Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വേണം ഒരു പുനശ്ചിന്ത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2013, 10:17 pm IST
in Vicharam

അഞ്ചുലക്ഷം ആളുകള്‍ മഹാശിവരാത്രി ദിവസം ആലുവയില്‍ ബലിതര്‍പ്പണത്തിനെത്തി എന്ന വാര്‍ത്ത വായിച്ചപ്പോള്‍ ഇന്ന്‌ കേരളത്തില്‍ മാഞ്ഞുപോകാത്ത ചുരുക്കം ചില ആചാരങ്ങളില്‍ ഒന്നായി ശിവരാത്രി തുടരുന്നുവല്ലോ എന്നോര്‍ത്ത്‌ ഞാന്‍ സന്തോഷിച്ചു.

ഇന്ന്‌ വൃദ്ധരായ മാതാപിതാക്കളെ വഴിയാധാരമാക്കുകയോ വൃദ്ധസദനത്തിലെത്തിക്കുകയോ ചെയ്യുന്ന മലയാളിയാണ്‌ വ്രതം അനുഷ്ഠിച്ച്‌ പിതൃപ്രീതിക്കായി ബലിതര്‍പ്പണത്തിനെത്തുന്നത്‌. ജീവിക്കുമ്പോള്‍ നല്‍കാത്ത സ്നേഹാദരങ്ങള്‍ മരണശേഷം ബലിപ്രക്രിയയിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കുന്ന ഇവരില്‍ ഭൂരിപക്ഷവും നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ പിതൃക്കളുടെ “പ്രാക്ക്‌” ഭയന്നിട്ടാണോ എന്നാണ്‌ എന്റെ സംശയം. മരിച്ചുകഴിഞ്ഞാല്‍ പിതൃക്കള്‍ക്ക്‌ അവര്‍ ജീവിച്ചിരിക്കുമ്പോള്‍ ഇല്ലാത്ത ശക്തി കൈവരും എന്നും അവര്‍ പ്രതികാരം ചെയ്തേക്കാം എന്നും ഉള്ള ഭയം മൂലമായിരിക്കും ഇവര്‍ ഇതിന്‌ തയ്യാറാകുന്നത്‌.

മലയാളികള്‍ക്ക്‌ ഇന്ന്‌ മലയാളം പഠിക്കുന്നതുപോലും അപമാനകരമാണ്‌. ‘മോഡേണ്‍’ എന്നാല്‍ ഇംഗ്ലീഷ്‌ മാത്രമറിയുന്ന, മലയാളം അറിയാത്ത പാശ്ചാത്യ വേഷവിധാനങ്ങളോടെ, സ്പൂണും ഫോര്‍ക്കും അല്ലെങ്കില്‍ ഫോര്‍ക്ക്‌ മാത്രം ഉപയോഗിച്ച്‌ ആഹാരം കഴിക്കുന്ന സമ്പ്രദായമാണ്‌ എന്നാണ്‌ ചിലര്‍ക്കെങ്കിലും ധാരണ. മുണ്ട്‌ ഉടുക്കുന്നത്‌ കേരളപ്പിറവി ദിനത്തില്‍ മാത്രമാണല്ലൊ. വിവാഹത്തിനും. വിവാഹത്തിന്‌ ഇനി എന്നാണ്‌ വരന്‍ പാന്റ്‌ ഇട്ട്‌ വരുന്നത്‌ എന്ന്‌ ടിഡിഎം ഹാളില്‍ ഓരോ വിവാഹചടങ്ങിന്‌ കൂടുമ്പോഴും ഞാന്‍ ആശങ്കപ്പെടാറുണ്ട്‌. പക്ഷെ വിവാഹ ചടങ്ങുകള്‍ നാം പുതിയതായി കൂട്ടിക്കൊണ്ടുവരുന്നു. നിറുകയില്‍ സിന്ദൂരം ഇടലും മറ്റും പുതിയ അനുകരണമാണല്ലൊ.

ഇന്ന്‌ ഓണവും വിഷുവും മലയാളി ആഘോഷിക്കുന്നുണ്ട്‌. ഹൈ-ഫൈ ഓണമാണെങ്കിലും! പൂക്കള്‍ തമിഴ്‌നാട്‌-കര്‍ണാടക വക. പൂവിടല്‍ മത്സരങ്ങളില്‍ മാത്രം. ഓണസദ്യ എന്നാല്‍ ഹോട്ടല്‍ അല്ലെങ്കില്‍ വിനായക, വിഘ്നേശ്വര തുടങ്ങിയ കേറ്ററേഴ്സ്‌ വക. വിഷുക്കണി ഇന്നും തുടരുന്നു. പക്ഷെ, തിരുവാതിര കളി യൂത്ത്‌ ഫെസ്റ്റിവല്‍ ഐറ്റം നമ്പര്‍ ആണ്‌. തിരുവാതിരപ്പാട്ടുകള്‍ ഇതുവഴിയെങ്കിലും കാലത്തെ അതിജീവിക്കും എന്ന്‌ പ്രതീക്ഷിക്കാം.

ഇപ്പോള്‍ കാക്കനാട്ട്‌ നടക്കുന്ന കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനം പുതിയ തലമുറ അത്ഭുതത്തോടെ കണ്ടു എന്ന വാര്‍ത്ത വായിച്ചു. ഈ ഉപകരണങ്ങളുടെ പേരുപോലും ഈ തലമുറയ്‌ക്കറിയില്ല.

ഇങ്ങനെ എല്ലാം ചിന്തിക്കുമ്പോള്‍ ഞാന്‍ ഭാഗ്യവനിതയാണെന്നെനിയ്‌ക്ക്‌ തോന്നും. രണ്ടു തലമുറയിലെ ജീവിത രീതികള്‍ അറിയുക എന്ന ഭാഗ്യം. ഞാന്‍ ഗ്രാമത്തിലെ കാര്‍ഷിക കുടുംബത്തില്‍ ജനിച്ച വ്യക്തിയാണ്‌. അന്ന്‌ കടയില്‍നിന്നും അരി വാങ്ങുന്നതുപോലും മോശമാണ്‌. സ്വന്തം വയലില്‍നിന്നും കൊയ്ത നെല്ലില്‍നിന്നുള്ള അരി തന്നെ ഉണ്ണണം. സ്വന്തം പുരയിടത്തിലെ പച്ചക്കറികള്‍ മാത്രം ഉപയോഗിക്കും. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഇല്ലാതെ ആ കാലത്ത്‌ വീട്ടിലെ അധികം വരുന്ന നാളികേരം ചന്തയില്‍ വിറ്റ്‌ പെരുമ്പാവൂരിലെ കടകളില്‍നിന്നും ആണ്‌ പരിപ്പും മറ്റും വാങ്ങിയിരുന്നത്‌.

വയലുകള്‍ വിതയ്‌ക്കല്‍, പുല്ലു പറിക്കല്‍, ചാരവും ചാണകവും പൊടിച്ച്‌ ചാറ്റല്‍, കൊയ്യല്‍ മുതലായവ പ്രധാന പരിപാടികളാണ്‌. അന്ന്‌ പുലയരാണ്‌ (ഹരിജനങ്ങള്‍) ഇതെല്ലാം ചെയ്തിരുന്നത്‌. ചൂണ്ടലും ഈറ്റയും മറ്റും ഉപയോഗിച്ച്‌ കൊട്ടകള്‍, മുറങ്ങള്‍, തൊട്ടികള്‍ മുതലായവ പറയര്‍ (ഹരിജനങ്ങള്‍) ചെയ്തിരുന്നു. കുട്ടകള്‍ പലവിധമായിരുന്നു.കോരുകൊട്ട, വിതക്കൊട്ട, കിരിയിലക്കൊട്ട, വട്ടക്കൊട്ട ഇങ്ങനെ. വിതക്കാനാണ്‌ വിതക്കൊട്ട. നെല്ലുപാറ്റാന്‍ മുറം. അന്ന്‌ നെല്ല്‌ അളന്നിരുന്നത്‌ പറയിലും ഇടങ്ങഴിയിലും നാഴിയിലും മറ്റുമായിരുന്നു. ഇന്ന്‌ കൊട്ടകളും പറകളും ഇടങ്ങഴിയും കണ്ട്‌ കുട്ടികള്‍ ആശ്ചര്യപ്പെട്ടു … ഇന്ന്‌ പറ …… സ്വീകരണമുറിയിലെ അലങ്കാര വസ്തുവാണ്‌. ഇടങ്ങഴി തന്നെ ചെറിയ ഇടങ്ങഴിയും ഒത്തേനിടങ്ങഴിയും (വലിയത്‌) ഉണ്ടായിരുന്നു. ഒരിക്കല്‍ ഒരു ധര്‍മ്മക്കാരി വന്നപ്പോള്‍ അമ്മ എന്നോട്‌ നെല്ല്‌ എടുത്ത്‌ ധര്‍മ്മം കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ അറപ്പുരയില്‍ കയറി ഇടങ്ങഴി എടുത്ത്‌ നെല്ല്‌ അളക്കുന്നത്‌ കണ്ടുകൊണ്ടുവന്ന അമ്മ എന്നോട്‌ ഇടങ്ങഴി നെല്ല്‌ അളന്നല്ല, രണ്ടുകയ്യും കൂട്ടി വാരി എടുക്കുന്ന നെല്ലാണ്‌ കൊടുക്കേണ്ടത്‌ എന്നു പറഞ്ഞത്‌ ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

വേനല്‍ക്കാലത്ത്‌ പുഞ്ച കിണറില്‍ തുലാക്കൊട്ട കെട്ടി വെള്ളം തേവിയാണ്‌ നനച്ചിരുന്നത്‌. ഓരോ കൊട്ടയും എണ്ണുന്നത്‌ “ഒന്നാതിലെ രണ്ടേ” എന്നുതുടങ്ങുന്ന പാട്ട്‌ പാടിയായിരുന്നു. “തേക്ക്‌ പാട്ട്‌” എന്ന്‌ വിളിച്ചിരുന്ന ഇത്‌ പാടിയിരുന്ന ഹരിജനങ്ങള്‍ കണക്ക്‌ പഠിക്കുകയോ വിദ്യ അഭ്യസിക്കുകയോ ചെയ്തിരുന്നില്ലെങ്കിലും നൂറുവെള്ളം തേവി എന്നുപറയുന്നത്‌. ഞാന്‍ കേട്ടിട്ടുണ്ട്‌.

ജീവിത രീതികള്‍, സംസ്ക്കാരങ്ങള്‍, ആചാരങ്ങള്‍ എല്ലാം മാറി. പരസ്പ്പര സ്നേഹവും ആദരവും അപ്രത്യക്ഷമായി. അയല്‍ബന്ധങ്ങള്‍ നശിച്ചു. ഇന്ന്‌ മാധ്യമങ്ങള്‍ നിരന്തരം സ്ത്രീ-ബാലിക പീഡനങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ മദ്യപിച്ച്‌ കാലുറയ്‌ക്കാത്ത പൈങ്കിളിയുടേയും കുറുമ്പന്റേയും അടുത്തുകൂടി മേല്‍ കഴുകി നനഞ്ഞ വസ്ത്രമുടുത്ത്‌ ഞാന്‍ എത്രയോ പ്രാവശ്യം പോയിരിക്കുന്നു എന്നോര്‍ക്കുന്നു. മിഴി ഉയര്‍ത്തി നോക്കുകപോലും അവര്‍ ചെയ്തിരുന്നില്ല. അന്ന്‌ സ്ത്രീകള്‍ കൂട്ടമായി അമ്പലക്കുളങ്ങളില്‍ കുളിയ്‌ക്കുമ്പോള്‍ അടുത്ത കടവില്‍ പുരുഷന്മാര്‍ കുളിയ്‌ക്കുന്നുണ്ടാകും. ഇന്ന്‌ ബാത്ത്‌ റൂമില്‍ പോലും ഒളി ക്യാമറ വച്ച്‌ നഗ്നചിത്രം, സ്വന്തം മാതാവിന്റെ പോലും എടുത്ത്‌ ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്ന തലമുറയാണ്‌ ഉള്ളത്‌.

പുരോഗമനം, പരിഷ്ക്കാരം മുതലായ വാക്കുകളില്‍ സംസ്ക്കാരത്തിന്‌ സ്ഥാനമില്ല. സംസ്ക്കാരം എന്നാല്‍ കലാബോധം മാത്രമല്ല, ബഹുമാനിക്കേണ്ടവരെയും ആദരിക്കേണ്ടവരെയും സ്നേഹിക്കപ്പെടേണ്ടവരെയും തിരിച്ചറിയുകയും സഹായിക്കുകയും മറ്റും ചെയ്യുക എന്നതല്ലെ എന്ന്‌ ഞാന്‍ സ്വയം ചോദിക്കാറുണ്ട്‌. ഇന്ന്‌ അയല്‍വക്കത്തെ മൂന്ന്‌ വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുമ്പോള്‍ പണ്ട്‌ അയല്‍പക്കം നന്നായാല്‍ ജീവിതം നന്നാകും എന്നായിരുന്നു ചൊല്ലും.

ഇന്ന്‌ സ്ത്രീപീഡനം വര്‍ധിക്കുന്നത്‌ മദ്യോപയോഗം കൂടുന്നതുകൊണ്ടാണ്‌ എന്നാണ്‌ ന്യായീകരണം. പക്ഷെ മദ്യോപയോഗം അമ്മയെയും പെങ്ങളെയും തിരിച്ചറിയാതാകുമോ? കൊച്ചുകുട്ടികളെ ഓമനിക്കാനല്ല, ലൈംഗിക പീഡനം നടത്താനാണ്‌ ഇന്ന്‌ അച്ഛനും രണ്ടാനച്ഛനും സഹോദരനും അയല്‍വാസിയ്‌ക്കും തോന്നുക. സ്ത്രീയ്‌ക്ക്‌ അവസരസമത്വം കിട്ടി എന്നു പ്രഖ്യാപിക്കുമ്പോഴും സ്ത്രീകള്‍ക്കും സ്വന്തം ഇടമില്ല എന്നത്‌ സത്യം. പൊതുഇടത്തിലോ വാഹനത്തിലോ വീട്ടിലോ സുരക്ഷിതയല്ലാത്ത സ്ഥിതിയിലേയ്‌ക്ക്‌ പിഞ്ചുബാലികമാര്‍ വരെ മാറുന്നു.

ദല്‍ഹി കൂട്ടബലാത്സംഗത്തെക്കാള്‍ എന്നെ ഞെട്ടിച്ചത്‌ മൂന്ന്‌ വയസ്സുകാരിയുടെ പീഡനാനുഭവമയിരുന്നു. അവള്‍ക്ക്‌ ഇപ്പോള്‍ സ്വകാര്യ ഭാഗങ്ങളിലെല്ലാം സര്‍ജറി വേണ്ടിവന്നു എന്നുകേള്‍ക്കുമ്പോള്‍ ആ കുട്ടിയെ ഉപദ്രവിച്ച ആളെ മനുഷ്യമൃഗം എന്നല്ല വിളിക്കേണ്ടത്‌, മനുഷ്യപ്പിശാച്‌ എന്നാണ്‌. ദല്‍ഹിയിലെ പെണ്‍കുട്ടിയെ കൂട്ടബലാത്സഗം ചെയ്ത്‌ കൊന്ന കുറ്റത്തിന്‌ ജയിലിലായ പ്രതി ആത്മഹത്യ ചെയ്തെന്ന വാര്‍ത്ത വന്നപ്പോള്‍ അയാള്‍ മദ്യം കഴിച്ചാല്‍ മനുഷ്യമൃഗമായി മാറുമായിരുന്നു എന്ന്‌ അയല്‍ക്കാര്‍ പറഞ്ഞുവത്രെ. മൃഗങ്ങള്‍ സ്വന്തം വര്‍ഗത്തോട്‌ ഈ വിധം ക്രൂരത കാണിക്കില്ല. അവര്‍ ഇണചേരേണ്ട സമയത്ത്‌ മാത്രം ഇണയെ തേടുകയും ഇരതേടേണ്ടപ്പോള്‍ ഇരയെ തേടുകയും ചെയ്യുന്ന വര്‍ഗനീതി ഉള്ള ജീവികളാണ്‌. മനുഷ്യപ്പിശാചുക്കളെ മൃഗങ്ങളോട്‌ ഉപമിക്കുന്നത്‌ മൃഗങ്ങളെ അപമാനിക്കലായിരിക്കും. ലോക്നാഥ്‌ ബെഹ്‌റ ഐപിഎസ്‌ പ്രസംഗിക്കാറുള്ളതുപോലെ മനുഷ്യരെ പട്ടി എന്നു വിളിച്ചാല്‍ പട്ടിക്കാണ്‌ അപമാനം. കാരണം നായ്‌ക്കളോളം വിശ്വസ്തതയും സ്നേഹവും പുലര്‍ത്തുന്ന ഒരു ജീവിയും വേറെ ഇല്ല.

എന്തുകൊണ്ട്‌ ഉന്നത വിദ്യാഭ്യാസം സംസ്ക്കാരവും മൂല്യങ്ങളും പകര്‍ന്നു നല്‍കുന്നില്ല. മൂല്യങ്ങള്‍ പകര്‍ന്നു നല്‍കേണ്ടത്‌ അമ്മമാരാണ്‌. പക്ഷെ ഇന്ന്‌ ജോലി ചെയ്ത്‌ മടങ്ങി എത്തി ടിവിയ്‌ക്ക്‌ മുന്‍പില്‍ റിലാക്സ്‌ ചെയ്യുന്ന അമ്മമാര്‍ക്ക്‌ അതിനെവിടെ നേരം? ഈയിടെ ഒരു ഫാമിലി കൗണ്‍സലര്‍ എന്നോട്‌ പറഞ്ഞു ഒരമ്മ തന്റെ മകള്‍ ഇപ്പോള്‍ തന്നോട്‌ ഒന്നും പറയുന്നില്ലെന്ന്‌. അമ്മമാര്‍ സ്വയം നിര്‍മിക്കുന്ന അതിരുകളെക്കുറിച്ച്‌ അവര്‍ ബോധവതികളായിരിക്കില്ല. പക്ഷെ അമ്മയ്‌ക്ക്‌ തന്റെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ താല്‍പ്പര്യമില്ല എന്ന ധാരണ പെണ്‍മക്കളില്‍ ഇന്ന്‌ വ്യാപകമാണ്‌.

സാമൂഹിക-സാംസ്ക്കാരിക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നതില്‍ മതസ്ഥാപനങ്ങള്‍ക്ക്‌ പ്രധാന റോള്‍ വഹിക്കാം. ഗീതയും ഭാഗവതവും മറ്റും പഠിപ്പിക്കുന്നതിനോടൊപ്പം സമകാലിക യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള അവബോധം കൂടി നല്‍കണം. ജനപക്ഷ മതസ്ഥാപനങ്ങള്‍ മതതീവ്രവാദമല്ല, മനുഷ്യ സാഹോദര്യമാണ്‌ പഠിപ്പിക്കേണ്ടത്‌. ദൈവം മനസ്സിനുള്ളിലാണ്‌. ദൈവത്തോട്‌ പ്രാര്‍ത്ഥിക്കാന്‍ ധ്യാനം മാത്രം മതി. മതവിദ്വേഷം വേണ്ട. പക്ഷെ മനുഷ്യരാശി മനുഷ്യത്വത്തോടെ ജീവിക്കണമെങ്കില്‍ സ്നേഹം, സമത്വം, ദയ, മര്യാദ മുതലായ ചില ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളണം.

ആഗോള സംസ്ക്കാരം ഉള്‍ക്കൊള്ളാനാണ്‌, ഇന്ന്‌ താല്‍പ്പര്യം വികസനം എന്ന പേരില്‍ ഇന്ത്യക്കാരെ ഉന്മൂലനം ചെയ്യാന്‍ ഓരോ നടപടികള്‍ പ്രഖ്യാപിക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെപ്പോലെ ജനങ്ങളും ഭ്രമിക്കുകയാണ്‌.

ഇത്‌ പുനര്‍വിചിന്തനത്തിന്റെ സമയമാണ്‌.

ലീലാമേനോന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

പുതിയ വാര്‍ത്തകള്‍

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.