ദര്‍ശിച്ച ഒരാള്‍ എനിക്ക്‌ ഒരു ഉത്തരവിന്റെ കോപ്പി കൈമാറി. ഞാനാഗ്രഹിക്കുന്ന ഏതൊരു ഹോസ്പിറ്റലിലും എന്നെ ചികിത്സിക്കാമെന്നുള്ള അങ്ങയുടെ അനുഭാവ പൂര്‍ണമായ കത്തായിരുന്നു അത്‌. എന്റെ ആരോഗ്യകാര്യത്തില്‍ അങ്ങ്‌ കാണിച്ച ശ്രദ്ധയില്‍ ഞാന്‍ വളരെ നന്ദിയുള്ളവളാണ്‌. ഞാനനുഭവിച്ച മാനസിക വ്യഥകളെ തുറന്നുകാട്ടുന്നതിനായിട്ടാണ്‌ ഞാനീ കത്തെഴുതുന്നത്‌.

ചെറുപ്പം മുതലേ ഉത്തരവാദിത്വമുള്ള, ദേശീയബോധമുള്ള ഒരുവളായാണ്‌ എന്റെ അച്ഛന്‍ എന്നെ വളര്‍ത്തിക്കൊണ്ടുവന്നത്‌. ഞാനൊരു സാമൂഹ്യപ്രവര്‍ത്തകയും ഭാരതപൗരയുമാണ്‌. 2007 ല്‍ സന്ന്യാസിനിയായതിനുശേഷം പ്രാര്‍ത്ഥനയും പൂജയും ധ്യാനവും കഠിനവ്രതങ്ങളും ബ്രഹ്മചര്യനിഷ്ഠയുമായി ആത്മസാക്ഷാത്ക്കാരത്തിന്റെ പാതയില്‍ ഞാന്‍ ജീവിതം നയിക്കുകയായിരുന്നു.

07.10.2008 ന്‌ ‘ക്രമസമാധാന പാലനത്തില്‍ ഭവതിയുടെ സഹായം ഞങ്ങളഭ്യര്‍ത്ഥിക്കുകയാണ്‌. സഹകരിക്കാന്‍ തയ്യാറാണെങ്കില്‍ ദയവായി സൂററ്റിലേക്ക്‌ വരിക. ആന്റി ടെറര്‍ സ്ക്വാഡ്‌ മേധാവി എ.ടി.സാവന്ത്‌ ഇതുപറഞ്ഞാണ്‌ എന്നെ സൂററ്റിലേക്ക്‌ ക്ഷണിച്ചത്‌. 10-ാ‍ം തീയതി സൂററ്റില്‍വെച്ച്‌ സാവന്തുമായുള്ള കൂടിക്കാഴ്ചയ്‌ക്കുശേഷം മുതിര്‍ന്ന അധികാരിയുമായി സംസാരിക്കാനുണ്ടെന്ന്‌ പറഞ്ഞ്‌ മുംബൈയിലെ കാലാചൗകിയിലുള്ള എടിഎസ്‌ ഓഫീസിലേക്ക്‌ എന്നെ കൊണ്ടുപോയി. ഒരു സന്ന്യാസിനിയുടെ നന്മയെ ചൂഷണം ചെയ്തവര്‍ നിയമവിരുദ്ധമായി എന്നെ തടഞ്ഞുവച്ച്‌ 13 ദിവസം മാനസികമായും ശാരീരികമായും അസഭ്യമായ രീതിയില്‍ പീഡിപ്പിച്ചു.

ഒക്ടോബര്‍ 15 ന്‌ എന്തുകൊണ്ടാണ്‌ അവരെന്നെ രാജ്ദൂത്‌ ഹോട്ടലില്‍ കൊണ്ടുപോയത്‌? എനിക്കറിയില്ല. ക്രൂരമായ പീഡനങ്ങള്‍ അവിടെയും തുടര്‍ന്നു. വയറിനും ശ്വാസകോശത്തിനുമേറ്റ പീഡനം സഹിക്കാവുന്നതിലുമേറെയായിരുന്നു. നേരാംവണ്ണം ശ്വാസോച്ഛ്വാസം ചെയ്യാന്‍ കഴിയാതെ ഞാന്‍ അബോധാവസ്ഥയിലായി. ‘ശുശ്രൂഷാ’ എന്ന സ്വകാര്യ ഹോസ്പിറ്റലില്‍ എന്നെ അഡ്മിറ്റ്‌ ചെയ്തു. മെമ്പ്രയിന്‌ സാരമായ പരിക്കുണ്ടെന്നായിരുന്നു ഹോസ്പിറ്റല്‍ റിപ്പോര്‍ട്ട്‌. ബഹുമാനപ്പെട്ട കോടതി ആവശ്യപ്പെടുകയാണെങ്കില്‍ ഞാന്‍ ആ റിപ്പോര്‍ട്ട്‌ ഹാജരാക്കാന്‍ തയ്യാറാണ്‌.

‘ശുശ്രൂഷ’ ഹോസ്പിറ്റലില്‍ ഏതാനും ദിവസം ചികിത്സിച്ചതിനുശേഷം എന്നെ ഏതോ ഒരു വലിയ ഹോസ്പിറ്റലില്‍ അഞ്ച്‌ ദിവസം വെന്റിലേറ്ററിലാക്കി.

ആരോഗ്യനില അല്‍പ്പം ഭേദമായപ്പോള്‍ മിസ്റ്റര്‍ സാവന്ത്‌ എന്നെ കാലാ ചൗക്കിയിലുള്ള ഓഫീസ്മുറിയില്‍ കൊണ്ടുപോയി വീണ്ടും പീഡനങ്ങള്‍ക്ക്‌ വിധേയയാക്കി.

അവിടെനിന്ന്‌ ആ രാത്രിയില്‍തന്നെ എന്നെ നാസിക്കിലേക്ക്‌ കൊണ്ടുപോവുകയും പതിമൂന്ന്‌ ദിവസങ്ങള്‍ക്ക്‌ ശേഷം അറസ്റ്റ്‌ രേഖപ്പെടുത്തുകയും ചെയ്തു. ഞാന്‍ ദിവസങ്ങളായി ഒന്നും കഴിച്ചിരുന്നില്ല. എന്റെ മനസ്സ്‌ താളംതെറ്റിയ അവസ്ഥയിലായിരുന്നു.

അബോധാവസ്ഥയിലെപ്പോഴോ അവരെന്റെ കാവി വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയിട്ട്‌ ഒരു സാല്‍വാര്‍ സെറ്റ്‌ ധരിപ്പിച്ചു.

നിയമവിരുദ്ധമായി കോടതിയുടെ അനുമതിയില്ലാതെ എന്നെ നാര്‍ക്കോ, പോളിഗ്രാഫ്‌, ബ്രെയിന്‍മാപ്പിങ്‌ ടെസ്റ്റുകള്‍ക്ക്‌ വിധേയയാക്കി. അറസ്റ്റ്‌ രേഖപ്പെടുത്തിയതിനുശേഷം മേല്‍പ്പറഞ്ഞ ടെസ്റ്റുകള്‍ക്ക്‌ അവരെന്നെ വീണ്ടും വിധേയയാക്കി.

എടിഎസിന്റെ പീഡനങ്ങള്‍കൊണ്ട്‌ ഞാന്‍ മാനസികമായി തകര്‍ന്നിരിക്കുന്നു. ക്ഷമിക്കാനുള്ള മനഃശക്തി പതുക്കെപ്പതുക്കെ നഷ്ടപ്പെടുകയാണ്‌.

സാത്വികയായ എനിക്ക്‌ ജയിലധികൃതര്‍ വിളമ്പിയത്‌ മുട്ട ചേര്‍ന്ന ഭക്ഷണമാണ്‌. ക്യാന്‍സര്‍ രോഗവും മറ്റ്‌ വിഷമതകളും മൂലം ഞാന്‍ ദുരിതമനുഭവിക്കുകയാണ്‌. മേല്‍വിവരിച്ച പ്രശ്നങ്ങള്‍ പരിഗണിച്ച്‌ കോടതി ഉത്തരവ്‌ പ്രകാരം മുംബൈയിലേയും നാസിക്കിലേയും ജെജെ ഹോസ്പിറ്റല്‍, ഗവണ്‍മെന്റ്‌ ഹോസ്പിറ്റല്‍ ആയുര്‍വേദിക്‌ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ അവരെന്നെ പ്രവേശിപ്പിച്ചെങ്കിലും കേവലം പേപ്പറുകള്‍ തയ്യാറാക്കിയതല്ലാതെ യാതൊരു ചികിത്സയും ലഭിച്ചില്ല.

2009 ല്‍ എന്നെ ബ്രെസ്റ്റ്‌ ക്യാന്‍സര്‍ ഓപ്പറേഷന്‌ വിധേയയാക്കി. 2010 ല്‍ എനിക്ക്‌ വീണ്ടും വേദന അനുഭവപ്പെട്ടു. ാ‍മരീരമ പിന്‍വലിച്ചപ്പോള്‍ ഞാന്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. കോടതി ഉത്തരവ്‌ പ്രകാരം എന്നെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി. ഡോക്ടര്‍മാരുടെ സ്പെഷ്യല്‍ ടീമിന്റെ നിര്‍ദ്ദേശപ്രകാരം വീണ്ടും സര്‍ജറിക്ക്‌ ശുപാര്‍ശ ചെയ്തു. എന്നാല്‍ എന്നെ വീണ്ടും ാ‍മരീരമ ചാര്‍ജ്‌ ചുമത്തി മുംബൈയിലെത്തിച്ചു.

അത്യാസന്നനിലയില്‍ എന്നെ മുംബൈയിലെ ജെജെ ഹോസ്പിറ്റലിലും പിന്നെ ആയുര്‍വ്വേദിക്‌ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. അവിടെയും കടമ നിര്‍വഹിച്ചതല്ലാതെ യാതൊരു ചികിത്സയും എനിക്ക്‌ നല്‍കിയില്ല.

മദ്ധ്യപ്രദേശില്‍ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ എന്നെ പ്രവേശിപ്പിച്ചതിനുശേഷവും പോലീസ്‌ സെക്യൂരിറ്റി ഗാര്‍ഡുകള്‍ എനിക്ക്‌ പ്രശ്നങ്ങളുണ്ടാക്കി. ജയില്‍ അതോറിറ്റി എനിക്ക്‌ ചികിത്സ തരാന്‍ തയ്യാറായില്ലെങ്കിലും പോലീസുകാരായ സുരക്ഷാ സൈനികരുടെ ഇടപെടല്‍ മൂലം അതും നടന്നില്ല. ഇത്തരം നടപടികള്‍ പലവട്ടം ആവര്‍ത്തിച്ചു.

സര്‍, ആയതുകൊണ്ട്‌ എന്റെ ശിഷ്ടജീവിതത്തില്‍ യോഗയും പ്രാണായാമവും അനുഷ്ഠിച്ച്‌ യാതൊരു ചികിത്സയ്‌ക്കും വിധേയയാവാതെ കഴിയാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. എനിക്കറിയില്ല ഞാന്‍ എത്രകാലം ജീവിച്ചിരിക്കുമെന്ന്‌. എങ്കിലും ഞാന്‍ ചികിത്സക്ക്‌ വിധേയയാവേണ്ടതില്ലെന്ന്‌ തീരുമാനിച്ചുകഴിഞ്ഞു. എന്നെ എന്ന്‌ മോചിപ്പിക്കുന്നുവോ അന്ന്‌ മാത്രമേ ഞാന്‍ ചികിത്സക്ക്‌ തയ്യാറാവുകയുള്ളൂ. ഒരു സന്ന്യാസിനിയായ എനിയ്‌ക്ക്‌ നേരിടേണ്ടിവന്ന നരകയാതനകളും നിയന്ത്രണങ്ങളുമാണ്‌ എന്നെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്‌.
സര്‍ ഭാരതീയ സാംസ്ക്കാരിക പശ്ചാത്തലത്തിലുള്ള ഒരു സന്ന്യാസിനിയുടെ ജീവിതം മനസ്സിലാക്കണമെന്ന്‌ ഞാന്‍ അങ്ങയോട്‌ വിനീതമായി അഭ്യര്‍ത്ഥിക്കുകയാണ്‌. എന്റെ അപേക്ഷ പരിഗണിച്ച്‌ നിയമത്തിലെന്തെങ്കിലും വകുപ്പുണ്ടെങ്കില്‍ എനിക്ക്‌ ജാമ്യം അനുവദിക്കണം. എന്നില്‍ സംശയം ആരോപിച്ചിട്ടേയുള്ളൂ. ആയതുകൊണ്ട്‌ അങ്ങയുടെ വിവേചനാധികാരം ഉപയോഗിച്ച്‌ എനിക്ക്‌ ജാമ്യം അനുവദിക്കുക. മെഡിക്കല്‍ റിപ്പോര്‍ട്ടുകളുള്‍പ്പെടെ എല്ലാ സംഭവങ്ങള്‍ക്കും മതിയായ രേഖകള്‍ എന്റെ കൈയിലുണ്ട്‌. എനിക്ക്‌ നിയമവശങ്ങളെക്കുറിച്ച്‌ അറിയില്ല. ഞാന്‍ തെറ്റുകാരിയല്ല എന്നുമാത്രമേ എനിക്കറിയാവൂ. ഞാനെപ്പോഴും അച്ചടക്കമുള്ള ഭരണഘടനാ വിധേയയായ ഒരു പൗരയായിട്ടു മാത്രമേ ജീവിച്ചിട്ടുള്ളൂ. ആയതിനാല്‍ ഇതിനുമുമ്പ്‌ എനിക്കെതിരെ യാതൊരു ക്രിമിനല്‍ കേസുകളും നിലവിലില്ലായെന്നറിയിക്കട്ടെ. ആന്റി ടെറര്‍ സ്ക്വാഡ്‌ നിയമവിരുദ്ധമായും തെറ്റായ മാര്‍ഗങ്ങളിലൂടെയുമാണ്‌ എന്നെ ഈ കേസിലേക്ക്‌ വലിച്ചിഴച്ചത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

Kerala

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.