Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേന്ദ്രഭരണം തുലാസില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2013, 10:24 pm IST
in Vicharam

കരുണാനിധിയുടെ ദ്രാവിഡ മുന്നേറ്റ കഴകം യുപിഎയില്‍നിന്നും പിന്മാറി തങ്ങളുടെ മന്ത്രിമാരെ കൊണ്ട്‌ രാജിവയ്‌പ്പിച്ചിരിക്കുകയാണ്‌. തൃണമൂല്‍ കോണ്‍ഗ്രസിന്‌ ശേഷം യുപിഎ വിടുന്ന രണ്ടാമത്തെ കക്ഷിയാണ്‌ ഡിഎംകെ. പക്ഷെ ഡിഎംകെയുടെ പിന്മാറ്റം യുപിഎ സര്‍ക്കാരിന്റെ നിലനില്‍പ്പിന്‌ തല്‍ക്കാലം ഭീഷണി ഉയര്‍ത്തുന്നില്ലെന്നാണ്‌ കോണ്‍ഗ്രസ്‌ നേതാക്കളുടെ അവകാശവാദം. ശ്രീലങ്കയ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയില്‍ അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തില്‍ തങ്ങളാവശ്യപ്പെട്ട ഭേദഗതികള്‍ വരുത്തണമെന്നാണ്‌ ഡിഎംകെയുടെ ആവശ്യം. ശ്രീലങ്കയില്‍ നടന്നത്‌ വംശഹത്യയാണെന്ന്‌ അംഗീകരിക്കണം, ഇന്ത്യ ശ്രീലങ്കയ്‌ക്കനുകൂലമായ നിലപാട്‌ സ്വീകരിക്കരുത്‌, ശ്രീലങ്കയെ ശക്തമായി അപലപിക്കുന്ന പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിക്കണം എന്നൊക്കെയാണ്‌ നിര്‍ദ്ദേശിക്കപ്പെടുന്ന ഭേദഗതികള്‍.
ഈ രണ്ട്‌ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ പിന്തുണ നല്‍കാമെന്ന്‌ കരുണാനിധി പറയുന്നു. പക്ഷെ സര്‍ക്കാര്‍ ശ്രീലങ്കയ്‌ക്കെതിരെ പ്രമേയം കൊണ്ടുവരുമ്പോള്‍ അതില്‍ വംശഹത്യ എന്നല്ല ‘അതിക്രമം’ എന്ന പദം ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടാമെന്നും ശ്രീലങ്കക്കെതിരെ വോട്ട്‌ ചെയ്യാമെന്നും തമിഴ്‌വംശജരെ കൊന്നൊടുക്കിയതിന്‌ അന്താരാഷ്‌ട്ര അന്വേഷണം ആവശ്യപ്പെടാമെന്നും മാത്രമാണ്‌ കേന്ദ്രം സമ്മതിക്കുന്നത്‌. ദ്രാവിഡ പാര്‍ട്ടികള്‍ക്ക്‌ പ്രധാനം അവരുടെ തമിഴ്‌നാട്ടിലെ നിലനില്‍പ്പാണ്‌. ഇപ്പോള്‍ ശ്രീലങ്കന്‍ തമിഴര്‍ക്ക്‌ അനുകൂലമായി തമിഴ്‌നാട്ടില്‍ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുമ്പോള്‍ ഈ നിലപാട്‌ സ്വീകരിച്ചത്‌ രാഷ്‌ട്രീയമായി ജയലളിതയുടെ മേല്‍ വിജയം കൊയ്യാനുള്ള രാഷ്‌ട്രീയ തന്ത്രമാണ്‌ കരുണാനിധി പയറ്റുന്നത്‌.

തമിഴ്‌നാട്ടില്‍ ഒരു വര്‍ഷത്തിനകം തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന വേളയില്‍ യുപിഎ ബന്ധം വിഛേദിച്ച്‌ യുപിഎയുടെ ശ്രീലങ്കന്‍ നയത്തെ വിമര്‍ശിക്കുന്നത്‌ തെരഞ്ഞെടുപ്പില്‍ മുന്‍കൈ നേടാനാണ്‌. യുപിഎയില്‍ ഡിഎംകെയ്‌ക്ക്‌ 18 അംഗങ്ങളും അഞ്ചുമന്ത്രിമാരുമാണുളളത്‌. അഞ്ചുമന്ത്രിമാരും രാജിവെച്ചുകഴിഞ്ഞു. പക്ഷേ ഈ പിന്മാറ്റം തല്‍ക്കാലം സര്‍ക്കാരിന്‌ പ്രതിസന്ധി ഉയര്‍ത്തുന്നില്ലെങ്കിലും ഭരണം അസ്ഥിരമായിരിക്കുകയാണ്‌. മന്ത്രി ബേനിപ്രസാദ്‌ വര്‍മ മുലായംസിംഗിനെതിരെ നടത്തിയ വിമര്‍ശനത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തുവെങ്കിലും ഇടഞ്ഞുനിന്ന മുലായം വഴങ്ങാത്തത്‌ കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്‌.
കരുണാനിധിയുടെ ആവശ്യം കേന്ദ്രസര്‍ക്കാരിനെ ചെകുത്താനും കടലിനും ഇടയിലാക്കിയിരിക്കുകയാണ്‌. ശ്രീലങ്കയെ പിണക്കാതെ കരുണാനിധിയെ പ്രീണിപ്പിക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. യുപിഎയ്‌ക്ക്‌ ഡിഎംകെ പിന്മാറിയാലും 540 അംഗ പാര്‍ലമെന്റില്‍ 277 മെമ്പര്‍മാര്‍ ഉണ്ട്‌. ഇപ്പോള്‍ കരുണാനിധിയുടെ ആവശ്യത്തിന്‌ വഴങ്ങുന്നത്‌ കീഴടങ്ങുന്നതിന്‌ തുല്യമായിരിക്കുമെന്നും പ്രാദേശിക പാര്‍ട്ടികളുടെ മുന്‍പില്‍ മുട്ടുകുത്തേണ്ട ഗതികേട്‌ വരുമെന്നും മാത്രമല്ല, ഇന്ത്യ-ശ്രീലങ്ക ബന്ധം കലുഷിതമാകുകയും ചെയ്യും. ഡിഎംകെ വിട്ടാലും ബിഎസ്പിയുടെയും എസ്പിയുടെയും പിന്തുണയോടെ യുപിഎയ്‌ക്ക്‌ തുടരാനാവുമെന്ന അധികാരചിന്ത മാത്രമാണ്‌ സര്‍ക്കാരിനുള്ളത്‌. ഡിഎംകെയ്‌ക്ക്‌ ഇത്‌ രാഷ്‌ട്രീയ മുതലെടുപ്പാണെങ്കിലും 2-ജി സ്പെക്ട്രം കേസിലെ രാജയുടേയും കനിമൊഴിയുടേയും റോള്‍ ഡിഎംകെയുടെ മേല്‍ കരിനിഴല്‍ വീഴ്‌ത്തിയിട്ടുണ്ട്‌.

യുപിഎയില്‍നിന്ന്‌ തമിഴ്‌ വംശജരുടെ പ്രശ്നം ഉയര്‍ത്തിയുള്ള നീക്കം ഈ കളങ്കം മായ്‌ക്കും എന്ന പ്രതീക്ഷയും കരുണാനിധിയ്‌ക്കുണ്ടാകും. തമിഴ്‌ കൂട്ടക്കൊലയെക്കുറിച്ച്‌ ആഗോള അന്വേഷണം വേണമെന്നും യുദ്ധകുറ്റകൃത്യത്തിന്റെ പേരില്‍ ശ്രീലങ്കക്കെതിരെ നടപടി വേണമെന്നും കരുണാനിധി ആവശ്യപ്പെടുമ്പോള്‍ തന്നെ മാര്‍ച്ച്‌ 21 ന്‌ മുന്‍പായി ശ്രീലങ്കക്കെതിരെ കേന്ദ്രം പ്രമേയമെങ്കിലും പാസാക്കണമെന്നും കരുണാനിധി ആഗ്രഹിക്കുന്നു. സോണിയാഗാന്ധിയുടെ തമിഴ്‌ അനുഭാവ പ്രസംഗവും കരുണാനിധിയെ തൃപ്തിപ്പെടുത്തിയിട്ടില്ല. അമേരിക്ക ശ്രീലങ്കക്കെതിരെയുള്ള പ്രമേയത്തിന്റെ നിലപാട്‌ മയപ്പെടുത്തിയിട്ടുണ്ട്‌. ആഗോള അന്വേഷണാവശ്യവും യുഎന്‍ പ്രതിനിധികള്‍ക്ക്‌ അന്വേഷണത്തിന്‌ പൂര്‍ണ സ്വാതന്ത്ര്യം വേണമെന്ന ആവശ്യവുമാണ്‌ ലഘൂകരിച്ചിരിക്കുന്നത്‌. ശ്രീലങ്കന്‍ വിഷയത്തില്‍ ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ സമിതിയില്‍ ശക്തമായ പ്രമേയം കൊണ്ടുവരണമെന്നതാണ്‌ കേന്ദ്രനിലപാടെന്ന്‌ പി.ചിദംബരവും പറഞ്ഞു. മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച്‌ സ്വതന്ത്രമായ അന്വേഷണത്തിന്‌ ശ്രീലങ്കയെ പ്രേരിപ്പിക്കാന്‍ നടപടി വേണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു. അമേരിക്കയുമായി ചേര്‍ന്ന്‌ ശ്രീലങ്കക്കെതിരായ പ്രമേയം മയപ്പെടുത്താന്‍ ഇന്ത്യ ശ്രമിച്ചു എന്ന ആരോപണവും ചിദംബരം നിഷേധിച്ചു. തമിഴ്‌നാട്ടില്‍ ശ്രീലങ്കാ വികാരം ശക്തമായി ജനം പ്രക്ഷോഭത്തിലായതിനാല്‍ അവരുടെ വികാരം മുതലെടുത്ത്‌ അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരം കൈക്കലാക്കാനാണ്‌ കരുണാനിധി ലക്ഷ്യമിടുന്നത്‌. ആ തന്ത്രത്തിന്റെ ഭാഗമായേ ഈ നീക്കത്തെ കാണാന്‍ കഴിയുകയുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

Kerala

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

Kerala

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

Kerala

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

Kerala

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.